അന്യഭാഷാ നടിയാണെങ്കിലും ശാലീന സൗന്ദര്യം കൊണ്ട് മലയാളി മനസുകള്‍ കീഴടക്കിയ നടിയാണ് മീര വാസുദേവ്. മോഹന്‍ലാലിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം തന്മാത്രയിലൂടെയാണ് മീര മലയാളത്തില്‍ അരങ്ങേറിയത്. ഇതില്‍ ശക്തമായ നായികയായിരുന്നെങ്കിലും പിന്നീട് മീരയ്ക്ക് നല്ല ചിത്രങ്ങള്‍ മലയാളത്തില്‍ അധികം ലഭിച്ചില്ല. ഇപ്പോള്‍ ഏഷ്യാനെറ്റിലെ കുടുംബവിളക്ക് സീരിയലില്‍ സുമിത്രയായിട്ടാണ് താരം തിളങ്ങുന്നത്.
വാസുദേവന്‍, ഹേമലത എന്നിവരുടെ മൂത്ത മകളായി ഒരു തമിഴ് കുടുംബത്തില്‍ മുംബൈയിലാണ് മീരാ വാസുദേവ് ജനിച്ചത്. ആര്‍ട്‌സ്, സൈക്കോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവയില്‍ ബാച്ചിലര്‍ ഡിഗ്രി നേടിയ ശേഷം നിരവധി പരസ്യ ചിത്രങ്ങളിലൂടെയാണ് മീര വിജയകരമായി ഒരു മോഡലായി പ്രശസ്തി നേടിയത്. ഏതാനും ഹിന്ദി, തമിഴ്, തെലുങ്കു സിനിമകളില്‍ അഭിനയിച്ച ശേഷമായിരുന്നു മീരയുടെ മലയാളത്തിലേക്കുളള കടന്നുവരവ്. മലയാളിയാണെന്നായിരുന്നു മീരയെ പറ്റി എല്ലാവരുടെയും ധാരണ. അത്രത്തോളം മലയാളിത്തമായിരുന്നു മീരയ്ക്കുണ്ടായത്. തന്‍മാത്രയും മോഹന്‍ലാലിന്റെ ഭാര്യയായും രണ്ടു മക്കളുടെ അമ്മയായും മീര സിനിമയില്‍ തിളങ്ങി. കുടുംബവിളക്കിലെ വീട്ടമ്മയായി തിളങ്ങുന്ന താരം ഫിറ്റ്നസ്സിന്റെ കാര്യത്തിലും ഒന്നാമതാണ്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ വര്‍ക്കൗട്ട് വീഡിയോകളും ചിത്രങ്ങളും കാണാം
വിശാല്‍ അഗര്‍വാളായിരുന്നു മീരയുടെ ആദ്യ ഭര്‍ത്താവ്. ആദ്യ ഭര്‍ത്താവില്‍ നിന്ന് മീരയ്ക്ക് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു.2012 ല്‍ രണ്ടാമത് മീര പ്രണയിച്ച് വിവാഹിതയായി. നടന്‍ ജോണ്‍ കോക്കനായിരുന്നു മീരയുടെ രണ്ടാം ഭര്‍ത്താവ്. ഇതില്‍ ഇവര്‍ക്ക് ഒരു മകനുണ്ടായി. എന്നാല്‍ അധികംവൈകാതെ ഈ ബന്ധവും പിരിഞ്ഞു.ഇപ്പോള്‍ മകന്‍ അരീഹയ്‌ക്കൊപ്പം കൊച്ചിയിലാണ് മീരയുടെ ജീവിതം. ലൊക്കേഷനുകളിലും മകന്‍ അരീഹയെ മീര ഒപ്പം കൂട്ടാറുണ്ട്. എന്തായാലും ലേഖയ്ക്ക് പിന്നാലെ കുടുംബവിളക്കിലെ സുമിത്രയായി വീണ്ടും മലയാളി മനസുകളില്‍ മീര ഇടം നേടിയിരിക്കയാണ്.