ഗുണ്ട ബിനു' എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തനായ ശരത് ഉണ്ണിത്താന്‍ (40) അന്തരിച്ചു. അമേരിക്കയിലെ അറ്റ്‌ലാന്റയിലായിരുന്നു അന്ത്യം. അടുത്തിടെയാണ് ജോലിയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ എത്തിയത്. കുഴഞ്ഞു വീണ ഉടന്‍ ബിനുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നാല് ദിവസങ്ങള്‍ മുന്‍പ് വരെ ഇന്‍സ്റ്റഗ്രാമില്‍ ഇദ്ദേഹം ആക്റ്റീവ് ആയിരുന്നു. ഗുണ്ടാ ബിനു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. വിയോഗവിവരം സംബന്ധിച്ച് നടി സ്‌നേഹ ശ്രീകുമാര്‍ ഫേസ്ബുക്ക് കുറിപ്പുമായി എത്തി.
'പ്രിയ കലാകാരന്‍, അമേരിക്കയില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശി പ്രിയപ്പെട്ട സ്‌നേഹിതന്‍ ശരത് ഉണ്ണിത്താന്‍, അമേരിക്കയില്‍ വച്ച് മരണപ്പെട്ട വിവരം വേദനയോടെ അറിയിക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ ഗുണ്ട ബിനു എന്ന പേരില്‍ ഒരുപാട് വൈറലായ് റീല്‍സുകളും ശരത് ഉണ്ണിത്താന്‍ ചെയ്തിരുന്നു. മിമിക്രി ആര്‍ട്ടിസ്റ്റായിരുന്ന ശരത് കൊച്ചിന്‍ ഗിന്നസ്,തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.,' സ്‌നേഹ കുറിച്ചു.
ലിയ മീശയും പേടിപ്പെടുത്തുന്ന ഭാവവുമുള്ള, എന്നാല്‍ കുട്ടികളുടെ സ്വഭാവം കാണിക്കുന്ന ഗുണ്ടാ കഥാപാത്രത്തെയാണ് ശരത് കൂടുതലായും അവതരിപ്പിച്ചിരുന്നത്....
മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാരിക്കുമെന്നാണ് വിവരം. ഇതിനുള്ള നടപടികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.