സോഷ്യല്‍ മീഡിയയില്‍ ഡബ്മാഷ് റാണിയായി അറിയപ്പെടുന്ന നര്‍ത്തകിയാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യ ചെയ്യുന്ന എല്ലാ ഡബ്‌സ്മാഷ് വിഡിയോകളും വൈറല്‍ ആയി മാറാറുണ്ട്. അന്തരിച്ച അഭിനേതാവും നര്‍ത്തകനുമായ രാജാറാമിന്റെയും നടിയും നര്‍ത്തകിയുമായ താരാകല്യാണിന്റെ മകളുമാണ് സൗഭാഗ്യ. എന്നാൽ ഇപ്പോൾ സൗഭാഗ്യ അമ്മയായി എന്നുള്ള സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്. സൗഭാഗ്യയ്ക്കും നടനും നർത്തകനുമായ അര്‍ജ്ജുന്‍ സോമശേഖരനും പെണ്‍കുട്ടി ജനിച്ച വിവരം നടിയും സൗഭാഗ്യയുടെ അമ്മയുമായ താരാ കല്യാണ്‍ ആണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
താര താന്‍ അമ്മൂമ്മയായ സന്തോഷം ഒരു അമ്മയും കുഞ്ഞും ചേര്‍ന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് അറിയിച്ചത്. സോഷ്യൽ മീഡിയ വഴി സൗഭാഗ്യയും അര്ര്‍ജ്ജുനും ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിനിടയില്‍ ഗർഭകാലം മുതലുളള ഓരോ ചെറിയ കാര്യങ്ങളും ആരാധകരെ അറിയിച്ചിരുന്നു. കുഞ്ഞിന്റെ ജനനത്തെക്കുറിച്ച് അത് കൊണ്ട് തന്നെ അവരോളം തന്നെ ആകാംഷയിലും സന്തോഷത്തിലും ആയിരുന്നു ആരാധകരും.
നിറവയറുമായി അർജുനൊപ്പം ചുവടു വയ്ക്കുന്ന സൗഭാഗ്യയുടെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘സന്തോഷത്തിന്റെ 36 ആഴ്ചകൾ പിന്നിട്ടിരിക്കുന്നു, ട്രെൻഡിനൊപ്പം,’ എന്ന ക്യാപ്ഷനോടെയാണ് സൗഭാഗ്യ വീഡിയോ പങ്കു വച്ചത്. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹം. സിനിമ മേഖലയിൽ നിന്നും നിരവധി താരങ്ങളാണ് വിവാഹത്തിൽ പങ്കെടുത്തതും.