Latest News

ചന്ദനമഴയില്‍ മേഘ്‌നയ്ക്ക് പകരക്കാരിയായി എത്തിയ താരം; ഒരിടത്ത് ഒരു രാജകുമാരിയായി പ്രേക്ഷകമനസ്സില്‍ ഇടം നേടിയ വിന്ദുജ വിക്രമന്‍; പ്രണയവും വിവാഹവും വെളിപ്പെടുത്തി താരം

Malayalilife
 ചന്ദനമഴയില്‍ മേഘ്‌നയ്ക്ക് പകരക്കാരിയായി എത്തിയ താരം; ഒരിടത്ത് ഒരു രാജകുമാരിയായി പ്രേക്ഷകമനസ്സില്‍ ഇടം നേടിയ വിന്ദുജ വിക്രമന്‍; പ്രണയവും വിവാഹവും വെളിപ്പെടുത്തി താരം

ലയാളത്തിലെ ഹിറ്റ് സീരിയലായിരുന്നു ചന്ദനമഴ. സീരിയലിലെ താരങ്ങളെയെല്ലാം ഇ ന്നും പ്രേക്ഷകര്‍ക്ക് വലിയ ഇഷ്ടമാണ്. ചന്ദനമഴയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ കഥാപാത്രമാണ് സീരിയലിലെ അമൃത.  മേഘ്ന വിന്‍സെന്റ് എന്ന താരമാണ് ചന്ദനമഴയിലെ അമൃതയായി പ്രേക്ഷകരുടെ മനസ്സില്‍ ഉളള ത്. എന്നാല്‍ സീരിയലില്‍ മറ്റൊരു അമൃത കൂടിയുണ്ട്. മേഘ്ന ഇടയ്ക്ക് വച്ച് സീരിയലില്‍ നിന്നും പിന്മറിയതോടെ എത്തിയതായിരുന്നു ആ താരം. അമൃതയായി പുതിയൊരാള്‍ എത്തിയതില്‍ പ്രേക്ഷകര്‍ നിരാശ പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് അത് ഉള്‍ക്കൊളളുകയായിരുന്നു. അര്‍ജുന്‍ ദേശായി എന്ന ബിസിനസുകാരന്റെ ഭാര്യയായി അമൃത എത്തുന്നതും പിന്നീടങ്ങോട്ടുള്ള സംഭവങ്ങളുമായിരുന്നു പരമ്പരയിലുണ്ടായിരുന്നത്.വിവാഹത്തോടെയായിരുന്നു മേഘ്‌ന വിന്‍സെന്റ് ചന്ദനമഴയില്‍ നിന്നും പിന്‍വാങ്ങിയത്.

 പകരക്കാരിയായാണ് വിന്ദുജ വിക്രമന്റെ വരവ്. കഥാപാത്രത്തിന്റെ പെട്ടെന്നുള്ള മാറ്റം ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിരുന്നില്ലെങ്കിലും പതിയെ വിന്ദുജയ്ക്ക് പിന്തുണയേറുകയായിരുന്നു. ശാലീനത്ത്വം തുളുമ്പുന്ന മുഖവും ചിരിയും കണ്ണുകളും ഒക്കെയായിരുന്നു താരത്തിന്.
മലയാളത്തില്‍ മാത്രമല്ല തമിഴിലും അഭിനയിച്ചിട്ടുണ്ട് വിന്ദുജ. അഭിനയത്തില്‍ മാത്രമല്ല മോഡലിംഗിലും സജീവമാണ് താരം.
തമിഴ്, മലയാളം സീരിയലുകളില്‍ സുപരിചിതയായ വിന്ദുജ മ്യൂസിക് ആല്‍ബങ്ങളിലും തിളങ്ങിയിട്ടുണ്ട്. മഴവില്‍ മനോരമയിലെ ആത്മസഖിയിലും, അമൃത ടിവിയിലെ കാളിഖണ്ഡിക എന്ന സീരിയലിലും വിന്ദുജയുടെ വേഷം ശ്രദ്ധേയമായിരുന്നു.

താരജാഡയില്ലാതെ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്ന ചുരുക്കം താരങ്ങളില്‍ ഒരാള്‍ കൂടിയാണ് വിന്ദുജ. ഒരിടത്ത് ഒരു രാജകുമാരിയില്‍ വിന്ദുജയുടെ അഭിനയപ്രകടനത്തിന് ആരാധകര്‍ നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. ഒരു സാധാ നാട്ടിന്‍പുറത്തുകാരിയുടെ വേഷത്തില്‍ പരമ്പരയില്‍ എത്തുന്ന വിന്ദുജ യഥാര്‍ത്ഥ ജീവിതത്തില്‍ മോഡേണ്‍വേഷങ്ങളില്‍ ആണ് അധികവും നിറയുന്നത്.. ഒരിടത്തൊരു രാജകുമാരിയെന്ന സീരിയലില്‍ തനി നാട്ടിന്‍പുറത്തുകാരിയായാണ് താരം അഭിനയിച്ചത്. താരത്തിന് ജാടയാണെന്നൊക്കെയാണ് തുടക്കത്തില്‍ ആരാധകര്‍ പറഞ്ഞത്. എന്നാല്‍ താന്‍ വളരെ സാധാരണക്കാരിയാണെന്നാണ് താരം പറയുന്നത്.

സക്രീനിലെ വിശേഷങ്ങളെക്കുറിച്ച് മാത്രമല്ല ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും തുറന്നുപറയാറുണ്ട് താരങ്ങള്‍. താന്‍ പ്രണയത്തിലാണെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് വിന്ദുജ. പ്രണയമുണ്ടെന്നുള്ള കാര്യം മറച്ച് വെക്കാനാഗ്രഹിക്കുന്നില്ല. എന്നാല്‍ കോളേജ് കുട്ടികളുടേത് പോലെ ലവര്‍ എന്ന പ്രയോഗമൊന്നും നല്‍കാന്‍ താല്‍പര്യമില്ല. വൈകാതെ തന്നെ തന്റെ വിവാഹമുണ്ടാവുമെന്നും താരം പറയുന്നു. പ്രതിശ്രുത വരനെക്കുറിച്ചുള്ള വിവരങ്ങളൊന്നും താരം പുറത്തുവിട്ടിരുന്നില്ല.


 

serial actress vinduja vikraman love and marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക