Latest News

നമ്മൾ ആഗ്രഹിച്ചത് നല്ലൊരു കുടുംബ ജീവിതമാണ്; പക്ഷേ എനിക്കത് കിട്ടിയിട്ടില്ല; മനസ്സ് തുറന്ന് ആദിത്യൻ ജയൻ

Malayalilife
നമ്മൾ ആഗ്രഹിച്ചത് നല്ലൊരു കുടുംബ ജീവിതമാണ്; പക്ഷേ എനിക്കത് കിട്ടിയിട്ടില്ല; മനസ്സ് തുറന്ന് ആദിത്യൻ ജയൻ

മിനിസ്‌ക്രീന്‍ സീരിയല്‍ ആരാധകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് നടന്‍ ആദിത്യന്‍ ജയനും അമ്പിളി ദേവിയും. താരദമ്പതികളുടെ വിവാഹം ഏറെ ശ്രദ്ധനേടിയിരുന്നു. അമ്പിളിയുടെ ആദ്യ വിവാഹത്തിലെ മകനെ ആദിത്യന്‍ സ്വന്തം മകനായി തന്നെയാണ് കാണുന്നത്. വിവാഹത്തിന് ശേഷം കുഞ്ഞതിഥിയുടെ വരവ് അറിഞ്ഞതോടെയാണ് അമ്പിളീദേവി അഭിനയത്തില്‍ നിന്നും പിന്മാറിയത്. കാത്തിരിപ്പിന് വിരാമമിട്ട് കഴിഞ്ഞ വര്ഷം തന്നെയാണ് ഇരുവര്‍ക്കും മകന്‍ ജനിക്കുന്നത്.  2019 നവംബർ 25നായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ ഇപ്പോൾ കുടുംബജീവിതത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് താരം.

അമ്പിളിയുമായിട്ടുള്ള വിവാഹശേഷം അവരെ കൂടി അത് ബാധിച്ചപ്പോഴാണ് ചില കാര്യങ്ങൾ പറഞ്ഞ് വരുന്നത്. കാരണം അത് അതിന്റേതായ വഴിയ്ക്ക് പോകട്ടേ എന്നേ വിചാരിക്കാറുള്ളു. 2013 ൽ അമ്മ പോയതിന് ശേഷം ഞാൻ ഒറ്റപ്പെട്ടു. നമുക്ക് ഏറ്റവും വലിയവരാണെന്ന് കരുതിയ പലരും ശത്രുക്കളാണെന്ന് മനസിലായത് അപ്പോഴാണ്. അവരിൽ നിന്നും ഞാൻ ഒറ്റപ്പെട്ട് മാറി.

ഒരുപാട് വിഷമം എനിക്കുണ്ടായിരുന്നു. നമ്മൾ ആഗ്രഹിച്ചത് നല്ലൊരു കുടുംബ ജീവിതമാണ്. പക്ഷേ എനിക്കത് കിട്ടിയിട്ടില്ല. എന്ന് കരുതി മുൻപ് എന്റെ കൂടെ ഉണ്ടായിരുന്ന ആളെ കുറിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. അവരൊക്കെ നന്നായി ഇരിക്കട്ടേ. ഇപ്പോൾ ഞാനും ഹാപ്പിയാണ്. എന്റെ ചിന്ത മുഴുവൻ മക്കളെ കുറിച്ചാണ്. ഒരു സാഹചര്യം വന്നപ്പോൾ ഒന്നിച്ച് ജീവിക്കാമെന്ന് തീരുമാനിച്ചതാണ്. അല്ലാതെ ഞങ്ങൾ കള്ളത്തരമൊന്നും കാണിച്ചിട്ടില്ല. ആര് വിവാഹം കഴിച്ചാലും ഇതുപോലെ ബഹളമുണ്ട്. രണ്ടാം വിവാഹമാവുമ്പോൾ പ്രത്യേകിച്ചും ഉണ്ട്.

Actor Adhithyan jayan words about family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക