ഏഷ്യാനെറ്റില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന സീരിയലാണ് കുടുംബവിളക്ക്. നടി മീര വാസുദേവാണ് സീരിയലില്‍ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി കഷ്ടപെട്ടിട്ടും കുടുംബത്തില്‍ അവഗണിക്കപ്പെടുന്ന വീട്ടമ്മയാണ് സുമിത്ര. സുമിത്രയുടെ വില മനസിലാക്കാതെ സഹപ്രവര്‍ത്തക വേദികയെ പ്രണയിക്കുന്ന ആളാണ് സുമിത്രയുടെ ഭര്‍ത്താവ് സിദ്ധാര്‍ഥ്. സീരിയലില്‍ തുടക്കത്തില്‍ വേദികയായി എത്തിയിരുന്നത് തമിഴ് താരം ശ്വേത വെങ്കട്ട് ആയിരുന്നു.
1 മുതല്‍ 56 വരെയുള്ള എപ്പിസോഡിലായിരുന്നു ഇവര്‍ അഭിനയിച്ചിരുന്നത്. പക്ഷേ പിന്നീട് ഇവര്‍ പരമ്പരയില്‍ നിന്ന് പിന്മാറിയിരുന്നു. 57 മുതല്‍ 110 വരെയുള്ള എപ്പിസോഡുകളില്‍ അഭിനയിച്ചത് അമേയ നായര്‍ എന്ന നടിയായിരുന്നു. ഡാന്‍സറും മോഡലുമൊക്കെയാണ് താരം. മികച്ച അഭിനയമാണ് അമേയ സീരിയലില്‍ കാഴ്ച വച്ചത്. എന്നാല്‍ അധികം വൈകാതെ തിരുവോണം നാളില്‍ ഒരു മണിക്കൂര്‍ നീണ്ടു നിന്ന മെഗാ എപ്പിസോഡില്‍ വീണ്ടും വേദിക എന്ന കഥാപാത്രത്തെ മാറിയിരുന്നു. അമേയ നായര്‍ക്ക് പകരം നടി ശരണ്യ ആനന്ദാണ് ഇപ്പോള്‍ വേദിക എന്ന കഥാപാത്രമായി എത്തിയിരിക്കുന്നത്. അമേയയുടെ അപ്രതീക്ഷിത പിന്‍മാറ്റം ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. അമേയയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ നിരന്തരമായി ആരാധകര്‍ എന്തുകൊണ്ടാണ് പിന്‍മാറിയതെന്ന് ചോദിച്ചിരുന്നെങ്കിലും താരം മറുപടി നല്കിയിരുന്നില്ല. പിന്നാലെ ഫ്‌ളവേഴ്‌സിലെ കൂടത്തായി സീരിയലിലേക്ക് അമേയ എത്തിയിരുന്നു.
ഇപ്പോഴിത പ്രേക്ഷകരുടെ പ്രിയപ്പെട്ട മറ്റൊരു പരമ്പരയില്‍ നടി എത്തിയിരിക്കുകയാണ്. സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന ഇന്ദുലേഖ എന്ന പരമ്പരയിലാണ് ഒരു പ്രധാന കഥാപാത്രമായി അമേയ എത്തിയിരിക്കുന്നത്. പോലീസ് ഓഫീസറുടെ വേഷത്തിലാണ് നടി പരമ്പരയില്‍ എത്തിയിരിക്കുന്നത്. നായിക നായകന്‍ ഫെയിം മാളവിക കൃഷ്ണദാസ് ആണ് ഇന്ദുലേഖയില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വാനമ്പാടി താരം ഉമാ നായരും ബാലു മേനോനും പരമ്പരയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ചലച്ചിത്ര സംവിധായകനും അഭിനേതാവും നിര്‍മ്മാതാവുമായ രഞ്ജി പണിക്കരും പരമ്പരയില്‍ ഒരു കഥാപാത്രമായി എത്തിയിരുന്നു. എന്നാല്‍ ആദ്യത്തെ രണ്ട് എപ്പിസോഡുകളില്‍ മാത്രമായിരുന്നു താരം എത്തിയത്. രാമനാഥന്‍ എന്ന കഥാപാത്രത്തെയാണ് രഞ്ജി പണിക്കര്‍ പരമ്പരയില്‍ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിന്റെ വിയോഗത്തെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ മുന്‍പോട്ട് പോകുന്നത്. രാമനാഥന്റെ ഭാര്യയായി എത്തിയിരുന്നത് നടി ദിവ്യ നായര്‍ ആയിരുന്നു. സവിത്രി എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. ദിവ്യയും ഈ വേഷത്തില്‍ നിന്ന് പിന്‍മാറുകയാണ്. ദിവ്യ നായര്‍ക്ക് പകരം ഇനി സുമിയാണ് സാവിത്രിയായി എത്തുന്നത്. ഒക്ടോബര്‍ അഞ്ചിന് ആരംഭിച്ച പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് സൂര്യ ടിവിയില്‍ ഇന്ദുലേഖ സംപ്രേക്ഷണം ചെയ്യുന്നത്.