പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ മായാളിപ്രേക്ഷകരുടെ മനസ്സിലേക്ക് ഇടം നേടിയ താരമാണ് നിരഞ്ജൻ നായർ. പരമ്പരയിൽ ഹർഷൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഭാര്യയ്ക്ക് ഒപ്പമുള്ള പ്രിയ നിമിഷങ്ങള്‍ ലോക്ക് ഡൌൺ കാലത്ത് താരം പങ്കുവച്ച് എത്താറുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള കുക്കു കുക്കു എന്നുള്ള പാട്ടിന്റെ വീഡിയോ വരെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.എന്നാൽ ഇപ്പോൾ അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം.
ഞാന്‍ ഷൂട്ടിങ്ങിന് വേണ്ടി പോയതായിരുന്നു. അപ്പോഴാണ് താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത എന്റെ ഭാര്യ അറിയിച്ചത്. എന്റെ റിയാക്ഷന്‍ എന്ത് എന്ന് ചോദിച്ച് കൊണ്ടായിരുന്നു. കാരണം ഞങ്ങളത് പ്രതീക്ഷിച്ചിരുന്നില്ല. സന്തോഷ വാര്‍ത്ത കേട്ട ഉടനെ ഞാന്‍ അവളെ വീഡിയോ കോളില്‍ വിളിച്ചു. ഞങ്ങള്‍ രണ്ട് പേരും കരഞ്ഞ് പോയ നിമിഷമാണത്. ഈ സമയത്ത് അവള്‍ക്കൊപ്പം ആയിരിക്കാന്‍ കഴിയാത്തതില്‍ എനിക്ക് വിഷമം തോന്നി. എന്നിരുന്നാലും അന്ന് രാത്രി തന്നെ ഞാന്‍ തൃശൂരിലെ വീട്ടിലെത്തി. സ്‌ക്രീനില്‍ കാണുന്നത് പോലെ ഗര്‍ഭകാലം അത്ര എളുപ്പമുള്ളതല്ല. സിനിമയില്‍ ഒരു പാട്ടോട് കൂടി എല്ലാം തീര്‍ന്നു. പക്ഷേ യഥാര്‍ഥ ജീവിതത്തില്‍ ഇത് വലിയ ബുദ്ധിമുട്ടാണ്. അവള്‍ക്ക് ആദ്യ നാല് ആഴ്ച ആയപ്പോഴെക്കും അവള്‍ക്ക് ഓക്കാനം വന്ന് തുടങ്ങി. കൃത്യസമയത്തും കൃത്യമായ ഇടവേളകളില്‍ അവള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ഇപ്പോള്‍ ഞാനൊരു ചൂരലും കൊണ്ട് പുറകേ നടക്കുകയാണ്. ഇപ്പോള്‍ കുഞ്ഞുമായി സംസാരിക്കാറുണ്ട്. അച്ഛനാകാനുള്ള എല്ലാ ഘട്ടങ്ങളും ഞാന്‍ ആസ്വദിക്കുകയാണ്.
കൊറോണ പോലൊരു പകര്‍ച്ചവ്യാധി കഠിനമായ ഈ സാഹചര്യത്തില്‍ കുഞ്ഞിനെ സ്വാഗതം ചെയ്യാനിരിക്കുന്നത് ലേശം ആശങ്ക ഉണര്‍ത്തുന്നുണ്ടെന്ന് കൂടി നിരഞ്ജന്‍ പറയുന്നു. ചുറ്റിലും ധാരാളം അനിശ്ചിതത്വമുണ്ട്. സീരിയല്‍ ഷൂട്ടിങ്ങുകളടക്കം നിര്‍ത്തിയതോടെ സാമ്ബത്തിക ബുദ്ധിമുട്ടുകളും ഉണ്ടാവും. പണം സമ്ബാദിക്കുക എന്നതാണ് ആദ്യ തയ്യാറെടുപ്പ്. പിന്നെ എന്തൊക്കെയാണ് വേണ്ടതെന്ന് ഞങ്ങള്‍ക്ക് പോലും അറിയില്ല. അതുകൊണ്ട് നേരത്തെ തന്നെ ഒരുക്കങ്ങള്‍ തുങ്ങി കഴിഞ്ഞു എന്നും താരം വെളിപ്പെടുത്തി.