Latest News

കല്യാണം കഴിഞ്ഞ് നാല് മാസത്തിനുള്ളില്‍ ഞാന്‍ ഗര്‍ഭിണി; പ്രസവിക്കുക എന്നത് പേടിയുള്ള കാര്യമായതിനാല്‍ കല്യാണ ആലോചനകള്‍  വേണ്ടെന്ന് വച്ചിട്ടുണ്ട്; കുഞ്ഞ് വന്നാല്‍ അതിനെ സ്‌നേഹിക്കാന്‍ പറ്റുമോ എന്നൊക്കെ തോന്നലുണ്ടായിരുന്നു; കുഞ്ഞ് വന്നതോടെ എല്ലാം മാറി; പുതിയ വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയ താരം ഗ്രീഷ്മ ബോസ്

Malayalilife
 കല്യാണം കഴിഞ്ഞ് നാല് മാസത്തിനുള്ളില്‍ ഞാന്‍ ഗര്‍ഭിണി; പ്രസവിക്കുക എന്നത് പേടിയുള്ള കാര്യമായതിനാല്‍ കല്യാണ ആലോചനകള്‍  വേണ്ടെന്ന് വച്ചിട്ടുണ്ട്; കുഞ്ഞ് വന്നാല്‍ അതിനെ സ്‌നേഹിക്കാന്‍ പറ്റുമോ എന്നൊക്കെ തോന്നലുണ്ടായിരുന്നു; കുഞ്ഞ് വന്നതോടെ എല്ലാം മാറി; പുതിയ വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയ താരം ഗ്രീഷ്മ ബോസ്

സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് ഗ്രീഷ്മ ബോസ്. സുഹൃത്തായിരുന്ന അഖിലിനെ ആണ് ഗ്രീഷ്മ വിവാഹം ചെയ്തത്. റീലുകളില്‍ കൂടി വൈറലായ ഗ്രീഷ്മ, 2021 മുതല്‍ അഖിലുമായി സൗഹൃദത്തില്‍ ആയിരുന്നു. നീണ്ട നാളത്തെ സൗഹൃദത്തിന് ശേഷം ആണ് ഇരുവരും പ്രണയത്തിലാവുകയും വിവാഹജീവിതത്തിലേക്ക് എത്തുകയുമായിരുന്നു. ഇരുവര്‍ക്കും കുഞ്ഞ് ഉണ്ടായതും അടുത്തിടെയാണ്. ഇതിനെക്കുറിച്ച് താരം പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മാതൃത്വത്തെക്കുറിച്ചും പ്രസവാനന്തരമുള്ള ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ചും ആണ് ധന്യാ വര്‍മ്മക്കൊപ്പമുള്ള അഭിമുഖത്തില്‍ താരം പങ്ക് വച്ചത്.പ്രസവത്തെ ഏറെ ഭയന്നിരുന്ന തനിക്ക് ഭര്‍ത്താവിന്റെയും അമ്മയുടെയും പിന്തുണയാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലേക്ക് പോകാതെ തുണയായതെന്നും, ഇപ്പോള്‍ ജീവിതം കുഞ്ഞിനെ ചുറ്റിപ്പറ്റിയാണെന്നും ഗ്രീഷ്മ വ്യക്തമാക്കി.

വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായപ്പോള്‍ താന്‍ ഒട്ടും തയ്യാറായിരുന്നില്ലെന്ന് ഗ്രീഷ്മ പറഞ്ഞു. പ്രസവിക്കുക എന്നത് തനിക്ക് എന്നും ഭയമുള്ള കാര്യമായിരുന്നു. ഈ ഭയം കാരണം ഒന്നുരണ്ട് വിവാഹാലോചനകള്‍ വരെ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. അമ്മയാകാന്‍ തന്റെ സ്വഭാവം അനുയോജ്യമാണോ എന്ന കാര്യത്തിലും ഗ്രീഷ്മയ്ക്ക് സംശയങ്ങളുണ്ടായിരുന്നു. ഗര്‍ഭിണിയായിരുന്നപ്പോള്‍ ഒരു അമ്മ ഫീലിങ് തോന്നിയിരുന്നില്ലെന്നും കുഞ്ഞ് ജനിച്ചാല്‍ സ്‌നേഹിക്കാന്‍ കഴിയുമോയെന്ന് ഭയന്നിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ കുഞ്ഞ് വന്നതോടെ ജീവിതം പൂര്‍ണ്ണമായും മാറിമറിഞ്ഞുവെന്ന് ഗ്രീഷ്മ പറയുന്നു. 'എന്റെ ജീവിതം ഇപ്പോള്‍ കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ്. വീഡിയോകള്‍ ചെയ്യാന്‍ പോലും സമയം കിട്ടാറില്ല. ചിലപ്പോഴൊക്കെ വിഷമം വരും. ഞാനിപ്പോള്‍ കണ്ണാടി നോക്കാറില്ല. ഞാനല്ല ആ നില്‍ക്കുന്നതെന്ന തോന്നല്‍ വരും. ഡെലിവറി കഴിഞ്ഞിട്ടും വയര്‍ ചുരുങ്ങിയിട്ടില്ല. സ്‌ട്രെച്ച് മാര്‍ക്കുകളുണ്ട്. മൊത്തത്തില്‍ ഞാന്‍, ഞാനല്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്,' ഗ്രീഷ്മ തന്റെ ശാരീരികവും മാനസികവുമായ വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞു. 

ഇങ്ങനെയെല്ലാം ആണെങ്കിലും, മകന്റെ ചിരിയാണ് തനിക്കിപ്പോള്‍ ഏറ്റവും വലിയ സന്തോഷമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രസവാനന്തര വിഷാദത്തിലേക്ക് പോകാതെ തന്നെ പിടിച്ചുനിര്‍ത്തിയത് അമ്മയുടെയും ഭര്‍ത്താവ് അഖിലിന്റെയും ശക്തമായ പിന്തുണയാണെന്നും ഗ്രീഷ്മ ഊന്നിപ്പറഞ്ഞു. കാലികപ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി ഹാസ്യ റീലുകള്‍ ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പ്രശസ്തയായ കണ്ടന്റ് ക്രിയേറ്ററാണ് ഗ്രീഷ്മ ബോസ്. സിനിമാ പ്രൊമോഷനുകളിലും താരം സജീവമാണ്.

greeshma bose and akhil

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES