മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് പാര്‍വ്വതിയുടേത്. മിഞ്ചി എന്ന ആല്‍ബത്തിലൂടെയാണ്് പാര്‍വ്വതി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഈശ്യന്‍ സാക്ഷിയായി എന്ന സീരിയലിലെ മീനാക്ഷി എന്ന കഥാപാത്രമായി എത്തിയ താരത്തെ പ്രേക്ഷകര്‍ നെഞ്ചേറ്റുകയായിരുന്നു. ഇപ്പോഴും സീരിയല്‍ രംഗത്തും അവതരണ രംഗത്തുമൊക്കെ സജീവയാണ് താരം. പത്തനംതിട്ട കോന്നി സ്വദേശിനിയാണ് പാര്‍വ്വതി. അച്ഛന് ഗോപീകൃഷ്ണന്, അമ്മ രമ, ചേട്ടന് എന്നിവരടങ്ങുന്നതാണ് പാര്‍വ്വതിയുടെ കുടുംബം.
മിഞ്ചി എന്ന ആല്‍ബത്തിലൂടെ ആരാധകരെറിയ താരം വിവാഹിതയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ നിറഞ്ഞത് പാര്‍വ്വതിയുടെ ഗര്‍ഭകാല വിശേഷങ്ങളും ചിത്രങ്ങളുമാണ്. ഇപ്പോള്‍ താരം അമ്മയായി എന്ന സന്തോഷ വാര്‍ത്തയാണ് എത്തുന്നത്. ആണ്‍കുഞ്ഞാണ് താരത്തിന്. കുഞ്ഞിന്റെ കൈകളുടെ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട.
സംഗീത സംവിധായകനായ ബാലഗോപാലാണ് പാര്‍വ്വതിയുടെ ഭര്‍ത്താവ്. സംഗീത സംവിധാനത്തിനു പുറമേ ബാലുവിന് സ്വന്തമായി ബിസിനസ്സുമുണ്ട്. അഭിനയത്തിനു പുറമേ നൃത്തത്തിലും സജീവയാണ് പാര്‍വ്വതി. ബീടെക്ക് അവസാന വര്‍ഷം പഠിക്കുമ്പോഴാണ് പാര്‍വ്വതി വിവാഹിതയാകുന്നത്. സംഗീത സംവിധായകനായ ബാലുവുമായുളള സൗഹൃദത്തിനൊടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു.