Latest News

ആദ്യ സ്‌കാനിങ്ങിന് പിന്നാലെ പൊട്ടിക്കരഞ്ഞ് മഷൂറ; കാരണം വെളിപ്പെടുത്തി ബഷീർ ബഷി

Malayalilife
ആദ്യ സ്‌കാനിങ്ങിന് പിന്നാലെ പൊട്ടിക്കരഞ്ഞ് മഷൂറ; കാരണം വെളിപ്പെടുത്തി  ബഷീർ ബഷി

ബിഗ് ബോസ് താരം, യു ട്യൂബര്‍, മോഡല്‍, എല്ലാത്തിലും ഉപരി മാതൃകാ ഭര്‍ത്താവ്, തുടങ്ങിയ നിലകളില്‍ നിറയെ ആരാധകര്‍ ഉള്ള താരമാണ് ബഷീര്‍ ബഷി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കുടുംബത്തിന് വലിയ സ്ഥാനമാണ് നല്‍കുന്നത്. ബഷീറിന്റെ കുടുംബം ഒന്നടങ്കം ഇപ്പോൾ സെലിബ്രിറ്റികളാണ്. അടുത്തിടെയാണ് ബഷീറിന്റെ കുടുംബത്തിൽ നിന്നും ഒരു സഹതാശ വാർത്ത പുറത്ത് വന്നത്. 
  മഷൂറ ​ഒരു അമ്മയാകാൻ തയ്യാറെടുക്കുന്നു എന്നുള്ളതായിരുന്നു ആ വാർത്ത.

എന്നാൽ ഇപ്പോൾ മഷൂറ പങ്കുവെച്ച വീഡിയോയാണ് വൈറലാവുന്നത്. സ്‌കാനിങ് റൂമിലേക്ക് മഷൂറയ്ക്ക് മാത്രം പ്രവേശിക്കാനുള്ള അനുമതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ആ റൂമിൽ നിന്നും തിരികെ ഇറങ്ങി വരുന്നത് പൊട്ടിക്കരഞ്ഞ് കൊണ്ടാണ്. അകത്ത് എന്താണെന്ന് അറിയാൻ പ്രതീക്ഷയോടെ കാത്ത് നിന്നവരെ ഞെട്ടിച്ച് കൊണ്ടാണ് മഷൂറ കരഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് പറയാൻ ആദ്യം സാധിച്ചില്ലെങ്കിലും അത് സന്തോഷം കൊണ്ടുള്ള കരച്ചിലായിരുന്നു. കുഞ്ഞിന്റെ ഹൃദയമിടിപ്പ് ആദ്യമായി കേട്ടതിന്റെയും സ്‌കാനിങ്ങിൽ കണ്ടതിന്റെയും സന്തോഷത്തിലാണ് മഷൂറ.

സ്‌കാനിങ്ങിൽ യാതൊരു കുഴപ്പവുമില്ലെന്നും കുഞ്ഞ് സുഖമായിരിക്കുകയാണെന്നും താരങ്ങൾ വ്യക്തമാക്കി. ഇരട്ടക്കുട്ടികൾ അല്ലെന്നും ഒരാൾ മാത്രമേ ഉള്ളുവെന്നും ബഷീർ ബഷി പറയുന്നു. ഗർഭകാലത്തിന്റെ ഏഴാം ആഴ്ചയിലാണ് മഷൂറയിപ്പോൾ. വലിയ പെരുന്നാളിനോട് അനുബന്ധിച്ചാണ് മഷൂറ ഗർഭിണിയാണെന്നുള്ള വിവരം മഷൂറയും ബഷീറും ആരാധകരെ അറിയിച്ചത്. ആദ്യമൊക്കെ ഇവരുടെ പോസ്റ്റുകൾക്ക് വൻ വിമർശനങ്ങളായുണ്ടായതെങ്കിലും ഇപ്പോൾ ആശംസകളുമായാണ് ആരാധകർ എത്തുന്നത്.

 

Read more topics: # mashoora basheer bashi ,# first scaning
mashoora basheer bashi first scaning

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES