Latest News

സീരിയലിൻ്റെ കഥയനുസരിച്ച് നട്ടെല്ല് മനപൂർവ്വം ഒന്ന് വളച്ചതാണ്; ആരാധകന്റെ കോധ്യത്തിന് മറുപടിയുമായി നടൻ നിഥിൻ

Malayalilife
topbanner
സീരിയലിൻ്റെ കഥയനുസരിച്ച് നട്ടെല്ല് മനപൂർവ്വം ഒന്ന് വളച്ചതാണ്; ആരാധകന്റെ കോധ്യത്തിന് മറുപടിയുമായി നടൻ നിഥിൻ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരങ്ങളിൽ ഒരാളാണ് നിഥിൻ. നിരവധി പരമ്പരകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.   മികച്ച പ്രേക്ഷക പിന്തുണയാണ് നിഥിനും റബേക്കയും ഒന്നിച്ചെത്തിയ കളിവീട് എന്ന പരമ്പരയ്ക്ക് ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ  തന്റെ കളിവീടിലെ കഥാപാത്രത്തിന് ലഭിക്കുന്ന നെഗറ്റീവ് കമൻ്റുകളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നിഥിൻ. ഇന്ത്യാ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് നിഥിൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

നിഥിൻ നായകനായി എത്തുന്ന സീരിയലിൽ റെബേക്ക പൂജ എന്ന കഥാപാത്രമായാണ് എത്തുന്നത്. എന്നാൽ അടുത്ത കാലത്തെ അർജ്ജുന്റെ മാറ്റം പ്രേക്ഷകർക്ക് അത്ര ഇഷ്ടപ്പെടുന്നില്ല. കളിവീടിലെ അർജ്ജുന്റേത് നല്ല കരുത്തുറ്റ നായക വേഷമായിരുന്നു. എന്നാൽ ഇപ്പോൾ അർജ്ജുന്റെ കഥാപാത്രം വേണ്ടത്ര രീതിയിൽ തന്റേടം കാണിക്കുന്നില്ല എന്നാണ് പ്രേക്ഷകരുടെ പരാതി.

അർജ്ജുന്റെ നട്ടെല്ല് ഊരിയെടുത്ത സീരിയലിന്റെ എഴുത്തുകാരൻ അത് തിരിച്ച് നൽകണം എന്നാണ് നിഥിൻ്റെ ചിത്രങ്ങൾക്ക് പോലും കമൻ്റ് ചെയ്യുന്നത്. എന്നാൽ അഭിമുഖത്തിലൂടെ നിഥിൻ മറുപടിയും നൽകുന്നുണ്ട്. സീരിയലിൻ്റെ കഥയനുസരിച്ച് നട്ടെല്ല് മനപൂർവ്വം ഒന്ന് വളച്ചതാണ്.
എങ്കിൽ മാത്രമേ സീരിയലിന്റെ കഥ മുന്നോട്ട് പോകുകയുള്ളൂ. പക്ഷെ അത് ഇനി കുറച്ച് ഭാഗങ്ങൾ കൂടി മാത്രമേ കാണൂള്ളൂ. തനിക്കും മെസേജുകൾ വന്നിരുന്നു നട്ടെല്ല് പണയം വെച്ചവൻ എന്ന്. പക്ഷെ അത്തരം ഒരു അവസ്ഥ വന്നാൽ അതിന് വേണ്ട മാറ്റം വരുത്തുമെന്നും നിഥിൻ വ്യകതമാക്കി.

Actor nidhin replay for negative comment

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES