Latest News

വൈല്‍ഡ് ബെറി നിറത്തിലുള്ള മിനി കണ്‍ട്രിമാന്‍ സ്വന്തമാക്കി ബേസില്‍ ജോസഫ്; വാഹന ശേഖരത്തിലേക്ക് മറ്റൊരു കരുത്തനെ കൂടി എത്തിച്ച് ഉണ്ണി മുകുന്ദന്‍; നടന്‍ സ്വന്തമാക്കിയത് ബിഎംഡബ്ല്യു 5 സീരിസ്; പുതിയ ജിംനി സ്വന്തമാക്കി അപര്‍ണ ബാലമുരളിയും

Malayalilife
വൈല്‍ഡ് ബെറി നിറത്തിലുള്ള മിനി കണ്‍ട്രിമാന്‍ സ്വന്തമാക്കി ബേസില്‍ ജോസഫ്; വാഹന ശേഖരത്തിലേക്ക് മറ്റൊരു കരുത്തനെ കൂടി എത്തിച്ച് ഉണ്ണി മുകുന്ദന്‍; നടന്‍ സ്വന്തമാക്കിയത് ബിഎംഡബ്ല്യു 5 സീരിസ്; പുതിയ ജിംനി സ്വന്തമാക്കി അപര്‍ണ ബാലമുരളിയും

മലയാള സിനിമയിലെ യുവ താരങ്ങള്‍ ഏറ്റവും പുതിയതായി തങ്ങളുടെ വാഹന ഗാരേജിലെത്തിച്ച അതിഥികളുടെ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഉ്ണ്ണി മുകുന്ദനും ബേസില്‍ ജോസഫും അപര്‍ണയുമാണ് ഏറ്റവും പുതിയതായി വാഹനങ്ങള്‍ സ്വന്തമാക്കിയത്.

സമീപ വര്‍ഷങ്ങളിലായി തുടര്‍ച്ചയായ ഹിറ്റുകളിലൂടെ മലയാളികളുടെ മനസ്സു കീഴടക്കിയ ബേസില്‍ അടുത്തിടെ, സിനിമ നിര്‍മ്മാണ മേഖലയിലേക്കും പ്രവേശിച്ചിരുന്നു.  'ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്' എന്നാണ് താരത്തിന്റെ  നിര്‍മാണ കമ്പനിയുടെ പേര്. ഇപ്പോളിതാ യാത്രകള്‍ക്കായി ഒരു ലക്ഷ്വറി കാര്‍ പുതുതായി സ്വന്തമാക്കിയിരിക്കുകയാണ് ബേസില്‍. മിനി കൂപ്പറിന്റെ  കണ്‍ട്രിമാന്‍ ഇ എന്ന ഇലക്ട്രിക് മോഡലാണ് ബേസില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. 

മിനി കണ്‍ട്രിമാന്‍ ഇ മോഡല്‍ ഇന്ത്യന്‍ നിരത്തുകളില്‍ നേരത്തെ തന്നെ പരിചിതമാണെങ്കിലും, ബേസില്‍ സ്വന്തമാക്കിയ വാഹനത്തിന് ഒരു പ്രത്യേകതയുണ്ട്. 'വൈല്‍ഡ് ബെറി' എന്ന അപൂര്‍വ്വവും ആകര്‍ഷകവുമായ നിറത്തിലുള്ള കണ്‍ട്രിമാന്‍ ഇ സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വ്യക്തിയാണ് ബേസില്‍ ജോസഫ്. കൊച്ചിയിലെ മിനി ഡീലര്‍ഷിപ്പായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്ന് ഭാര്യ എലിസബത്തിനും മകള്‍ ഹോപ്പിനും ഒപ്പമെത്തിയാണ്  താരം വാഹനം ഏറ്റുവാങ്ങിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായിക്കഴിഞ്ഞു.

ആധുനികതയും സ്‌പോര്‍ട്ടി ലുക്കും ഒത്തുചേരുന്ന ഡിസൈനാണ് മിനി കണ്‍ട്രിമാന്‍ ഇ-യുടേത്. ബിഎംഡബ്ല്യു ഐഎക്‌സ്1 (BMW iX1) മോഡലിന്റെ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഈ വാഹനത്തിന് ഒക്ടഗണല്‍ ഷേപ്പിലുള്ള ഗ്രില്ലും മിനിയുടെ സിഗ്‌നേച്ചര്‍ ഡിആര്‍എല്ലുകളോട് കൂടിയ പുതിയ ഹെഡ്ലാമ്പ് ക്ലസ്റ്ററുമാണുള്ളത്. മിനിമലിസ്റ്റിക് ഡിസൈനിലാണെങ്കിലും ആഡംബരത്തിന് ഒട്ടും കുറവ് വരുത്തിയിട്ടില്ല. 

മിനി ഇന്ത്യയില്‍ എത്തിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് മോഡലാണ് കണ്‍ട്രിമാന്‍ ഇ. പരിസ്ഥിതി സൗഹൃദമായ ഡ്രൈവിംഗിനൊപ്പം തന്നെ പ്രീമിയം ലുക്കും പെര്‍ഫോമന്‍സും ആഗ്രഹിക്കുന്നവര്‍ക്ക് ഈ വാഹനം മികച്ചൊരു ചോയിസാണ്. 

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, മിനി കണ്‍ട്രിമാന്‍ ജെഎസ്ഡബ്ല്യു ഇലക്ട്രിക് എന്നീ വാഹനങ്ങള്‍ സ്വന്തമാക്കി ഒരു വര്‍ഷം പിന്നിടുന്നതിന് മുമ്പുതന്നെ തന്റെ വാഹന ശേഖരത്തിലേക്ക് മറ്റൊരു കരുത്തന്‍ മോഡല്‍ കൂടി എത്തിച്ചിരിക്കുകയാണ് മലയാളത്തിന്റെ യുവനടനായ ഉണ്ണി മുകുന്ദന്‍. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച മോഡലുകളില്‍ ഒന്നായ ഫൈവ് സീരീസാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലെ പുതിയ വാഹനം. 

ഫൈവ് സീരീസിന്റെ ലോങ് വീല്‍ബേസ് പതിപ്പായ 530 എല്‍ഐ എം സ്പോര്‍ട്ടാണ് ഉണ്ണി മുകുന്ദന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഏകദേശം 73 ലക്ഷം രൂപയോളമാണ് ഈ ആഡംബര സെഡാന്‍ മോഡലിന്റെ എക്സ്ഷോറൂം വില. കേരളത്തിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് അദ്ദേഹം ഈ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ഫൈറ്റോണിക് ... ബ്ലൂ മെറ്റാലിക് നിറത്തിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്.

അപര്‍ണ ബാലമുരളി തന്റെ വാഹനശേഖരത്തിലേക്ക് പുത്തന്‍ അതിഥിയെ വരവേറ്റിരിക്കുകയാണ്. സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഓഫ്-റോഡര്‍ വാഹനമായ മാരുതി സുസുക്കി ജിംനിയാണ് താരം പുതുതായി സ്വന്തമാക്കിയത്.

ഗ്രേ' നിറത്തിലുള്ള ജിംനിയാണ് അപര്‍ണ തിരഞ്ഞെടുത്തത്. മലയാളത്തിന് പുറമെ തമിഴിലും സജീവമായ താരം, തന്റെ ലളിതവും എന്നാല്‍ സ്‌റ്റൈലിഷുമായ അഭിരുചിക്കിണങ്ങുന്ന വാഹനമാണ് ജിംനിയിലൂടെ ഗാരേജിലെത്തിച്ചിരിക്കുന്നത്

basil and unni mukundan new vechicles

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES