Latest News

പുത്തന്‍ വീടിന്റെ പാലുകാച്ചല്‍ ആഘോഷമാക്കി മഞ്ജു പത്രോസ്; സ്വപ്നം സ്വപ്‌ന സഫലമായ നിമിഷം പങ്ക് വച്ച വീഡിയോയില്‍ ഭര്‍ത്താവിനെ കാണാതായതോടെ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ;  ചടങ്ങ് ആഘോഷമാക്കി വെറുതെ അല്ല ഭാര്യ താരങ്ങള്‍

Malayalilife
പുത്തന്‍ വീടിന്റെ പാലുകാച്ചല്‍ ആഘോഷമാക്കി മഞ്ജു പത്രോസ്; സ്വപ്നം സ്വപ്‌ന സഫലമായ നിമിഷം പങ്ക് വച്ച വീഡിയോയില്‍ ഭര്‍ത്താവിനെ കാണാതായതോടെ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ;  ചടങ്ങ് ആഘോഷമാക്കി വെറുതെ അല്ല ഭാര്യ താരങ്ങള്‍

മിനി സ്‌ക്രീനിലൂടെ വന്ന് സിനിമയില്‍ ചുവട് പിടിക്കുന്നവര്‍ക്ക് പ്രേക്ഷക മനസില്‍ പ്രത്യേക സ്ഥാനവും സ്നേഹവും കാണും. അത്തരത്തില്‍ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെ വന്ന് മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും എല്ലാം ഒരുപോലെ നിറഞ്ഞ് പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് മഞ്ജു പത്രോസ്. സീരിയലുകളിലും സിനിമയിലുമൊക്കെയായി സജീവമായ മഞ്ജു ബിഗ് ബോസിലും മത്സരിച്ചിരുന്നു.

ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം നിരവധി നെഗറ്റീവ് കമന്റ്സുകള്‍ ഒരുപാട് നേരിടേണ്ടി വന്നെങ്കിലും ആ ഷോയ്ക്കു ശേഷം മഞ്ജുവിന്റെ ജീവിതം മാറിമറിയുകയായിരുന്നു. നിരവധി സാമ്പത്തിക പ്രശ്നങ്ങളും ബാധ്യതകളും എല്ലാം ഉണ്ടായിരുന്ന മഞ്ജുവിന് സാമ്പത്തികമായി നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞത് ബിഗ്ബോസിലൂടെയായിരുന്നു. ലോണിന് വാങ്ങിയ കാറിന്റെ കാശ് മുഴുവന്‍ അടച്ച് സ്വന്തമാക്കിയതും പുതിയ വാഹനം വാങ്ങിയതും സ്വന്തമായി ഒ!രു വീടെന്ന സ്വപ്നത്തിലേക്ക് ചുവടു വച്ചതുമെല്ലാം ബിഗ്ബോസിലൂടെ ഉണ്ടായ സാമ്പത്തിക നേട്ടത്തിലൂടെയാണ്.

ഇപ്പോഴിതാ, വര്‍ഷങ്ങളായുള്ള ആഗ്രഹമായ സ്വന്തം വീടെന്ന മഞ്ജുവിന്റെ സ്വപ്നം പൂവണിഞ്ഞിരിക്കുകയാണ്. മനോഹരമായൊരു വീടാണ് മഞ്ജു പണിതുയര്‍ത്തിയിരിക്കുന്നത്. മഞ്ജുവിന്റെ വീടിന്റെ പാല് കാച്ചല്‍ ചടങ്ങിന്റെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ് ഇപ്പോള്‍. എല്ലാ ഇന്റര്‍വ്യൂകളിലും തന്റെ സ്വപ്നങ്ങള്‍ പങ്കുവെക്കുന്ന മഞ്ജു എപ്പോഴും തന്റെ വീടെന്ന സ്വപ്നത്തെ കുറിച്ചും പങ്കുവച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മഞ്ജുവിനെ ഇഷ്ടപ്പെടുന്നവരെല്ലാം മഞ്ജുവിന്റെ വീട് കാണുവാന്‍ ആഗ്രഹിച്ചിരിക്കുകയായിരുന്നു. നടിയുടെ ഉറ്റ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം പാല് കാച്ചല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

മനോഹരമായ ഇരുനില വീടാണ് മഞ്ജു പണി കഴിപ്പിച്ചിരിക്കുന്നത്. സന്തോഷം എന്നല്ലാതെ ഒന്നും പറയാനില്ല. 'വളരെ നാളുകളായുള്ള ഒരു ആഗ്രഹമായിരുന്നു സ്വന്തമായൊരു വീട്.' 'ഇപ്പോള്‍ ഞാന്‍ എന്റെ സ്വന്തം വീടിന് ഉള്ളിലാണ് നില്‍ക്കുന്നത്. സ്നേഹിച്ചവരോട് തിരിച്ചും സ്നേഹം മാത്രം. വെറുത്തവരോടും സ്നേഹമാണുള്ളത്. എന്നെ കൂടുതല്‍ കരുത്തയാക്കിയതിന്' എന്നാണ് പാല് കാച്ചല്‍ ചടങ്ങിന് ശേഷം മഞ്ജു പ്രതികരിച്ചത് ഇങ്ങനെയാണ്.

അതേസമയം, മഞ്ജുവിന്റെ ജീവിതത്തില്‍ ഇത്രയും വലിയൊരു സ്വപ്നം പൂവണിഞ്ഞിട്ടും ഭര്‍ത്താവ് സുനിച്ചന്‍ ഒപ്പമില്ലല്ലോ എന്ന കമന്റുകളാണ് വീഡിയോകള്‍ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്. വീട് കിട്ടിയപ്പോള്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ടു, വെറുതെ ഒരു ഭര്‍ത്താവ്, സുനിച്ചന്‍ എവിടെ, ഭര്‍ത്താവ് വന്നില്ലേ... എന്നിങ്ങനെയുള്ള ചോദ്യങ്ങളും കമന്റുകളുമാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നതെല്ലാം. എങ്കിലും നിരവധി വര്‍ഷങ്ങളായി ഇത്തരം കമന്റുകള്‍ നേരിടുന്ന മഞ്ജു അതിനെയെല്ലാം നേരിട്ട് തന്നെ മുന്നോട്ടു പോവുകയാണ്. വിദേശത്ത് ജോലി ചെയ്യുന്ന സുനിച്ചന്‍ അടുത്തിടെയാണ് അവധിയ്ക്ക് നാട്ടിലെത്തി മടങ്ങിയത്. വിദേശത്ത് ജോലിയും ഷോകളും എല്ലാമായി സുനിച്ചനും തിരക്കിലാണ്. ഭര്‍ത്താവുമായി മഞ്ജു വേര്‍പിരിയുന്നു എന്നും വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് പലവട്ടം മഞ്ജു തുറന്ന് പറഞ്ഞിട്ടുണ്ട്.

അതേസമയം, മഞ്ജുവിന്റെ സ്വപ്നവീടിന് ആശംസകളുമായി വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോയിലെ താരങ്ങളെല്ലാം എത്തിയിരുന്നു. ജീവ - സജീവ് ദമ്പതികള്‍, ബേസില്‍ സുമ ദമ്പതികള്‍, ബിനു സിമി ഷബീര്‍ - ഷിനു, സാബു സിമി, സമീറ, ബബിത, റാണി, സാം, വിജി തുടങ്ങി നിരവധി പേരാണ് മക്കളും കുടുംബവും അടക്കം മഞ്ജുവിന്റെ സന്തോഷത്തില്‍ പങ്കുചേരാന്‍ എത്തിയത്. പാട്ടും ഡാന്‍സും ആഘോഷവുമെല്ലാമായി മഞ്ജുവിന്റെ ജീവിതത്തില ധന്യമുഹൂര്‍ത്തം ഗംഭീരമാക്കുകയായിരുന്നു ഈ കൂട്ടുകാര്‍. ഷോ അവസാനിച്ചിട്ട് പത്തുവര്‍ഷത്തിലധികം കഴിഞ്ഞിട്ടും ഇന്നും ഇവര്‍ തമ്മിലുള്ള സൗഹൃദത്തിന് ഒരുലച്ചിലും സംഭവിച്ചിട്ടില്ലായെന്നത് ഈ ആഘോഷവീഡിയോയില്‍ തന്നെ കാണാന്‍ സാധിക്കും.

manju pathrose new home

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES