Latest News

ഈശ്വരാ എനിക്ക് ഇത്രെയും വിലയെ ഉള്ളൂ; ഞാൻ ഏതായാലും ഒറ്റക്കല്ല; കുറിപ്പ് പങ്കുവച്ച് കിഷോർ സത്യ

Malayalilife
ഈശ്വരാ എനിക്ക് ഇത്രെയും വിലയെ ഉള്ളൂ;  ഞാൻ ഏതായാലും ഒറ്റക്കല്ല; കുറിപ്പ്  പങ്കുവച്ച് കിഷോർ സത്യ

ലയാള സിനിമ സീരിയൽ പ്രേമികളുടെ മനസ്സിൽ ശബ്ദം കൊണ്ടും അഭിനയം കൊണ്ടും, അവതരണം കൊണ്ടും എല്ലാം തന്നെ ഒരു ഇടം കണ്ടെത്താൻ സാധിച്ച താരമാണ് നടൻ കിഷോർ സത്യ.  പ്രേക്ഷകർ ഇന്നും മറക്കാനാകാത്ത താരത്തിന്റെ ഒരു കഥാപാത്രമാണ് കറുത്ത മുത്തിലെ ഡോക്ടർ ബാലചന്ദ്രൻ. തുടർന്ന് നിരവധി വ്യത്യസ്ത കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി നൽകിയതും. നിലവിൽ  സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന  സ്വന്തം സുജാത എന്ന പരമ്പരയിലൂടെ വീണ്ടും കുടുംബ പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ നിറഞ്ഞ് നിൽക്കുകയാണ്.  സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്.
എന്നാൽ ഇപ്പോൾ  ആരാധകരിൽ  രസകരമായ ഒരു ചിത്രവും അതിനു കിഷോർ നൽകിയ ക്യാപ്‌ഷനും ആണ് ചിരി പടർത്തുന്നത്.

കുറിപ്പിങ്ങനെ

കിഷോറേട്ടനെ olx ൽ വിൽക്കാൻ വെച്ചിരിക്കുന്നു, 9000 രൂപയേ വിലയുള്ളു എന്നും പറഞ്ഞു ഇന്നലെ റിച്ചാർഡ് അയച്ച് തന്നതാ ..ഈശ്വരാ എനിക്ക് ഇത്രെയും വിലയെ ഉള്ളൂ. മഹാപാപി. ഞാൻ ഏതായാലും ഒറ്റക്കല്ല. കൂട്ടിനു പ്രിയ മേനോനും സ്വാതികയുമുണ്ട്. അത്രയും ആശ്വാസം.

 കിഷോർ സ്വന്തം സുജാത എന്ന  പരമ്പരയിൽ രണ്ടുകുട്ടികളുടെ അച്ഛനും ചന്ദ്ര ലക്ഷ്മൺ അവതരിപ്പിക്കുന്ന സുജാതയുടെ ഭർത്താവും ആയിട്ടാണ് എത്തുന്നത്. കിഷോർ അവതരിപ്പിക്കുന്ന പ്രകാശിന്റെ അമ്മയായി പ്രിയ മേനോൻ ആണ്  സ്‌ക്രീനിൽ എത്തുന്നത്.  അപ്രതീക്ഷിതമായി സുജാതയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന റൂബി പിന്നീട് അവരുടെ ഭർത്താവിന്റെ കാമുകി ആയി മാറുകയും തുടർന്ന്  ആ കുടുംബത്തിൽ ഉണ്ടാകുന്ന അസ്വാരസ്ത്യങ്ങളാണ് പാരമ്പയിൽ പ്രതിപാദിക്കുന്നത്. തിരുവനന്തപുരം സ്വദേശി കൂടിയായ കിഷോറിന് നിരവധി ആരാധകരും ഉണ്ട്. 

 

Read more topics: # Actor kishor sathya,# new post viral,# olx
Actor kishor sathya new post viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക