Latest News

ബിഗ് ബോസിലേക്ക് എന്നെ സെല്ക്ട് ചെയ്‌തോ പോകുന്നുണ്ടോ എന്ന് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുകയാണ്: മനോജ് കെ ജയൻ

Malayalilife
 ബിഗ് ബോസിലേക്ക് എന്നെ സെല്ക്ട് ചെയ്‌തോ പോകുന്നുണ്ടോ എന്ന് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുകയാണ്: മനോജ് കെ ജയൻ

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് മനോജ്. സീരിയൽ മേഖലയിലൂടെ നിരവധി വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ഒരു നടൻ എന്നതിലുപരി മനോജ് മികച്ച ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്. നടിബീന ആന്റണിയാണ് താരത്തിന്റെ ഭാര്യ. എന്നാൽ ഇപ്പോൾ ബിഗ് ബോസിന്റെ പടിവാതിലില്‍ വരെ പോയി തിരിച്ച് വന്നു എന്ന് തുറന്ന് പറയുകയാണ്.

ബിഗ് ബോസിലേക്ക് എന്നെ സെല്ക്ട് ചെയ്‌തോ പോകുന്നുണ്ടോ എന്ന് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുകയാണ്. കാരണം യൂട്യൂബിലും മറ്റുമൊക്കെ ഷോ യിലേക്ക് ഞാന്‍ പോകുന്ന തരത്തിലുള്ള വീഡിയോകള്‍ വരുന്നുണ്ട്. ഏഷ്യാനെറ്റ് പുറത്ത വിട്ടു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നെ വിളിച്ചിട്ടില്ലെ ഞാന്‍ എല്ലാവരോടും മറുപടിയായി പറയുകയാണ്. വേണ്ടപ്പെട്ടവരെല്ലാം പറയുന്നത് ബിഗ് ബോസിലേക്ക് പോകണ്ടെന്നാണ്. പോയാല്‍ പിന്നെ മോശമാണെന്നും ഭൂരിഭാഗം പേരും പറയുന്നു.

പക്ഷേ എനിക്കതിനോട് യോജിപ്പില്ല. എന്നെ സംബന്ധിച്ച് ഞാന്‍ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും സിനിമയിലും അഭിനയിക്കുന്നു. ഡബ്ബ് ചെയ്യുന്നുണ്ട്. പിന്നെ റിയാലിറ്റി ഷോ കളും ചെയ്തിട്ടുണ്ട്. ഇതെല്ലാം ചേര്‍ന്ന് കുറെ അനുഭവങ്ങളാണ് എന്റെ കലാ ജീവിതത്തിന് നല്‍കിയത്. മറ്റുള്ളത് പോലെ ഇതും ഒന്ന് എക്‌സ്പീരിയന്‍സ് ചെയ്യാന്‍ ആഗ്രഹമുണ്ട്. സത്യത്തില്‍ ഈ ബിഗ് ബോസ് ആദ്യ സീസണ്‍ വന്നു കണ്ടപ്പോ എനിക്ക് ഒട്ടും താല്‍പര്യം ഉണ്ടായിരുന്നില്ല. പക്ഷെ പരിപാടി ഇഷ്ടം ആയിരുന്നു. പുറംലോകവുമായി ബന്ധം ഉണ്ടാവില്ല.

ബിഗ് ബോസ് സീസണ്‍ 2 വരുന്നു എന്നറിഞ്ഞപ്പോള്‍ മനോജേട്ടന്‍ പോയാല്‍ നന്നായിരിക്കുമെന്ന് പലരും എന്നോട് പറഞ്ഞു. പ്രേക്ഷകര്‍ അത് ആസ്വദിക്കുമെന്നും സൂചിപ്പിച്ചു. എന്നാല്‍ ലൊക്കേഷനിലോ ഏതെങ്കിലും ഫങ്ഷനിലോ പോയിരുന്ന് തമാശ പറയുന്നത് പോലെ അല്ലല്ലോ. 24 മണിക്കൂറും അതിനുള്ളില്‍ തന്നെയല്ലേ. എന്നെ സംബന്ധിച്ച് ശാന്ത പ്രകൃതക്കാരനാണെങ്കിലും അനീതിയോ അന്യായമോ കണ്ടാല്‍ പെട്ടെന്ന് കയറി ഇടപെടുകയും പ്രതികരിക്കുകയും ചെയ്യും. അത് എന്റെ വീട്ടുകാര്‍ക്ക് പോലും പേടിയുള്ള സ്വഭാവമാണ്.
വളരെ വ്യത്യസ്ത സ്വഭാവവും കാഴ്ചപ്പാടുകളും ഉള്ള ആളുകളുടെ ഇടയിലേക്കാണ് നമ്മള്‍ പോകുന്നത്. അപ്പോള്‍ നമ്മള്‍ എങ്ങനെയാണ് പ്രതികരിക്കുകയെന്ന് പറയാന്‍ സാധിക്കില്ല. ചിലപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലേക്ക് വരാം. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ എനിക്ക് രണ്ടു മനസായിരുന്നു. മോനും ഭാര്യയുമടക്കം എന്റെ വീട്ടിലും ഈ പറഞ്ഞ പേടിയുണ്ട്. ഇതിന്റെ ഇടയ്ക്ക് ആണ് എനിക്ക് വിളി വന്നത്. ഏഷ്യാനെറ്റ് പോലെയൊരു വലിയ സ്ഥാപനത്തോട് നോ എന്ന് പറയാന്‍ ആകില്ലലോ. ധിക്കാരം ആയി പോകും. .

അങ്ങനെ പോകാന്‍ തന്നെ തീരുമാനിച്ചു. അവിടെ ചെന്നിട്ടുള്ള ഓഡിഷന്‍ സമയത്ത് ചോദിച്ച ചോദ്യങ്ങളോട് അവര്‍ക്ക് ഒരു മതിപ്പ് തോന്നാത്ത രീതിയില്‍ ആണ് പ്രതികരിച്ചത്. അതുകൊണ്ട് തന്നെ എടുക്കില്ലെന്ന് ഉറപ്പായി. പിന്നീട് രജിത് കുമാറിനെ കുറിച്ച് ഞാന്‍ സംസാരിച്ചു. ഇതോടെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി തരാമെന്നായി. എന്നാല്‍ രജിത് കുമാറിന്റെ പ്രശ്‌നത്തിലേക്ക് വന്നപ്പോള്‍ ഞാന്‍ ദ്ദേഹത്തെ പിന്തുണച്ച് ലൈവില്‍ വന്നു. ഏഷ്യാനെറ്റ് ഇനി കാണില്ല, ബിഗ് ബോസ് കാണില്ലെന്നൊക്കെ പറഞ്ഞ് പോയി. ഇതോടെ എനിക്ക് ബാന്‍ കിട്ടി. ഇപ്പോഴും ഏഷ്യാനെറ്റിലെ ഒരു പരമ്പരക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നുണ്ട്. ഇങ്ങനെയൊക്കെയാണ് നിലവിലെ അവസ്ഥ. ഇനിയൊരു അവസരം കിട്ടിയാല്‍ പോകണമെന്ന് തന്നെയാണ് ആഗ്രഹമെന്നും മനോജ് പറയുന്നു.

Actor manoj k jayan words about bigg boss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക