Latest News

'നാളെ പെണ്ണിനെ പീഡിപ്പിച്ചെന്ന് പോലും വാര്‍ത്ത വരാം; പുറത്ത് വന്ന വാര്‍ത്തകളൊന്നും അലട്ടുന്നില്ല; പറയേണ്ട കാര്യങ്ങള്‍ കൃത്യമായി പറഞ്ഞിട്ടുണ്ട് ഞാന്‍ കൊല്ലത്ത് വീട്ടിലാണ്; സമാധാനമായിരിക്കുന്നുവെന്ന് ലൈവിലെത്തി കിച്ചു സുധി;തിരക്കുമായി  മുന്നോട്ട് പോകുന്നുവെന്നും വിവാദങ്ങളൊന്നും നി ബാധിക്കുന്ന പ്രശ്‌നമില്ലെന്നും വ്യക്തമാക്കി രേണുവും

Malayalilife
'നാളെ പെണ്ണിനെ പീഡിപ്പിച്ചെന്ന് പോലും വാര്‍ത്ത വരാം; പുറത്ത് വന്ന വാര്‍ത്തകളൊന്നും അലട്ടുന്നില്ല; പറയേണ്ട കാര്യങ്ങള്‍ കൃത്യമായി പറഞ്ഞിട്ടുണ്ട് ഞാന്‍ കൊല്ലത്ത് വീട്ടിലാണ്; സമാധാനമായിരിക്കുന്നുവെന്ന് ലൈവിലെത്തി കിച്ചു സുധി;തിരക്കുമായി  മുന്നോട്ട് പോകുന്നുവെന്നും വിവാദങ്ങളൊന്നും നി ബാധിക്കുന്ന പ്രശ്‌നമില്ലെന്നും വ്യക്തമാക്കി രേണുവും

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയരുന്ന വാര്‍ത്തകളിലും സൈബര്‍ ഇടങ്ങളിലെ ചര്‍ച്ചകളിലും പ്രതികരണവുമായി അന്തരിച്ച കൊല്ലം സുധിയുടെ മകന്‍ കിച്ചു സുധി..താന്‍ ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് കിച്ചു നടത്തിയ തുറന്നുപറച്ചിലുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് രേണു സുധിക്കെതിരെ വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കുകളും അധിക്ഷേപവും അരങ്ങേറിയിരുന്നു. സംഭവത്തില്‍ വിശദീകരണവുമായി രേണു സുധി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് കിച്ചു സുധി

'എനിക്ക് ഒരുപാട് കോളുകളും മെസേജുകളും വന്നു കൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ സ്നേഹം കൊണ്ടാണ് അതെന്ന് എനിക്ക് മനസിലാകുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ തികച്ചും സുരക്ഷിതനാണ്. എനിക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ല. എന്റെ പഴയകാലത്തെ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞുവെന്നേയുള്ളൂ. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളൊന്നും എന്നെ ഒട്ടും ബാധിക്കുന്ന കാര്യങ്ങളല്ല. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാവര്‍ക്കും വ്യക്തമായിട്ടുണ്ടാകും എന്ന് കരുതുന്നു'' എന്നാണ് കിച്ചു പറയുന്നത്.

എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരുപാട് പേരുണ്ട്. ആ സ്നേഹം മാത്രം മതി എനിക്ക്. എന്റെ ജീവിതത്തിലെ കഴിഞ്ഞുപോയ കാര്യങ്ങളായിരുന്നു അത്. ഞാന്‍ ഇപ്പോള്‍ കൊല്ലത്ത് വീട്ടിലാണ്. സമാധാനമായിരിക്കുന്നു. എന്റെ വ്യക്തിപരമായ എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാന്‍ തുറന്നു സംസാരിച്ചിട്ടുണ്ട്. എല്ലാവരുടേയും മെസേജുകള്‍ക്കും കോളുകള്‍ക്കും മറുപടി നല്‍കാന്‍ സാധിക്കാത്തതു കൊണ്ടാണ് ഈ ലൈവ് എന്നും കിച്ചു പറയുന്നു.

''ഇനിയും എന്നെക്കുറിച്ച് പല തരത്തിലുള്ള ഗോസിപ്പുകളും വന്നേക്കാം. ചിലപ്പോള്‍ മോശമായ രീതിയിലുള്ള വാര്‍ത്തകള്‍ പോലും വന്നേക്കാം. പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിക്കാന്‍ പോകുന്നില്ല. നിങ്ങള്‍ തരുന്ന ഈ സ്നേഹത്തിന് ഒരുപാട് നന്ദി. ഇത്രയൊക്കെ മതി എനിക്ക്. ആരും എന്നെയോര്‍ത്ത് വിഷമിക്കേണ്ടതില്ല. ഞാന്‍ സന്തോഷാവാനാണ്. ഇനി അങ്ങോട്ടുള്ള കാര്യങ്ങള്‍ എങ്ങനെയെന്ന് അറിയില്ല. നിങ്ങളുടെ പിന്തുണ കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്താണെങ്കിലും നേരിടാം. ഒരിക്കല്‍ കൂടെ നന്ദി പറയുന്നു. കൂടുതല്‍ വിശേഷങ്ങള്‍ മറ്റൊരു ദിവസം ലൈവില്‍ വന്ന് സംസാരിക്കാം'' എന്നും കിച്ചു കൂട്ടിച്ചേര്‍ക്കുന്നു.

പ്രമോഷനായി ദുബൈയിലാണ് രേണുവിപ്പോള്‍. കിച്ചുവിന്റെ വെളിപ്പെടുത്തല്‍ വൈറലായപ്പോള്‍ രേണു പൊട്ടിക്കരഞ്ഞ് രംഗത്ത് എത്തുകയും ആത്മഹത്യ ഭീഷണി മുഴക്കുകയും എല്ലാം ചെയ്തിരുന്നു. എന്നാല്‍ ഏറ്റവും പുതിയ വീഡിയോയില്‍ മറ്റൊരു രേണുവിനെയാണ് കാണാന്‍ സാധിക്കുന്നത്. താന്‍ ഹാപ്പിയായി ജീവിക്കുകയാണെന്നും വിവാദങ്ങള്‍ക്കുള്ള മറുപടി സോഷ്യല്‍മീഡിയയില്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രേണു പറയുന്നു. 

ഫോണും ഇന്‍സ്റ്റഗ്രാമും ഒന്നും തുറക്കാന്‍ പറ്റുന്നില്ല. ഞാനുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ വരെ വന്ന് തെറിവിളിക്കുന്നു. എനിക്ക് ഇതൊക്കെ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. ഇനി ഇതില്‍ കൂടുതല്‍ ഒരു വിവാ?ദവും എന്നെ ബാധിക്കുകയില്ല. എന്ത് പറഞ്ഞാലും എന്തൊക്കെ പ്രശ്‌നങ്ങള്‍ വന്നാലും എന്നെ ഇതൊന്നും ബാധിക്കില്ല.

കാരണം ഞാന്‍ നല്ല തിരക്കിലാണ്. ഞാന്‍ ഇപ്പോഴും ദുബൈയിലാണ്. ജോലിയിലാണ്. തിരക്കുമായി അടിപൊളിയായിട്ട് മുന്നോട്ട് പോകുന്നു. ദൈവം സഹായിച്ച് സാമ്പത്തികമായും നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഒത്തിരി നന്ദി. വിവാദങ്ങളൊന്നും എന്നെ ഇനി ബാധിക്കുന്ന പ്രശ്‌നമില്ല. ഞാന്‍ നല്ല ഹാപ്പിയാണ്. സത്യം പറഞ്ഞാല്‍ തെറി പറയുന്നവരെ കാണുമ്പോള്‍ എനിക്ക് ചിരിയാണ് വരാറുള്ളത്. നിങ്ങളുമായി എനിക്ക് യാതൊരു വിധ ബന്ധവുമില്ല. പിന്നെ എന്തിന് നിങ്ങള്‍ ഇങ്ങനൊക്കെ പറയുന്നുവെന്ന് അറിയില്ല. പറയുന്നവര്‍ പറഞ്ഞോട്ടെ. അവരുടെ റീച്ചിന് വേണ്ടി പറയുന്നതാകും. വിവാദങ്ങള്‍ക്കുള്ള മറുപടികള്‍ ഞാന്‍ പറഞ്ഞ് കഴിഞ്ഞു. അതുകൊണ്ട് ഇനി സോഷ്യല്‍മീഡിയയില്‍ വന്ന് നിങ്ങളോട് എനിക്ക് ഒന്നും പറയാനില്ല.

ആര്‍ക്കെങ്കിലും എന്തെങ്കിലും അറിയണമെങ്കില്‍ സോഷ്യല്‍മീഡിയയില്‍ വന്ന് പറയാതെ നേരിട്ട് കണ്ട് ചോദിക്കുക. ഞാന്‍ അപ്പോള്‍ നേരിട്ട് സംസാരിക്കാം എന്നാണ് രേണു പറഞ്ഞത്. പുതിയ വിശദീകരണ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്.

kichu sudhi reacts about the new controversy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES