പുത്തന്‍ ചിത്രം പങ്കുവച്ച് വാനമ്പാടിയിലെ പത്മിനി; ഏതാണീ സുന്ദരിയെന്ന് കമന്റുമായി സായ്കിരണ്‍ 

Malayalilife
പുത്തന്‍ ചിത്രം പങ്കുവച്ച് വാനമ്പാടിയിലെ പത്മിനി; ഏതാണീ സുന്ദരിയെന്ന് കമന്റുമായി സായ്കിരണ്‍ 

ദ്യേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായി ക്ലൈമാക്‌സിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന പരമ്പരയാണ് വാനമ്പാടി. റോറ്റിങ്ങില്‍ ഏറെ മുന്നിലാണ് സീരിയല്‍.  സായ് കിരണ്‍, സുചിത്ര നായര്‍, ഉമ നായര്‍. ചിപ്പി തുടങ്ങി വന്‍താരനിരയാണ് പരമ്പരയ്ക്കായി അണിനിരക്കുന്നത്. സീരിയലിലെ വില്ലത്തിയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സുചിത്ര നായര്‍. തന്റെ വിശേഷങ്ങള്‍ പങ്കുവച്ച് താരം എത്താറുണ്ട്.

ഈ ഓണം കഴിയുന്നതോടെ വാനമ്പാടി തീരുമെന്നും  എന്നാണ് തീരുന്നതെന്നറിയില്ല പരമ്പരയുടെ ക്ലൈമാക്സ് ചിത്രീകരിച്ച് കഴിഞ്ഞുവെന്നും എന്നാണ് അവസാന എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതെന്നറിയില്ലെന്നും സുചിത്ര പറഞ്ഞിരുന്നു. വാനമ്പാടി ലൊക്കേഷനില്‍ ആരെയാണ് ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ അനുമോളെന്ന പേരായിരുന്നു സുചിത്ര പറഞ്ഞത്.ഇനിയാണ് യഥാര്‍ത്ഥത്തിലുള്ള ട്വിസ്റ്റുകളെന്നും വിടാതെ കാണണമെന്നുമായിരുന്നു താരങ്ങളെല്ലാം പറഞ്ഞത്. തനിക്കേറെ പ്രിയപ്പെട്ട രംഗങ്ങളാണ് വരാനിരിക്കുന്നതെന്നായിരുന്നു സായ് കിരണ്‍ പറഞ്ഞത്.

വാനമ്പാടിയിലെ നായികയായ സുചിത്ര നായരുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. ഓ മൈ ഗോഡ് ഇതാരാണ് ഈ സുന്ദരിയെന്ന ചോദ്യവുമായാണ് സായ് കിരണ്‍ എത്തിയത്. സായ് കിരണിന്റേയും സുചിത്ര നായരുടേയും കെമിസ്ട്രിക്ക് ഗംഭീര സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പത്മിനിയെന്ന പപ്പിക്ക് നെഗറ്റീവ് ടച്ചുണ്ടെങ്കിലും ആ രീതിയിലല്ല ആളുകള്‍ തന്നോട് പെരുമാറുന്നതെന്നും താരം പറഞ്ഞിരുന്നു.

vanambadi serail fame suchithra nair shares her latest photo

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES