അവർ രണ്ട് പേരും ഇല്ലായിരുന്നെങ്കിൽ എന്റെജീവിതം ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നേനെ; മനസ്സ് തുറന്ന് അഭിരാമി സുരേഷ്

Malayalilife
അവർ രണ്ട് പേരും ഇല്ലായിരുന്നെങ്കിൽ എന്റെജീവിതം ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നേനെ; മനസ്സ് തുറന്ന് അഭിരാമി സുരേഷ്

പാട്ടിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരികളായവരാണ് അമൃതയും അഭിരാമിയും. യൂട്യൂബ് വ്‌ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും.  പ്രേക്ഷരുടെ ഇഷ്ട താരമാണ് അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി.  അഭിരാമി ഇപ്പോൾ അമൃതയ്ക്കൊപ്പം ചേര്‍ന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ് നടത്തുകയാണ്. ഈ സഹോദരിമാര്‍ സംഗീതത്തിനപ്പുറം ഫാഷന്‍ ലോകത്തും സജീവമാണ് .

ഇപ്പോള്‍ മോഡലിംഗിലും ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി  ശ്രദ്ധ നേടുകയാണ്.  താരം ബിഗ് ബോസ് സീസണ്‍ രണ്ടിലും പങ്കെടുത്തിരുന്നു. അതിലൂടെ ധരാളം ആരാധകരെയും വിമര്‍ശകരെയും ലഭിച്ചു.  അഭിരാമി ഇപ്പോൾ തനിക്ക് ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കി തന്നത് സംഗീത സംവിധായകൻ ശരത്തും അവതാരകയും നടിയും മോഡലുമായ രഞ്ജിനി ഹരിദാസും ആണെന്ന് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ഇവർ സഹായിച്ചിരുന്നില്ലെങ്കിൽ ഒരിക്കലും എനിക്ക് ചട്ടക്കൂടുകൾ പൊട്ടിച്ച് പുറത്തുവരാൻ സാധിക്കില്ലായിരുന്നു എന്നാണ് അഭിരാമി പറയുന്നത്. അവർ രണ്ട് പേരും ഇല്ലായിരുന്നെങ്കിൽ എന്റെജീവിതം ഇതിൽ നിന്നെല്ലാം പൂർണമായും വ്യത്യസ്തമായിരുന്നേനേയെന്നും ഇവരെ അനുകരിച്ചാണ് ഞാൻ ശ്രദ്ധ നേടിയതെന്നും അതായിരുന്നു തന്റെ കരിയറിന്റെ തുടക്കമെന്നും അഭിരാമി വ്യക്തമാക്കുന്നു. അതേസമയം ഇന്നലെ എന്നപോലെ ആ ദിവസം ഇന്നും ഞാൻ ഓർക്കുന്നു എന്ന് രഞ്ജിനി ഹരിദാസ് അതിന് കമന്റിട്ടു. പതിമൂന്ന് വർഷം മുൻപായിരുന്നു അത് എന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല നീ കൂടുതൽ ശക്തയായിരിക്കുന്നു തിളങ്ങുന്നു എന്നും രഞ്ജിനി കമന്റിൽ കുറിക്കുന്നു. എന്തായാലും അഭിരാമിയും അമൃതയും അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡിൽ കൂടി കൂടുതൽ ശ്രദ്ധ നേടുകയാണ് ഇപ്പോൾ.

Abhirami suresh words about sarath and renjini haridas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES