Latest News

40 വര്‍ഷങ്ങള്‍ക്കിപ്പുറം ടെലിഫോണ്‍ അങ്കിളും അലീനയും കണ്ടുമുട്ടിയപ്പോള്‍; വൈറലായി 'ഒന്നു മുതല്‍ പൂജ്യം വരെയിലെ' താരങ്ങളുടെ സംഗമം

Malayalilife
 40 വര്‍ഷങ്ങള്‍ക്കിപ്പുറം ടെലിഫോണ്‍ അങ്കിളും അലീനയും കണ്ടുമുട്ടിയപ്പോള്‍; വൈറലായി 'ഒന്നു മുതല്‍ പൂജ്യം വരെയിലെ' താരങ്ങളുടെ സംഗമം

1986ല്‍ പുറത്തിറങ്ങിയ 'ഒന്നു മുതല്‍ പൂജ്യം വരെ' ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ച മോഹന്‍ലാലും ആശാജയറാമും നാല്‍പ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും കണ്ടുമുട്ടിയതിനെ ഏറ്റെടുത്ത് ആരാധകര്‍. ഡെട്രോയറ്റില്‍ നടന്ന 'കിലുക്കം 25' പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. 

ആശ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ വൈറലാണ്. നാല്‍പ്പത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മോഹന്‍ലാലിനെ കാണുന്നതെന്ന് ആശ വീഡിയോയില്‍ പറയുന്നു. തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് നടി പറയുന്നു.

അച്ഛന്‍ മരിച്ചു പോയ നാലുവയസ്സുകാരി ദീപ മോളുടെയും അവളുടെ അമ്മയുടെയും കഥയാണ് ഒന്നു മുതല്‍ പൂജ്യം വരെ പറഞ്ഞത്. ആരും വരാനില്ലാത്ത അവരുടെ വീട്ടിലെത്തുന്ന ഫോണ്‍ കോളുകളും ദീപ മോള്‍ അവളുടെ അച്ഛന്റേതായിരിക്കും എന്നും അവളുടെ അച്ഛന്‍ എപ്പോഴെങ്കിലും ഒരിക്കല്‍ അവളെ വിളിക്കുമെന്നും കരുതുന്നു. അവര്‍ക്കിടയില്‍ അതിഥിയായെത്തുന്നത് വഴിമാറിയെത്തുന്ന ഫോണ്‍ കോളുകളും കൂടാതെ ദീപ മോള്‍ അവളുടെ അമ്മയറിയാതെ അച്ഛനോട് സംസാരിക്കാമെന്ന പ്രതീക്ഷയില്‍ ക്രമം തെറ്റിച്ചു വിളിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും മാത്രമായിരുന്നു.

ആശ ജയറാമിന്റെ അരങ്ങേറ്റചിത്രം കൂടിയായിരുന്നു 'ഒന്നു മുതല്‍ പൂജ്യം വരെ'. തൊട്ടടുത്തവര്‍ഷം തനിയാവര്‍ത്തനം (1987), ഇസബെല്ല (1988), ഒറ്റയാള്‍പ്പട്ടാളം (1990), യാത്രയുടെ അന്ത്യം (1991) എന്നീ സിനിമകളിലൂടെയും മലയാളത്തില്‍ ശ്രദ്ധനേടി...
 

490 years reunion mohanlal ashajayaram

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES