Latest News

ഇത് വരെ തന്ന എല്ലാ സ്നേഹത്തിനും പിന്തുണക്കും ഒരുപാട് നന്ദി; ഓര്‍മ്മകള്‍ പങ്കുവച്ച് കസ്തൂരിമാനിലെ സിദ്ധു

Malayalilife
ഇത് വരെ തന്ന എല്ലാ സ്നേഹത്തിനും പിന്തുണക്കും ഒരുപാട് നന്ദി; ഓര്‍മ്മകള്‍ പങ്കുവച്ച് കസ്തൂരിമാനിലെ സിദ്ധു

സ്തൂരിമാനിലെ സിദ്ധുവായി പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്ന നടനാണ് സിദ്ധാര്‍ത്ഥ് വേണുഗോപാല്‍. ഭാഗ് ജാതകത്തിലെ അരുണ്‍ ഷേണായി ആയും താരം തിളങ്ങിയിട്ടുണ്ട്. മിനിസ്‌ക്രീനില്‍ അധികവും പോസിറ്റീവ് കഥാപാത്രമായിട്ടാണ് താരം എത്തിയിട്ടുളളത്.

അവതാരകന്‍ ആയിട്ടാണ് സ്‌ക്രീനില്‍ തുടക്കമെങ്കിലും, അഭിനയമോഹം ഒന്ന് കൊണ്ട് മാത്രമാണ് കുടുംബസദസ്സുകളുടെ പ്രിയ സിദ്ദുവായി താന്‍ മാറിയത്.പഠിക്കുന്ന കാലത്ത് തന്നെ അഭിനയമോഹം ഉണ്ടായിരുന്ന ആദ്ദേഹം അദ്ദേഹം പ്രഫഷണല്‍ നാടകങ്ങളില്‍ സജീവമായിരുന്നു. സിനിമ നിര്‍മാതാവും നടനുമായ അരുണ്‍ ഘോഷാണ് സിദ്ധാര്‍ത്ഥിനെ മിനി സ്‌ക്രീനിലേക്ക് എത്തിക്കുന്നത്. പ്രേക്ഷകരുടെ പിന്തുണയാണ് തന്റെ വിജയമെന്ന് സിദ്ധാര്‍ഥ് മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്.. സോഷ്യല്‍ മീഡിയയിലും സജീവ വ്യക്തിത്വമായ സിദ്ധാത്തിന്റെ ഫേസ്ബുക്ക് ഓര്‍മ്മകള്‍ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

പഴയ ഓര്‍മ്മകള്‍. മനസ്സറിയാതെയില്‍ ആകാശിന്റെയും അരുണയുടെയും വിവാഹം. സൂര്യ ടിവിയില്‍. പ്രിയ കൂട്ടുകാരെ നിങ്ങള്‍ ഇത് വരെ തന്ന എല്ലാ സ്നേഹത്തിനും പിന്തുണക്കും, ഒരുപാട് നന്ദി എന്നുപറഞ്ഞുകൊണ്ടാണ് സിദ്ധു പങ്കിട്ട പഴയ ഓര്‍മ്മകള്‍ ആണ് വൈറല്‍ ആകുന്നത്
കസ്തൂരിമാനിന് ശേഷം ഭാഗ്യജാതകത്തില്‍ ആണ് സിദ്ധാര്‍ഥ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. മിനിസ്‌ക്രീനില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ ഒന്ന് രണ്ടു സിനിമകളുടെ തിരക്കിലാണ് സിദ്ധാര്‍ഥ്. മിനിസ്‌ക്രീനിലെ ചുളളന്‍ ബാച്ചിലര്‍ നായകന്മാരില്‍ ഒരാളുകൂടിയാണ് സിദ്ധാര്‍ത്ഥ്.

Read more topics: # sidharth venugopal,# shares his,# serial memory
sidharth venugopal shares his serial memory

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക