Latest News

വിവാഹം പക്കാ അറേഞ്ചഡായിരുന്നു; ഇനി ഭര്‍ത്താവ് റോബിനൊപ്പം ബഹ്‌റൈനിലേക്ക്; വിവാഹവിശേഷങ്ങളുമായി ശ്രീലയ

Malayalilife
topbanner
 വിവാഹം പക്കാ അറേഞ്ചഡായിരുന്നു; ഇനി ഭര്‍ത്താവ് റോബിനൊപ്പം ബഹ്‌റൈനിലേക്ക്; വിവാഹവിശേഷങ്ങളുമായി ശ്രീലയ

ഭാഗ്യദേവത എന്ന സീരിയലിലെ കുട്ടിമണി എന്ന കഥാപാത്രമായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശ്രീലയ. സിനിമ-സീരിയല്‍ നടിയും നര്‍ത്തകിയുമായ ശ്രുതിലക്ഷ്മിയുടെ ചേച്ചിയാണ് ശ്രീലയ. കുറച്ച് ദിവസങ്ങള്‍ ക്ക് മുന്‍പാണ് താരം രണ്ടാമത് വിവാഹിതയായത്. പുതുവര്‍ഷത്തില്‍ പുതിയ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു താരം.  ബഹ്‌റിനില്‍ സ്ഥിരതാമസക്കാരനും ചങ്ങനാശ്ശേരി സ്വദേശിയും ആയ റോബിന്‍ ചെറിയാന്‍ ആണ് ലയയെ ജീവിത സഖി ആക്കിയത്. വിവാഹവിശേഷങ്ങള്‍  ശ്രീലയ സമയം മലയാളത്തോട് പങ്കുവച്ചിരിക്കുകയാണ്.

ഭര്‍ത്താവ് റോബിന്‍ ചെറിയാന്‍. ചങ്ങനാശ്ശേരിക്കാര്‍ ആണ്. ബഹ്‌റിനില്‍ ആണ് ജോലി ചെയ്യുന്നത്. അദ്ദേഹം ജനിച്ചതും വളര്‍ന്നതും എല്ലാം അവിടെ തന്നെയാണ്. അദ്ദേഹത്തിന്റെ കുടുംബം എല്ലാം അവിടെ തന്നെ ആയിരുന്നു. പിന്നെ ഇപ്പോള്‍ പപ്പയും മമ്മിയും കഴിഞ്ഞ ആറുവര്‍ഷമായി നാട്ടില്‍ സെറ്റില്‍ഡ് ആണ്. അദ്ദേഹത്തിന് ഒരു ചേച്ചി, റോഷിന്‍, ചേച്ചി ബഹ്‌റിനില്‍ ആണ് കുടുംബം ആയി. അമേരിക്കന്‍ എംബസ്സിയില്‍ ആണ് ജോലി ചെയ്യുന്നത്.

പ്രണയവിവാഹം ആയിരുന്നില്ലെന്നും പക്കാ അറേഞ്ച്ഡ് വിവാഹമായിരുന്നുവെന്നും ശ്രീലയ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ പ്രണയത്തില്‍ ആണ്. പെട്ടെന്ന് ആയിരുന്നു വിവാഹം. അച്ചാച്ചന്‍ ഈ ഡിസംബര്‍ 17 ന് ആണ് വന്നത്. പിന്നെ ഏഴു ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞിട്ട് 26 ന് ആണ് കാണുന്നത്. പക്ഷെ അതിന് മുന്‍പേ ചാറ്റിങ്ങും വീഡിയോ കോളും ഒക്കെ ഉണ്ടായിരുന്നു. പെണ്ണുകാണല്‍ കഴിഞ്ഞശേഷം ആണ് ജനുവരി മൂന്നിന് വിവാഹം നടത്തുന്നത്. എന്റെ സഹോദരി ശ്രുതിയുടെ വിവാഹ ദിവസവും അന്ന് തന്നെയാണ്. ചങ്ങനാശ്ശേരിയില്‍ വച്ചായിരുന്നു വിവാഹം. അതിനുശേഷം ജനുവരി അഞ്ചിനാണ് ബോള്‍ഗാട്ടിയിലെ വച്ച് റിസപ്ഷന്‍ നടത്തുന്നത്. അങ്ങിനെ പുതിയ ഒരു ലൈഫ് സ്റ്റാര്‍ട്ട് ചെയ്തു.

ഒരു കസിന്‍ വഴി വന്ന ആലോചനയാണ്. അങ്ങിനെ സംസാരിച്ചു ഇഷ്ടപ്പെട്ടു. ഞാന്‍ തനി നാട്ടിന്പുറത്തുകാരിയാണ്. റോബിന്‍ ബഹ്‌റിനില്‍ നിന്നും വരുന്നത് കൊണ്ട് എനിക്ക് ആദ്യമൊക്കെ അല്പം ടെന്‍ഷന്‍ ഉണ്ടായിരുന്നു. പിന്നെ സംസാരിച്ചപ്പോള്‍ ആണ് ഒരേ ഇഷ്ടങ്ങള്‍, താത്പര്യങ്ങള്‍ ഒക്കെയാണ് എന്ന് മനസിലായത്. ഞാന്‍ പറയും മെയ്ഡ് ഇന്‍ ബഹ്‌റൈന്‍ ആണെങ്കിലും ഇത് തനി നാടന്‍ ആണെന്ന്.
വിവാഹശേഷം വിദേശത്തേക്ക് പോകാന്‍ തന്നെയാണ് തീരുമാനം. കാരണം അച്ചാച്ചന്‍ അവിടെയാണ്, അതുകൊണ്ടുതന്നെ എനിയ്ക്കും അവിടെ പോയെ തീരൂ. ശരിക്കും ഈ ഒരു മാസം മാത്രമാണ് ലീവ് ഉള്ളത്. ആ സമയത്തിനുള്ളില്‍ ഫാമിലി വിസയുടെ കാര്യങ്ങള്‍ കൂടി ശരി ആയാല്‍ അച്ചാച്ചന് ഒപ്പം തന്നെ ഞാന്‍ പോകുമെന്നും ശ്രീലയ പറയുന്നു

വിവാഹവാര്‍ത്ത എല്ലാ മീഡിയാസിനെയും അറിയിച്ചു ചെയ്യേണ്ട കാര്യം അല്ലല്ലോ. പക്ഷെ ഇത് ഈ പറഞ്ഞ പോലെ ഫോട്ടോസും വീഡിയോസും എല്ലാം വൈറല്‍ ആയി. ഞാന്‍ തന്നെ കണ്ട് അതിശയിച്ചുപോയി. കുട്ടിമണിക്ക് ആരാധകര്‍ ഉണ്ട് എന്നറിയാം. പക്ഷേ ഇത്രയധികം പ്രതികരണം ഞാന്‍ പ്രതീക്ഷിച്ചില്ല. ഇപ്പോഴും പുറത്തുപോകുമ്പോള്‍, അങ്ങ് ചങ്ങാനിശ്ശേരിയില്‍ വച്ചും മാസ്‌ക് ഒക്കെ വച്ച് പുറത്തൊക്കെ പോയപ്പോള്‍ എല്ലാവരും എന്നെ തിരിച്ചറിയുന്നു. സംസാരിക്കുന്നു. അതൊക്കെ കാണുമ്പൊള്‍ ഒരുപാട് സന്തോഷം ഉണ്ട്. അപ്പോഴും അവര്‍ ചോദിക്കുന്നത്, അഭിനയിക്കില്ലേ, ഇനി ഞങ്ങള്‍ എങ്ങനെ കാണും എന്നൊക്കെയാണ്. അത് കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം ഉണ്ട്. നമ്മളെ സ്നേഹിക്കുന്ന, കരുതുന്ന, ആളുകള്‍ ഒപ്പം ഉണ്ട് എന്നറിയാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒരുപാട് സന്തോഷം ഉണ്ട്.


 

Read more topics: # sreelaya about her marriage
sreelaya about her marriage

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES