Latest News

സര്‍ജറി കഴിഞ്ഞ് റൂമില്‍ എത്തി; ആശ്വാസം പങ്കുവച്ച് കുടുംബവിളക്ക് താരം ആനന്ദ് നാരായണന്‍

Malayalilife
topbanner
 സര്‍ജറി കഴിഞ്ഞ് റൂമില്‍ എത്തി; ആശ്വാസം പങ്കുവച്ച് കുടുംബവിളക്ക് താരം ആനന്ദ് നാരായണന്‍

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. സീരിയലില്‍ സുമിത്രയുടെ മൂത്ത മകനായി എത്തുന്നത് ആനന്ദ് നാരായണനാണ്. ഡോക്ടര്‍ അനിരുദ്ധ് എന്ന കഥാപാത്രമായിട്ടാണ് ആനന്ദ് എത്തുന്നത്. ശ്രീജിത്ത് വിജയന്‍ അവതരിപ്പിച്ചിരുന്ന കഥാപാത്രത്തെ കുറച്ച് ദിവസങ്ങള്‍ കൊണ്ട് തന്നെ ആനന്ദ് മനോഹരമായി ചെയ്തു. 

അനിരുദ്ധ് എന്ന കഥാപാത്രമായി പ്രേക്ഷകര്‍ ആനന്ദിനെ ഏറ്റെടുത്ത് കഴിഞ്ഞു.ഫേസ്ബുക്കിലൂടെയാണ് ആനന്ദ് താന്‍ ഒരു ശസ്ത്രക്രിയക്ക് വിധേയന്‍ ആകുന്ന കാര്യം അറിയിച്ചുകൊണ്ട് രംഗത്ത് വന്നത്. 'നല്ലത് പ്രതീക്ഷിക്കുന്നു; എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക എന്നും സ്‌പൈന്‍ സര്‍ജറിക്കായി കോസ്മോയില്‍ അഡ്മിറ്റ് ആണെന്നും ആയിരുന്നു ആനന്ദ് പറഞ്ഞത്.

ഇപ്പോള്‍ പുതിയ ഒരു പോസ്റ്റാണ് ആനന്ദ് പങ്ക് വച്ചിരിക്കുന്നത്. താന്‍ സുഖം ആയിരിക്കുന്നു. റൂമിലേക്ക് മാറ്റി എന്നാണ് ആനന്ദ് പറഞ്ഞത്. തങ്ങളുടെ പ്രിയ താരത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് നിരവധി താരങ്ങള്‍ ആണ് ഇപ്പോള്‍ എത്തുന്നത്.

ആദ്യത്തെ സീരിയലില്‍ താരത്തിന് ശോഭിക്കാന്‍ ആയില്ലെങ്കിലും പിന്നീട് കാണാകണ്മണി, എന്ന് സ്വന്തം ജാനി, അരുന്ധതി, തുടങ്ങിയ സീരിയലുകളിലൂടെ മുന്‍ നിര നായകന്മാരുടെ ഇടയിലേക്ക് താരം ഉയര്‍ന്നു.വില്ലന്‍ കഥാപാത്രങ്ങളും, നായക കഥാപാത്രങ്ങളും തനിക്ക് കൂളായി വഴങ്ങും എന്ന് തെളിയിച്ച ആനന്ദ് സ്വാതി നക്ഷത്രവും ചോതിയിലും ശ്രദ്ധേയ  കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. 

Read more topics: # kudumbavilakku,# actor anand narayanan
kudumbavilakku actor anand narayanan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES