Latest News

കുടുംബവിളക്കിലെ അനന്യ വിവാഹിതയായി; ചടങ്ങ് നടന്നത് ലോക്ഡൗണ്‍ മാനദണ്ഡങ്ങളോടെ

Malayalilife
കുടുംബവിളക്കിലെ അനന്യ വിവാഹിതയായി; ചടങ്ങ് നടന്നത്  ലോക്ഡൗണ്‍ മാനദണ്ഡങ്ങളോടെ

പ്പോള്‍ ഏഷ്യാനെറ്റ് പ്രേക്ഷകരുടെ പ്രിയ സീരിയലാണ് കുടുംബവിളക്ക്. വീട്ടമ്മയായ സുമിത്രയുടെ ജീവിതമാണ് സീരിയല്‍ പറയുന്നത്. സുമിത്രയുടെ മകന്‍ അനിരുദ്ധിന്റെ ഭാര്യ അനന്യയായി എത്തുന്ന്  ആതിര മാധവ് തുടക്കത്തില്‍ വില്ലത്തിയായിരുന്നുവെങ്കിലും ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട മരുമകളായി മാറിക്കഴിഞ്ഞു. തിരുവനന്തപുരം സ്വദേശിനിയാണ് ആതിര. താരം വിവാഹിതയായിരിക്കയാണ്. 

തിരുവനന്തപുരത്തു വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം നടന്നത്. രാജീവ് മേനോനാണ് വരന്‍. വണ്‍ പ്ലസ് കമ്പനിയില്‍ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു വിവാഹം നടന്നത്. ഇന്നലെ വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങ് നടന്നിരുന്നു.

ഇന്ന് രാവിലെ വിവാഹത്തിനായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളും വീഡിയോയുമൊക്കെ ആതിര ഇന്‍സ്റ്റ സ്റ്റോറിയാക്കിയിരുന്നു. ഇന്നലെ മെഹന്തി ചടങ്ങിന്റേയും, വിവാഹ പാര്‍ട്ടിയുടെയും ചിത്രങ്ങളും വീഡിയോയും സുഹൃത്തുകള്‍ക്ക് ഒപ്പമുള്ള ഡാന്‍സുമൊക്കെ ആതിര പങ്കുവെച്ചിരുന്നത് ഏറെ ശ്രദ്ധേയമായിരുന്നു. 

കലാപാരമ്പര്യം ഒന്നും ഇല്ലാത്ത ഒരു കുടുംബമാണ് താരത്തിന്റേത്.. അമ്മ സ്‌പെഷ്യല്‍ ബ്രാഞ്ച് സിഐഡി ഹെഡ് ക്വര്‍ട്ടേഴ്സില്‍ ആണ് വര്‍ക്ക് ചെയ്തത്. അച്ഛന്‍, അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ആണ് ജോലി നോക്കിയിരുന്നത്. കുടുംബത്തിലെ മൂന്നാമത്തെ ആളാണ് ആതിര. മൂന്ന് ചേച്ചിമാര്‍ ആണ് താരത്തിന്. ഒരാള്‍ ബാങ്കില്‍, മറ്റൊരാള്‍ സെക്രട്ടറിയേറ്റിലും, മറ്റൊരാള്‍ ക്യാനഡയില്‍ എഞ്ചിനീയറുമായി ജോലി നോക്കുകയാണ്.ഹോളി ഏയ്ജല്‍സ് സ്‌കളൂടിലും കഴക്കൂട്ടം മരിയന്‍ എഞ്ചിനീയറിങ്ങില്‍ നിന്നും എഞ്ചിനീയറിങ്ങ് പൂര്‍ത്തിയാക്കിയ ആളാണ് ആതിര. പിന്നീട് അവതാരകയായും എത്തിയ താരം പിന്നീട് അഭിനയത്തിലേക്ക് എത്തുകയായിരുന്നു. 

kudumbavilakku serial actress ananya athira madhav got married

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക