ഒരു വര്‍ഷത്തിന് പിന്നാലെ വീണ്ടും മലയാളി പ്രേക്ഷകരുടെ ഇടയിലേക്ക് ബിഗ് ബോസ് ഷോ എത്തിയിരിക്കുകയാണ്. മത്സരാര്‍ഥികളെ കുറിച്ചുള്ള പ്രതീക്ഷകളും ആകാംഷയുമായിരുന്നു ആഴ്ചകളായി ആരാധകര്‍ക്ക്. ഒടുവില്‍ മലയാളികള്‍ക്ക് സുപരിചിതരായവരും അല്ലാത്തവരുമായ പതിനേഴ് പേര്‍ ബിഗ് ബോസിലേക്ക് എത്തുകയും ചെയ്തു. ഈ സീസണില്‍ ആദ്യത്തെ മത്സരാര്‍ഥിയായി ബിഗ് ബോസിലേക്ക് വന്നത് ടെലിവിഷന്‍ നടന്‍ നവീന്‍ അറയ്ക്കലാണ്. . ഏറെ കാലത്തെ തന്റെ ആഗ്രഹമാണ് ബിഗ് ബോസിലേക്ക് വരിക എന്നത്. ആദ്യ സീസണ്‍ മുതല്‍ അതിന് വേണ്ടി ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും ഇന്‍ട്രോയിലൂടെ നടന്‍ പറഞ്ഞിരുന്നു. 'ബിഗ് ബോസില്‍ വരണമെന്ന ആഗ്രഹം എനിക്ക് വന്നപ്പോള്‍ മുതല്‍ നിങ്ങള്‍ക്ക് കിട്ടുമെന്നും പോകാന്‍ പറ്റുമെന്നും പറഞ്ഞ് പിന്തുണ നല്‍കിയത് ഭാര്യ സിനിയാണെന്ന നവീന്‍ ഹവസിൽ എത്തിയതോടെ തുറന്ന് പറയുകയാണ്.
എന്റെ എല്ലാ ഉയര്‍ച്ച താഴ്ചകളിലും കൂടെ നിന്ന ആളാണ് സിനി. ഭാര്യയും രണ്ട് മക്കളും അച്ഛനും അമ്മയും അനിയനും അടങ്ങുന്നതാണ് എന്റെ കുടുംബം. അതേ സമയം ജിമ്മില്‍ പോവുന്നതിനെ പറ്റിയും നവീന്‍ പറഞ്ഞിരുന്നു. കുടുംബം കഴിഞ്ഞാല്‍ താന്‍ ഏറ്റവുമധികം സമയം ചെലവഴിക്കുന്നത് ജിമ്മിലാണ്. എന്തൊക്കെ സങ്കടം വന്നാലും ജിമ്മില്‍ പോകുമെന്ന് നവീന്‍ പറഞ്ഞെങ്കിലും ബിഗ് ബോസില്‍ അതിനുള്ള സൗകര്യം ഉണ്ടോന്ന് സംശയമാണെന്നും അവതരാകന്‍ സൂചിപ്പിച്ചു. ജിമ്മില്‍ പോയില്ലെങ്കില്‍ ചിലപ്പോള്‍ തനിക്ക് പ്രശ്‌നമാണെന്നും താരം സൂചിപ്പിച്ചു.
എന്തായാലും ബിഗ് ബോസിലെ ആദ്യ മത്സരാര്‍ഥിയായി പ്രവേശിച്ച നവീന്‍ ആദ്യം തന്നെ ജിം കണ്ട സന്തോഷവും പ്രകടിപ്പിച്ചു. പിന്നീട് വന്ന മത്സരാര്‍ഥികളെ ഓരോരുത്തരെയായി സ്വീകരിക്കുകയും വിശേഷങ്ങള്‍ പങ്കുവെക്കുകയുമൊക്കെ നടന്‍ ചെയ്തിരുന്നു. എന്തായാലും ശാരീരികമായിട്ടുള്ള ടാസ്‌കുകള്‍ ചെയ്യാന്‍ നവീന് സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലാണ് നവീനും സിനിയും വിവാഹിതരാവുന്നത്. തൻ്റെ പ്രണയകഥ നവീൻ മുൻപ് വെളിപ്പെടുത്തിയിരുന്നു.