മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ആദിത്യന്‍ ജയന്‍. സോഷ്യല്‍ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ എല്ലാം തന്നെ പങ്കുവച്ച് എത്താറുണ്ട്. എന്നാൽ ഇപ്പോൾ താരം നടി സീമ ജി നായരെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പ് ആണ് ശ്രദ്ധനേടുന്നത്. .
ആദിത്യന്റെ കുറിപ്പിന്റെ പൂര്‍ണരൂപം,
വളരെ യാദച്ഛികമായി online പത്രങ്ങളില്‍ കണ്ട ഒരു വാര്‍ത്ത ഇന്ന് എന്നെ ഒരുപാട് വിഷമിപ്പിച്ചു.ഒരു വിറയലോടെ വായിച്ച ആ വാര്‍ത്ത covid ബാധിച്ച് അത്യാഹിത നിലയില്‍ കിടക്കുന്ന സീമ G Nair.വാര്‍ത്ത കണ്ടപ്പോള്‍ ഒരു നിമിഷം വിറങ്ങലിച്ചു പോയി.ഏകദേശം 2008 ല്‍ ആണ് ചേച്ചിയെ പരിചയപ്പെടുന്നത്.വളരെ കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ ഒരു വലിയ മനസ്സിന്റെ ഉടമയാണ് ചേച്ചി എന്ന് എനിക്ക് മനസ്സിലായി.സീരിയല്‍ രംഗത്തെ ആര്‍ക്കും ഏതൊരു സഹായത്തിനും ചേച്ചി ഉണ്ട്.തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നെ.എന്നെ ആത്മ സംഘടനയില്‍ അംഗത്വം നല്‍കിയതും ചേച്ചി മുന്‍കൈ എടുത്തിട്ടാണ്.ഒരു സഹ പ്രവര്‍ത്തക എന്നതിലുപരി എന്നും ഒരു മുതിര്‍ന്ന സഹോദരിയുടെ സ്‌നേഹവും വാത്സല്യവും സ്വാതന്ത്ര്യവും ചേച്ചി തന്നിട്ടുണ്ട്.അത് കൊണ്ട് തന്നെ എന്റെ ഭാഗത്ത് നിന്ന് എന്നെങ്കിലും എന്തെങ്കിലും തെറ്റുകള്‍ ഉണ്ടായാല്‍'ആദിത്യ നീ അത് ചെയ്തത് ശരിയായില്ല'എന്ന് മുന്‍പിന്‍ നോക്കാതെ ചേച്ചി പറഞ്ഞിരുന്നു.എന്നും ന്യായത്തിനും സ്‌നേഹത്തിനും മാതൃകയായ ചേച്ചി എല്ലാവരുടെയും ഏത് ആവശ്യങ്ങള്‍ക്കും കൈയയച്ചു സഹായിക്കും.അങ്ങനെയുള്ള ചേച്ചിക്ക് ഈ അവസ്ഥ വന്നല്ലോ എന്നോര്‍ത്ത് ഒരുപാട് വിഷമമായി.അടങ്ങാത്ത വേദനയോടെ ഒന്ന് വിളിക്കാന്‍ തോന്നിയത് എല്ലാ അര്‍ത്ഥത്തിലും സന്തോഷമായി.വിളിച്ചപ്പോഴാണ് അറിയുന്നത് ഇതെല്ലാം ആഴ്ചകള്‍ക്ക് മുന്‍പ് ഉണ്ടായ കാര്യങ്ങളാണ് എന്നും ശരിയായ വിശ്രമവും medicine ഉം കൊണ്ട് ചേച്ചി പൂര്‍ണ്ണമായി രോഗവിമുക്തി നേടി വീട്ടില്‍ എപ്പോഴേ തിരിച്ചെത്തിയെന്നും.
മാത്രമല്ല അതിനു ശേഷം ശരണ്യ എന്ന സഹപ്രവര്‍ത്തകയുടെ ചില ചികിത്സകളും മുന്‍കൈ എടുത്ത് നടത്തി അവരുടെ hospital dischargeനു് ശേഷം ഇന്ന് വീട്ടില്‍ തിരിച്ചെത്തി ചേച്ചി എന്ന്.സത്യത്തില്‍ ചേച്ചിയില്‍ നിന്ന് തന്നെ ഈ സന്തോഷകരമായ വിവരം അറിഞ്ഞപ്പൊഴാണ് മനസ്സിന് ഒരു സമാധാനം ആയത്.ഇന്നും സംസാരത്തിനിടയില്‍ എനിക്ക് എല്ലാ ധൈര്യവും supportഉം തരാന്‍ ചേച്ചി മറന്നില്ല.'നീ ഒന്ന് കൊണ്ടും പേടിക്കേണ്ട.വടക്കും നാഥന്റെ മണ്ണിലാണ് നീ.അദ്ദേഹത്തിന്റെ കൈവെള്ളയില്‍ ഉള്ള ആരെയും അദ്ദേഹം കൈ വിടില്ല.ധൈര്യമായി ഇരിക്കൂ'എന്നാണ് phone വക്കാന്‍ നേരത്തും ചേച്ചി പറഞ്ഞത്.ഇത്രയും സ്‌നേഹ സമ്ബന്നയായ ചേച്ചിക്ക് തുടര്‍ന്നങ്ങോട്ട് ഉള്ള ജീവിതത്തിലും എല്ലാ സന്തോഷങ്ങളും ആരോഗ്യവും സൗഭാഗ്യവും ഈശ്വരന്‍ നല്‍കണേ എന്ന പ്രാര്‍ത്ഥനയോടെ.അതേ സമയം പത്ര മാധ്യമങ്ങളോട് ഒരപേക്ഷ ഉണ്ട്.ഒരു വാര്‍ത്ത അച്ചടിക്കുമ്ബോള്‍ അല്ലെങ്കില്‍ post ചെയ്യുമ്ബോള്‍ അതിന്റെ genuintiy യെ കുറിച്ച്,present situation നെ കുറിച്ച് ഒന്ന് പഠിച്ചു ചെയ്യുന്നത് നല്ലതായിരിക്കും.കാരണം വാര്‍ത്തകള്‍ എന്നും പുതിയ അറിവുകള്‍ ആണ്. തെറ്റായ അറിവ് പകരുന്നത് ദ്രോഹകരവും