Latest News

രണ്ടാഴ്ച മുന്‍പ് അത് സംഭവിച്ചത്; കുഞ്ഞിനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയ കൊല്ലം സുധിയുടെ ആദ്യ ഭാര്യയ്ക്ക് സംഭവിച്ചത്

Malayalilife
രണ്ടാഴ്ച മുന്‍പ് അത് സംഭവിച്ചത്; കുഞ്ഞിനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയ കൊല്ലം സുധിയുടെ ആദ്യ ഭാര്യയ്ക്ക് സംഭവിച്ചത്

മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും  സജീവമായ താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയാണ് സ്റ്റാര്‍ മാജിക്. പരിപാടിയില്‍ അവതാരകയായി എത്തുന്നത് ലക്ഷ്മി നക്ഷത്രയാണ്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയില്‍ സിനിമ സീരിയല്‍ രംഗത്തെ താരങ്ഹളും നിരവധി മിമിക്രി താരങ്ങളുമാണ് പങ്കെടുക്കുന്നത്. തുടക്കം മുതല്‍ ഈ പരിപാടിയിലുള്ളവരാണ് നോബിയും നെല്‍സണും കൊല്ലം സുധിയുമൊക്കെ. കലാരംഗത്തെ വിശേഷങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും താരങ്ങള്‍ തുറന്നുപറയാറുണ്ട്.

കുടുംബത്തെക്കുറിച്ച് കൊല്ലം സുധി നടത്തിയ തുറന്നുപറച്ചില്‍ അടുത്തിടെ വൈറലായി മാറിയിരുന്നു. വേദിയില്‍ സുധിച്ചേട്ടന്‍ മിമിക്രി അവതരിപ്പിക്കുമ്പോള്‍ മകനേയും നോക്കി ഇരിക്കുന്നതിനെക്കുറിച്ച് അസീസും പറഞ്ഞിരുന്നു. കൈക്കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ രാഹുല്‍ അദ്ദേഹത്തിനൊപ്പമുണ്ട്. അവനേയും എന്റെ കൈയ്യില്‍ തന്ന് പോവുകയായിരുന്നുവെന്നായിരുന്നു സുധി പറഞ്ഞത്. തുടര്‍ന്ന് കുടുംബസമേതം സുധി എത്തിയിരുന്നു.

രേണുവെന്നാണ് ഭാര്യയുടെ പേര്. രാഹുലാണ് എന്‍രെ ആദ്യത്തെ ലൈഫ്. ഇവനെ എനിക്ക് തന്നിട്ട് പോയി. രണ്ടാമത് ദൈവമായി കൊണ്ടുതന്നതാണ് വാവക്കുട്ടനെയെന്നാണ് സുധി പറഞ്ഞത്. ആദ്യ ബന്ധത്തിലെ മകനാണ് രാഹുലെന്ന് പറയുന്നത് ഭാര്യയ്ക്ക് ഇഷ്ടമില്ല. പുള്ളിക്കാരിയുടെ മൂത്ത മോനാണ് രാഹുല്‍. സുധിക്കുട്ടനെന്നാണ് താന്‍ തിരിച്ചുവിളിക്കാറുള്ളതെന്നായിരുന്നു രേണു പറഞ്ഞത്. സുധി ചേട്ടനുമായി സൗഹൃദമുണ്ടായിരുന്നു. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍ സങ്കടമായി. സ്നേഹത്തിലായി. കിച്ചുവിനെ എന്റെ സ്വന്തം മോനായി കണ്ടു. അവനെന്നെ അമ്മേന്ന് വിളിച്ചു.

 രേണുവിന്റെ ആദ്യത്തെ വിവാഹമായിരുന്നു. സുധിയുടെആദ്യ വിവാഹം പ്രണയിച്ചായിരുന്നു. പതിനാറ് വര്‍ഷം മുന്‍പ്. പക്ഷേ ആ ബന്ധം അധികനാള്‍ മുന്നോട്ട് പോയില്ല. ഒന്നര വയസുള്ള മകനെ എന്നെ ഏല്‍പ്പിച്ചിട്ട് അവള്‍ മറ്റൊരാള്‍ക്കൊപ്പം പോയി. ഏറെ വേദനിച്ച നാളുകളാണ് അതൊക്കെയെന്ന് സുധി പറയുന്നു.പിന്നീട് താനും മോനും ഏറെ കഷ്ടപ്പെട്ടിട്ടാണ് ജീവിതം തിരിച്ച് പിടിക്കുന്നത്. എന്നാല്‍
 രണ്ടാഴ്ച മുന്‍പ് അവര്‍ ആത്മഹത്യ ചെയ്തു. അവരുടെ രണ്ടാമത്തെ ദാമ്പത്യത്തിലെ പ്രശ്‌നങ്ങളായിരുന്നു കാരണം. ആ ബന്ധത്തില്‍ അവര്‍ക്ക് ഒരു കുഞ്ഞുണ്ട്. ആരോടും ഒരു പരാതിയോ പരിഭവമോ ഇല്ലെന്നും സുധി പറയുന്നു.  

Read more topics: # kollam sudhi,# about his life,# and marriage
kollam sudhi about his life and marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക