Latest News

എന്റെ സീൻ വരുമ്പോ ഇതാ വീട്ടിലെ അവസ്ഥ ഇതാണ്; അതല്ലേലും മുറ്റത്തെ മുല്ലക്ക് മണമില്ല എന്നാണല്ലോ; ജിഷിന്റെ വാക്കുകൾ വൈറൽ

Malayalilife
എന്റെ സീൻ വരുമ്പോ ഇതാ വീട്ടിലെ  അവസ്ഥ ഇതാണ്; അതല്ലേലും മുറ്റത്തെ മുല്ലക്ക് മണമില്ല എന്നാണല്ലോ;  ജിഷിന്റെ വാക്കുകൾ വൈറൽ

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് ജിഷിൻ മോഹൻ.
 ജിഷിൻ മലയാള സീരിയൽ രംഗത്ത് ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ശ്രദ്ധേയനാകുന്നത്. തുടർന്ന് നിരവധി പരമ്പരകളിൽ ജിഷിൻ പ്രധാന വഷങ്ങൾ അവതരിപ്പിച്ചു. ജിഷിന്റെ ഭാര്യ സിനിമ സീരയൽ നടി വരദയാണ്. ഇരുവർക്കും ഒരു മകൻ കൂടി ഉണ്ട്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ ജിഷിന് പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്.

അദ്ദേഹം സമ്മോഹമാധ്യമങ്ങളിലൂടെ  കുടുംബത്തിലെ പുതിയ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്. ജിഷിൻ  ഇടക്ക് രസകരമായ പോസ്റ്റുകളും കുറിക്കാറുണ്ട്. എന്നാൽ  ഇപ്പോൾ ജിഷിൻ പങ്കുവെച്ച ഒരു കുറിപ്പും ചിത്രവുമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

എന്റെ ഒരു ഗംഭീര സീൻ നടക്കുമ്പോൾ വീട്ടിലിരുന്ന് അത് കാണുന്ന എന്റെ അവസ്ഥ. സീരിയൽ മുഴുവൻ കാണും. പക്ഷെ എന്റെ സീൻ വരുമ്പോ ഇതാ അവസ്ഥ. ഇതിലും ഗതികെട്ടവൻ വേറെ ആരെങ്കിലും ഉണ്ടാകുമോ കർത്താവേ . അതല്ലേലും മുറ്റത്തെ മുല്ലക്ക് മണമില്ല എന്നാണല്ലോ. ഇനിയിപ്പോ സാജൻ ചേട്ടന്റെ വീട്ടിലെ അവസ്ഥയൊക്കെ എങ്ങനെയാണാവോ എന്നാണ് രസകരമായ വീഡിയോയ്ക്ക് ജിഷിന് പങ്കിട്ട ക്യാപ്‌ഷൻ.

Actor jishin mohan new post about her serial

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക