Latest News

സീരിയൽ താരം പ്രദീപ് ചന്ദ്രന്‍ അച്ഛനായി; ആണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് നടന്‍

Malayalilife
സീരിയൽ താരം പ്രദീപ് ചന്ദ്രന്‍ അച്ഛനായി;  ആണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച്  നടന്‍

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പോലീസ് ഓഫീസറായി പരിചിതമായ മുഖമാണ് പ്രദീപ് ചന്ദ്രന്റേത്. മോഹന്‍ലാലിനൊപ്പം നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളിലും താരം എത്തിയിരുന്നു. നിരവധി ഷോകളിലൂടെയും അഭിനയത്തിലൂടെയും ശ്രദ്ധിക്കപ്പെട്ട താരം ബിഗ്ബോസില്‍ എത്തിയപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ബിഗ്‌ബോസ് മലയാളം രണ്ടാം സീസണില്‍ കൂടുതലും മിനിസ്‌ക്രീന്‍ താരങ്ങളാണ് എത്തിയത്. അതില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവുമധികം സുപരിചിതനായ താരമായിരുന്നു പ്രദീപ്. ബിഗ്‌ബോസിലെ ആര്യ വീണ ഗ്യാങ്ങില്‍പ്പെട്ട ഒരാള്‍ തന്നെയായിരുന്നു പ്രദീപും. ബിഗ്‌ബോസില്‍ പാതി വഴിക്ക് താരം യാത്ര അവസാനിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ താരം ഒരു അച്ഛനായി എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. 

 പ്രദീപിന്‌റെയും അനുപമയുടെയും ജീവിതത്തിലേക്ക് കാത്തിരിപ്പിനൊടുവില്‍ കുഞ്ഞതിഥി എത്തിയിരിക്കുകയാണ്.  തന്‌റെ സോഷ്യല്‍ മീഡിയ പേജിലൂടെ നടന്‍ തന്നെയാണ് ഈ സന്തോഷ വിവരം പ്രേക്ഷകരെ അറിയിച്ചത്. അനുപമ ആണ്‍കുഞ്ഞിനാണ്  ജന്മം നല്‍കിയതെന്ന് പ്രദീപ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. നിരവധി പേരാണ് അഭിനന്ദനങ്ങള്‍ അറിയിച്ച് നടന്‌റെ പോസ്റ്റിന് പിന്നാലെ എത്തിയിരിക്കുന്നത്. 

പരമ്പരകളിലൂടെ പോലീസ് ഓഫീസർ വേഷങ്ങളിൽ  തിളങ്ങിയ താരം ബിഗ് ബോസ് ടുവിലൂടെയും പ്രേക്ഷക  ശ്രദ്ധ താരത്തിന് നേടാൻ സാധിക്കുകയും ചെയ്തു. നടൻ  മോഹന്‍ലാലിനൊപ്പം അനേകം  സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ പ്രദീപ് തിളങ്ങിയിരുന്നു. നിരവധി ടെലിവിഷൻ പരിപാടികളിലൂടെയെല്ലാം ശ്രദ്ധേയനായ താരം ബിഗ് ബോസ്സിൽ എത്തിയപ്പോൾ ആരാധകരിൽ നിന്ന് മികച്ച സ്വീകരണമാണ് ലഭിച്ചിരുന്നതും.തിരുവനന്തപുരം ഇൻഫോസിസ് ജീവനക്കാരിയും കരുനാഗപ്പള്ളി സ്വദേശിയുമായ അനുപമ രാമചന്ദ്രനാണ്  താരത്തിന്റെ ഭാര്യ.

serial actor pradeep chandran become a father

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക