Latest News

ഒരു കുഞ്ഞൊക്കെ ആയിക്കഴിഞ്ഞാൽ ഉമ്മക്കൊക്കെ ഭയങ്കര ക്ഷാമമായിരിക്കും; ജിഷിന് മോഹൻ

Malayalilife
 ഒരു കുഞ്ഞൊക്കെ ആയിക്കഴിഞ്ഞാൽ ഉമ്മക്കൊക്കെ ഭയങ്കര ക്ഷാമമായിരിക്കും;  ജിഷിന് മോഹൻ

ലയാള മിനിസ്ക്രീൻ പേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് ജിഷിന് മോഹൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. നടി വർധയാണ് താരത്തിന് ഭാര്യ.എന്നാൽ ഇപ്പോൾ ജിഷിന് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്.

മോന് ഉമ്മ കൊടുക്കുന്നതിനിടയിൽ തല വച്ച് നോക്കിയതാ. തല്ല് കിട്ടിയത് മിച്ചം. അല്ലെങ്കിലും ഒരു കുഞ്ഞൊക്കെ ആയിക്കഴിഞ്ഞാൽ അതിനു ശേഷം ഉമ്മക്കൊക്കെ ഭയങ്കര ക്ഷാമമായിരിക്കുമെന്നേ. അമ്മയുടെ ഉമ്മ മുഴുവൻ കുഞ്ഞുങ്ങൾക്കായിരിക്കും. അപ്പനെ തിരിഞ്ഞു നോക്കില്ല. കിലുക്കത്തിൽ ലാലേട്ടൻ രണ്ടു ഗ്ലാസ്സുമായി ചെന്ന പോലെ ആയിപ്പോയി. "ഇതെന്തിനാ രണ്ടു ഗ്ലാസ്സ്?" "അപ്പൊ നീ അടിക്കുന്നില്ലേ?" "ഞാനേ അടിക്കുന്നുള്ളു. ഞാൻ അടിച്ച്, ഒരു ലെവൽ ആകുമ്പോൾ, മിച്ചമുണ്ടേൽ നീ അടിച്ചാ മതി" എന്ന് ജഗതി പറഞ്ഞ പോലെ, മോന്റെ റെക്കമെന്റെഷനിൽ, അവനു കിട്ടിയതിൽ മിച്ചം വല്ലോം ഉണ്ടെങ്കിൽ വല്ലപ്പോഴും ഓരോന്ന് കിട്ടും. എന്ത് ചെയ്യാനാ. അല്ലേ?

എടാ മോനേ, ജിയാൻ കുട്ടാ.. ഒരിക്കൽ നീയും കല്യാണം കഴിക്കുമെടാ. നിനക്കും ഒരു കുഞ്ഞുണ്ടാവും. അന്ന് നീയും ഇതുപോലെ അനുഭവിക്കുമെടാ.. നോക്കിക്കോ.

 

Read more topics: # Actor jishin mohan,# instagram post
Actor jishin mohan instagram post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക