Latest News

ചോറ്റാനിക്കര ദേവിക്ക് മുമ്പില്‍ മീനാക്ഷി സുധിറിന് വിവാഹം; ഫോട്ടോഗ്രാഫറായ കാര്‍ത്തിക് താരത്തെ താലി ചാര്‍ത്തിയത് മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍; വിവാഹ ചിത്രങ്ങള്‍ പുറത്ത്

Malayalilife
ചോറ്റാനിക്കര ദേവിക്ക് മുമ്പില്‍ മീനാക്ഷി സുധിറിന് വിവാഹം; ഫോട്ടോഗ്രാഫറായ കാര്‍ത്തിക് താരത്തെ താലി ചാര്‍ത്തിയത് മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍; വിവാഹ ചിത്രങ്ങള്‍ പുറത്ത്

മലയാളത്തിലെ ശ്രദ്ധേയയായ അവതാരകരില്‍ ഒരാളായ മീനാക്ഷി സുധീര്‍ വിവാഹിതയായി. ചോറ്റാനിക്കര ദേവിക്ക് മുന്നിലായിരുന്നു വിവാഹം. ഫോട്ടോ ഗ്രാഫറായ കാര്‍ത്തിക്ക് നായരാണ് വരന്‍. 

നിരവധി സെലിബ്രിറ്റി ഇന്റര്‍വ്യൂസ് ചെയ്തിട്ടുള്ള മീനാക്ഷി സോഷ്യല്‍ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ്.  മിസ് ടീന്‍ ഇന്റര്‍നാഷണല്‍ 2019 ടൈറ്റില്‍ വിജയിയായ മീനാക്ഷി നടി എന്ന രീതിയിലും ശ്രദ്ധ നേടിയിരുന്നു.

നീണ്ടനാളത്തെ പ്രണയത്തിനു ശേഷമാണ് മീനാക്ഷിയും കാര്‍ത്തിക്കും വിവാഹിതരാവുന്നത്. വിവാഹനിശ്ചയചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ നേരത്തെ താരം പങ്കിട്ടിരുന്നു. തന്റെ അമ്മയുടെ ഇരുപത്തിയാറ് വര്‍ഷം പഴക്കമുള്ള വിവാഹ സാരിയാണ് മീനാക്ഷി  എന്‍ഗേജ്‌മെന്റ് ചടങ്ങിന് ധരിച്ചത്.  

meenakshi sudheer marrige

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES