വളരെ അപ്രതീക്ഷിതമായിരുന്നു നടിയും അവതാരികയും ഡാന്‍സറുമെല്ലാമായ സുബിയുടെ മരണം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സുബിയ്്‌ക്കൊപ്പം ആശുപത്രിയില്‍ അവസാന നിമിഷങ്ങളിലും ഒപ്പമുണ്ടായിരുന്ന ടിനി ടോം ഓര്‍ത്തെടുക്കുന്ന വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ആശുപത്രിയില്‍ സുബിയെ കാണാന്‍ ചെന്നപ്പോഴുള്ള അവസ്ഥയെ കുറിച്ച് കഴിഞ്ഞ ദിവസം ഒരു പരുപാടിയില്‍ വിവരിക്കുകയായിരുന്നു ടിനി ടോം. ഫ്‌ലവേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ടിനി ടോം.രോഗശയ്യയിലായിരുന്നപ്പോള്‍ സുബിയെ കാണാന്‍ ചെന്നുവെന്നും ആ സമയത്ത് തന്റെ കൈ പിടിച്ച് സുബി ബൈ പറഞ്ഞുവെന്നുമാണ് ടിനി ടോം പറയുന്നത്.
പരമാവധി ശ്രമിച്ചു സുബിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍. ഒരു പന്ത്രണ്ടാമത്തെ ദിവസമൊക്കെയാണ് ഞാന്‍ സുബിയുടെ അവസ്ഥ അറിയുന്നത്. പക്ഷെ ആയുസ് എത്തിയാല്‍ പോകണം എന്നാണല്ലോ. ഞാന്‍ ആശുപത്രിയില്‍ ചെന്ന് സുബിയെ കണ്ടു. ഞാന്‍ എന്റെ ജീവിതത്തില്‍ അങ്ങനെയൊരു രൂപം കണ്ടിട്ടില്ല. സുബിയുടെ അടുത്ത് ഞാന്‍ ചെന്നപ്പോള്‍ അവള്‍ എന്നെ കുറെ നേരം നോക്കി. പിന്നെ അവള്‍ എന്റെ കൈ ചോദിച്ചു. ആ രംഗം ഞാന്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. കൈ പിടിച്ചിട്ട് അവള്‍ എന്റെ അടുത്ത് ബൈ പറഞ്ഞു.
എട്ട് ദിവസമാണ് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷനായുള്ള പേപ്പര്‍ വര്‍ക്കുകള്‍ക്ക് വേണ്ടത്. സുരേഗഷ് ഗോപി ചേട്ടനെ വിളിച്ചു അദ്ദേഹവും മറ്റ് എംഎല്‍എയും എം.പിമാരുമെല്ലാം ഞങ്ങളുടെ കൂടെ നിന്നത് കൊണ്ട് മൂന്ന് ദിവസം കൊണ്ട് ഞങ്ങള്‍ പ്രൊസീജിയര്‍ തീര്‍ത്തു. അപ്പോഴേക്കും പക്ഷെ ഓര്‍ഗന്‍സ് ഡൗണായി പോയിരുന്നു. രണ്ടായിരത്തിലാണ് സുബിയെ ഞാന്‍ ഈ മേഖലയിലേക്ക് കൊണ്ട് വന്നത് അന്ന് സുബിക്ക് പതിനെട്ട് വയസ് മാത്രമെയുള്ളു. ഇരുപത്തമൂന്ന് വര്‍ഷമായി ഇപ്പോള്‍. എല്ലാ സന്തോഷങ്ങളും സുബി എന്നോട് പങ്കുവെക്കുമായിരുന്നു.
വിഷമം പങ്കുവെക്കാറില്ലായിരുന്നു. വരാപ്പുഴയിലുള്ള എന്ന പ്രദേശത്ത് നിന്നാണ് ശ്മാശനത്തിലേക്ക് പോകുന്നത്. ആ സമയത്ത് ഞാന്‍ കുറച്ച് വര്‍ഷം പിന്നിലേക്ക് പോയി.' 'ആദ്യം ഷൂട്ടിങിന് വരാപ്പുഴയില്‍ അവളെ ഞാന്‍ എന്റെ കാറിലാണ് കൊണ്ടുപോയത്. പിന്നെ അവളുടെ ഡെഡ് ബോഡി കൊണ്ടുപോയത് വിഷമമായി. ആദ്യത്തെ അവളുടെ എന്‍ട്രിയുടെ സമയത്തും അവളുടെ അവസാന യാത്രയിലും ഞാന്‍ ഒപ്പമുണ്ടായിരുന്നു. ഇതായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം കരച്ചില്‍ അടക്കിപ്പിടിച്ച് വിങ്ങി പൊട്ടിയ വാക്കുകള്‍.