Latest News

കൈയ്യിലൊരു കൈക്കുഞ്ഞുമായി നടി നവ്യ നായര്‍; ഇത് ആരുടെ കുഞ്ഞ് എന്ന് ചോദിച്ച് ആരാധകര്‍; ചിത്രം വൈറല്‍

Malayalilife
topbanner
കൈയ്യിലൊരു കൈക്കുഞ്ഞുമായി നടി നവ്യ നായര്‍; ഇത് ആരുടെ കുഞ്ഞ് എന്ന് ചോദിച്ച് ആരാധകര്‍; ചിത്രം വൈറല്‍

ലയാളി പ്രേക്ഷകര്‍ക്ക് നന്ദനത്തിലെ ബാലാമണിയെ അത്ര  പെട്ടന്ന് ഒന്നും തന്നെ മറക്കാനാകില്ല. പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാള് കൂടിയാണ് നടി നവ്യ നായര്‍. നന്ദനം എന്ന ചിത്രത്തിന് പിന്നാലെയായിരുന്നു താരം മോളിവുഡിലെ മുന്‍ നിര നായികമാരില്‍ ഒരാളായി മാറിയിരുന്നത്. അതിന് പിന്നാലെ  സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം ചിത്രങ്ങളില്‍ നടി തിളങ്ങുകയും ചെയ്തു. .

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ താരം വീണ്ടും സിനിമയില്‍ അഭിനയിക്കാനായി എത്തിയിരിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്ത്രിയാണ് നവ്യയുടെ രണ്ടാം വരവ്. സിനിമ ചിത്രീകരണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ്  കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുന്നത്. അതേ സമയം താരത്തിന്റെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിലാകെ വൈറലായി മാറുകയാണ് .കൈയില്‍ ഒരു കൈകുഞ്ഞും ഉണ്ട്.  എന്നാല്‍ ഈ ചിത്രത്തില്‍ നവ്യയുടെ  ഒപ്പം ഉള്ള കുഞ്ഞ് ആരുടെ എന്ന ചോദ്യവും ഉയരുകയാണ്.

ഹാപ്പി ബെര്‍ത്ത് ഡേ ഐറ ബേബി. ഞാനും സായിയും നിന്നെ  മിസ് ചെയ്യുന്നു എന്ന് പറഞ്ഞ് കൊണ്ടായിരുന്നു  താരം ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതോടൊപ്പം പങ്കുവച്ച മറ്റൊരു ചിത്രത്തില്‍ മകന്‍ സായി ഐറയെ എടുത്ത് ഇരിക്കുന്നതും കാണാനാകും. അതോടൊപ്പം ഐറയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രവും നവ്യ പങ്കുവച്ചിരിക്കുകയാണ്. ചിത്രത്തിലൂടെ ഇത് കുടുംബ സമേതമുള്ള ഏതോ യാത്രക്കിടെ എടുത്ത ചിത്രങ്ങളായിരുന്നു എന്നാണ് വ്യക്തമാകുന്നത്.

ഇപ്പോള്‍ ആരാധകരും കുഞ്ഞ് ഐറയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. നവ്യയെ പോലെ തന്നെ ഇപ്പോള്‍ മകന്‍ സായി കൃഷ്ണയേയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.  നവ്യ  അടുത്തിടെ ലോക്ഡൗണ്‍ സമയത്ത് വീടും പരിസരവും വൃത്തിയാക്കുന്ന സായിയുടെ വീഡിയോയും പങ്കുവച്ചിരുന്നു. എന്നാല്‍ ആ  വിഡിയോയും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

ബിസിനുകരാനായ സന്തോഷ് മേനോനുമായി 2010 ലാണ് നവ്യയുടെ വിവാഹം നടന്നിരുന്നത്. ഇരുവര്‍ക്കും ഒരു മകന്‍ മാത്രമാണ് ഉള്ളത്. പലപ്പോഴും നടി ആരാധകരുമായി സായി കൃഷ്ണ എന്ന് പേരിട്ടിരിക്കുന്ന മകനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്. സായി എല്ലാവരെയും കഴിഞ്ഞ വര്‍ഷം നവ്യയുടെ പിറന്നാളിന് സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കി ഞെട്ടിക്കുകയും ചെയ്തു.

ഏറെ കാലത്തിന്  താരത്തിന്റെ തിരിച്ചു വരവിന്   പ്രചോദനമായത് മഞ്ജു വാര്യരാണെന്ന് നവ്യ പറയുകയും ചെയ്തു.വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ ഒരു ഫീച്ചര്‍ ചിത്രം കൂടിയാണ്. എസ് സുരേഷ് ബാബു തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നായികാ പ്രധാന്യമുള്ള സിനിമയാണെന്നാണ് പുറത്ത് വരുന്ന സൂചന.

Read more topics: # navya nair ,# new post viral
navya nair new post viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES