മലയാള മിനിസ്ക്രീൻ പ്രേക്ഷകർ ഏറ്റെടുത്ത ഒരു പരമ്പരയാണ് സാന്ത്വനം. ഒരു കുടുംബത്തിന്റെ ഐഖ്യതയും കെട്ടുറപ്പുമെല്ലാം ചൂണ്ടിക്കാണിക്കുന്ന പരമ്പരയിലൂടെ ഏവർക്കും സുപരിചിതനായ താരമാണ് നടൻ ബിജേഷ് അവനൂര്‍. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ അഭിനേതാവായ സിദ്ധാര്‍ത്ഥ് വേണുഗോപാലിനെ കുറിച്ചുള്ള ബിജേഷിന്റെ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ ബ്യൂട്ടി പാര്‍ലറില്‍ വരാറുണ്ടായിരുന്നു സിദ്ധു. അന്ന് ചെറിയ തോതില്‍ അഭിനയം തുടങ്ങിയതാണ് അദ്ദേഹം. ഞങ്ങള്‍ ഒന്നിച്ചു കുറെ സംസാരിക്കുമാരുന്നു. സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചും. പെട്ടെന്നൊരു നാളില്‍ അയാള്‍ നല്ലൊരു നടനായി. തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് ചേക്കേറി. വര്‍ഷങ്ങള്‍ക്കിപ്പുറം ഞങ്ങള്‍ വീണ്ടും ഒരു ഷോയുടെ ഭാഗമായി കണ്ടു മുട്ടിയപ്പോള്‍.
എന്നോടവന്‍ ചോദിച്ചു. ഒടുവില്‍ എത്തിയല്ലേ. സ്വപ്നം കണ്ടത് പോലെ. ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടുമ്പോള്‍ എവിടെയോ എന്റെ കണ്ണ് നിറഞ്ഞിരുന്നു. അവനും അമ്മയും കുറെ നേരം ഒപ്പം ഇരുന്നു. എന്നോട് വീട്ടിലേക്കു വരണം എന്നൊക്കെ പറഞ്ഞു പിരിഞ്ഞപ്പോള്‍. ഒരു സ്വപ്നത്തിന്റെ തുടക്കം ഓര്‍മ്മവന്നു. ഇനിയും ഉയരങ്ങള്‍ താണ്ടാന്‍ അവനെ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ -ബിജേഷ് കുറിച്ചു.
താരത്തിന്റെ പോസ്റ്റിന് താഴെയായി നിരവധി പേരാണ് കമന്റുകളുമായെത്തിയത്. രണ്ടുപേരും ഇനിയും ഉയരങ്ങളില്‍ എത്താന്‍ ദൈവം അനുഗ്രഹിക്കട്ടെ, ചേട്ടന്‍ സ്വപ്നം കാണുന്നത് പോലെ ഉയരങ്ങളില്‍ എത്തട്ടെ എന്ന് ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. ഉറപ്പായും ഉയരങ്ങളില്‍ എത്തട്ടെ, എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ തുടങ്ങിയ കമന്റുകളുമായാണ് ആരാധകരെത്തിയത്. ഈ സിദ്ധു എവിടെപ്പോയി, ഒന്നിലും കാണുന്നില്ലല്ലോ എന്ന ചോദ്യവും പോസ്റ്റിന് താഴെയുണ്ട്.