Latest News

ഏറ്റവും കൂടുതല്‍ ഫാന്‍സ് അസോസിയേഷനുള്ള പെണ്‍ താരം; പ്രിയ താരത്തെ പരിചയപ്പെടുത്തി രാജ് കലേഷ്

Malayalilife
ഏറ്റവും കൂടുതല്‍ ഫാന്‍സ് അസോസിയേഷനുള്ള പെണ്‍ താരം; പ്രിയ താരത്തെ പരിചയപ്പെടുത്തി രാജ് കലേഷ്

 മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും നടൻ , അവതാരകൻ, മജീഷ്യന്‍ എന്നിങ്ങനെ ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് രാജ് കലേഷ്. താരത്തിന് നിരവധി അർധകരാണ്  മിനിസ്ക്രീനിൽ ഉള്ളത്.  രാജ് കലേഷിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കുന്നത് വ്യത്യസ്തമായ അവതരണ ശൈലിയും പെരുമാറ്റവുമാണ്.  പ്രേക്ഷരുടെ സ്വന്തം കല്ലുവായി മാറിയിരിക്കുകയാണ് ഇന്ന് താരം. എന്നാൽ ഇപ്പോൾ   സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്  താരത്തിന്റ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്.  നടന്റെ രസകരമായ സ്റ്റോറി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയെ കുറിച്ചാണ്. കല്ലുവിന്റെ അടുത്ത സുഹൃത്തും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയുമായ മൃദുലയെ കുറിച്ചായിരുന്നു ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചതും.

മൃദുലയെ പരിചയപ്പെടുത്തികൊണ്ട് "ഏറ്റവും കൂടുതല്‍ ഫാന്‍സ് അസോസിയേഷനുള്ള പെണ്‍ താരം" എന്നാണ്  കലേഷ് കുറിച്ചിരിക്കുന്നത്. ഇത് മൃദുലയും സോഷ്യൽ മീഡിയയിലൂടെ  പങ്കുവെച്ചിട്ടുമുണ്ട്.  നടി ചിത്രം നന്ദി പറഞ്ഞു കൊണ്ടാണ് സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്.  മൃദുല ടെലിവിഷൻ രംഗത്ത് സജീവ സാന്നിധ്യമാണ്.  സ്റ്റാര്‍ മാജിക് എന്ന ഗെയിം ഷോയിലും നിരവധി സീരിയലുകളുടെ ഭാഗമായ താരം എത്തിയിരുന്നു. തമിഴ്, മലയാളം ചിത്രങ്ങളില്‍ വേഷമിട്ടിരുന്നവെങ്കിലും മിനിസ്‌ക്രീനിലൂടെയാണ് ഏറെ സർദാ നേടിയിരുന്നത്. 

 ജെനിഫര്‍ കറുപ്പയ്യ എന്ന തമിഴ് സിനിമയില്‍ പതിനഞ്ചാം വയസിലാണ് മൃദുല വേഷമിടുന്നത്. താരം കടന്‍ അന്‍പൈ മുറിക്കും എന്ന ചിത്രത്തിലും  വേഷമിട്ടു. നടിയുടെ മലയാള ചിത്രങ്ങള്‍ സെലിബ്രേഷന്‍, കൗമുദി എന്നിവയാണ് .  നടിയുടെ ആദ്യ സീരിയൽ കൗല്യാണസൗഗന്ധികമാണ്. നടിയുടെ കൃഷ്ണ തുളസി, മഞ്ഞുരുകും കാലം, ഭാര്യ തുടങ്ങിയ പരമ്പരകളും ജനശ്രദ്ധ നേടിയവയായിരുന്നു. ഇപ്പോൾ  നടി അഭിനയിക്കുന്നത് സീ കേരളം അവതരിപ്പിക്കുന്ന പൂക്കാലം വരവായി എന്ന പരമ്പരയിലാണ്.  താരം അവതരിപ്പിക്കുന്നത് സംയുക്ത എന്ന കഥാപാത്രത്തെയാണ്. പറമ്പാകൾക്ക് പുറമെ താരം പങ്കുവയ്ക്കുന്ന ഫോട്ടോഷൂട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.
 

Actor raj kalesh words about actress mridhula

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക