അടുത്ത് ഇടെ റിലീസ് ചെയ്ത മലയാള സിനിമ പേട്രിയാട്ട് സിനിമ കണ്ട വിദേശ വനിത നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. ഒരു ടോം ക്രൂയിസ് മൂവി പോലെ ഗംഭീരമാണ് സിനിമ എന്നാണ് വിദേശ പ്രേക്ഷക അഭിപ്രായപ്പെടുന്നത്.
മ്യൂസിക്കും അഭിനയവും ക്യാമറയും ടെക്‌നോളജിയുമെല്ലാം അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുന്നു എന്നാണ് അവര്‍ പറയുന്നത് .സിനിമ കാണാന്‍ എത്തിയ റിനി ജിജോ എന്ന മലയാളി വ്‌ലോഗര്‍ ആണ് വിദേശ പ്രേക്ഷകയെ ഇന്റര്‍വ്യൂ ചെയ്തതും വീഡിയോ അവരുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്തു വിട്ടതും.
നമ്മളെപ്പോലെ തന്നെ നമ്മുടെ കഥകള്‍ സ്വീകരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് ജീവിക്കാന്‍ കഴിഞ്ഞതില്‍ നന്ദിയുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് റിനില്‍ ജിജോ വീഡിയോ പങ്കുവെച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്.
ആദ്യ മൂന്ന് ദിവസം പിന്നിടുമ്പോള്‍ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 61.25 കോടി നേടിയാണെന്നാണ് അണിയറക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളത്തില്‍ നിന്ന് സിനിമ ഇതുവരെ 18.65 കോടി നേടിയിട്ടുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പേട്രിയറ്റ് നിര്‍മിച്ചിരിക്കുന്നത്.
വിവിധ ലൊക്കേഷനുകളിലും ഷെഡ്യൂളുകളിലുമായി ഏറെ നാള്‍ പേട്രിയറ്റിന്റെ ഷൂട്ട് നടന്നത്. മനുഷ് നന്ദനാണ് സിനിമയുടെ ക്യാമറ. മഹേഷ് നാരായണനും രാഹുല്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിച്ചത്.
റിനി ജിജോ പങ്ക് വച്ച വീഡിയോ കാണാം