മോന് കണ്ടിട്ട് അങ്ങ് സുഖിക്കുന്നില്ല അല്ലെ പോട്ടെ സാരമില്ല ഈ അസുഖത്തിന് ഇപ്പൊ നല്ല ചികിത്സ കേരളത്തില്‍ ഉണ്ട്; സായ് കിരണുമൊത്തുളള ചിത്രത്തിലെ മോശം കമന്റിന് മറുപടി നല്‍കി ഉമാ നായര്‍

Malayalilife
topbanner
മോന് കണ്ടിട്ട് അങ്ങ് സുഖിക്കുന്നില്ല അല്ലെ പോട്ടെ സാരമില്ല ഈ അസുഖത്തിന് ഇപ്പൊ നല്ല ചികിത്സ കേരളത്തില്‍ ഉണ്ട്; സായ് കിരണുമൊത്തുളള ചിത്രത്തിലെ മോശം കമന്റിന് മറുപടി നല്‍കി ഉമാ നായര്‍

മിനിസ്‌ക്രിന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന വാനമ്പാടി. സംഭവബഹുലമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഇപ്പോള്‍ സീരിയല്‍ മുന്നോട്ടു പോകുന്നത്. സീരിയല്‍ ക്ലൈമാക്സിലേക്ക് കടന്നിരിക്കയാണ്. സീരിയലിലെ സഹതാരങ്ങള്‍ക്കൊപ്പമുളള ചിത്രങ്ങളൊക്കെ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. സീരിയല്‍ അവസാനിക്കുകയാണ് എന്ന സൂചന നല്‍കി താരങ്ങളും എത്തിയിരുന്നു. എല്ലാവരേയും മിസ് ചെയ്യുമെന്നാണ് താരങ്ങള്‍ പറഞ്ഞത്. ഈ ഇടയായി നിരവധി ചിത്രങ്ങളാണ് താരങ്ങള്‍ പങ്കുവയ്്ക്കാറുളളത്. സീരിയലുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. പരമ്പരയിലെ കുട്ടികളടക്കമുളളവര്‍ സീരിയലില്‍ മികച്ച അഭിനയമാണ് കാഴ്ച വയ്ക്കുന്നത്. അന്യഭാഷാ താരമായ സായ്കിരണണാണ് മോഹനെ അവതരിപ്പിച്ചത്. അന്യഭാഷയില്‍ നിന്നും  വന്ന തനിക്ക് മലയാളി പ്രേക്ഷകര്‍ നല്‍കി പിന്തുണയെക്കുറിച്ച് സായ്കിരണ്‍ പലപ്പോഴും വാചാലനാകാറുണ്ട്.  നിര്‍മ്മലേട്ടത്തിയായാണ് ഉമ നായര്‍ എത്തുന്നത്. ഉമ നായര്‍ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഉമ നായര്‍ പങ്ക് വച്ച ഒരു ചിത്രവും, അതെ ചുറ്റിപറ്റി നടന്ന ചര്‍ച്ചയും ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നടന്‍ സായ് കിരണ്‍ റാമിനൊപ്പമുള്ള ടാറ്റൂ ചെയ്ത ചിത്രം ആണ് ഉമാ നായര്‍ ഇന്‍സ്റ്റയിലൂടെ പങ്കിട്ടത്. 'ടാറ്റൂ ആര്‍ട്ട് ഒരുപാട് ഇഷ്ടമായിരുന്നു ഒപ്പം പേടിയും എനിക്ക് ധൈര്യം തന്നത് ടാറ്റൂ പ്രേമി ആയ പ്രിയപ്പെട്ട സായി കിരണ്‍' എന്ന ക്യാപ്ഷ്യനോടെ ഉമ പങ്കിട്ട ചിത്രത്തിന് നിരവധി അഭിപ്രായങ്ങള്‍ ആണ് ഉയര്‍ന്നുവന്നത്. ചിലര്‍ വളരേ മനോഹരം ആയിരിക്കുന്നു എന്ന് കമന്റ് പങ്ക് വച്ചപ്പോള്‍ അശ്ലീലച്ചുവയോടെയുള്ള അഭിപ്രായങ്ങളും ചിലര്‍ പങ്കിട്ടു.
അശ്ലീല ഭാഷയില്‍ ഉള്ള കമന്റിനാണ് ഉമാ നായര്‍ ഉരുളയ്ക്ക് ഉപ്പേരി പോലെയുള്ള മറുപടി നല്‍കി രംഗത്ത് വന്നത്. 'ചേട്ടാ തുടയില്‍ ഒരു ടാറ്റു വേഗം ഇട്ടിട്ടു വാ എന്നിട്ട് ആ ചേച്ചിടെ അടുത്ത് ചെന്ന് ഇതുപോലെ നില്ല്' എന്നാണ് ഒരാള്‍ കമന്റിട്ടത്. 'മോന് കണ്ടിട്ട് അങ്ങ് സുഖിക്കുന്നില്ല അല്ലെ, പോട്ടെ സാരമില്ല ഈ അസുഖത്തിന് ഇപ്പൊ നല്ല ചികിത്സ കേരളത്തില്‍ ഉണ്ട്', എന്നാണ് ഉമ നല്‍കിയ മറുപടി. എന്തായാലും ഉമ നായരുടെ മറുപടി ആവശ്യമായിരുന്നു എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.
 
നിമിഷനേരം കൊണ്ടായിരുന്നു ഫോട്ടോയും കുറിപ്പും വൈറലായി മാറിയത്. സീരിയലില്‍ സാധാരണ പോലെ കാണുന്ന ഉമ നായര്‍ ഇത്രയും മോഡേണായിരുന്നോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ടാറ്റു പൊളിച്ചുവെന്നും കിടിലനായെന്നുമുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്.
വാനമ്പാടി അവസാനിക്കാന്‍ പോവുകയാണെന്ന് വ്യക്തമാക്കി സായ് കിരണ്‍ നേരത്തെ എത്തിയിരുന്നു. ഫേസേബുക്കില്‍ പുതിയ ഫ്രെയിം ആഡ് ചെയ്തതിനെക്കുറിച്ചും താരം കുറിച്ചിരുന്നു. നായികയായ സുചിത്ര ചന്തുവിനേയും ടാഗ് ചെയ്തായിരുന്നു സായ് കിരണിന്റെ പോസ്റ്റ്. ഇനി നിങ്ങളെയെല്ലാം മിസ്സ് ചെയ്യുമെന്ന് പറഞ്ഞും ഇവരെത്തിയിരുന്നു. എല്ലാവരോടുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സായ് കുറിച്ചിരുന്നു.


 

Read more topics: # uma nair reacts on a comment
uma nair reacts on a comment

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES