Latest News

'കണ്ണില്‍കാണും' വീഡിയോ സോങ്ങ് ചിത്രീകരണം പൂര്‍ത്തിയായി; പ്രണയം നിറച്ചെത്തുന്ന വീഡിയോ സോങ്ങില്‍ വിഷ്ണു നമ്പ്യാരും ശരണ്യയും കേന്ദ്രകഥാപാത്രങ്ങളാകുന്നു....

Malayalilife
 'കണ്ണില്‍കാണും' വീഡിയോ സോങ്ങ് ചിത്രീകരണം പൂര്‍ത്തിയായി; പ്രണയം നിറച്ചെത്തുന്ന വീഡിയോ സോങ്ങില്‍ വിഷ്ണു നമ്പ്യാരും ശരണ്യയും കേന്ദ്രകഥാപാത്രങ്ങളാകുന്നു....

മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ചിത്രമായ മുന്തിരി മൊഞ്ചനിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വിഷ്ണു നമ്പ്യാരെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അക്ഷയ് സത്യന്‍ സംവിധാനം ചെയ്ത 'കണ്ണില്‍ കാണും ' റൊമാന്റിക് മ്യൂസിക് വീഡിയോ സോങ്ങിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പ്രണയവും സൗഹൃദവും ഇഴപിരിയാതെ പോകുന്ന  അനുരാഗത്തിന്റെയും ചങ്ങാത്തത്തിന്റെയും കഥ പറയുന്ന 'കണ്ണില്‍കാണും' കണ്ണൂരിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.  പ്രമുഖ സംവിധായകന്‍ ഒമര്‍ലുലുവും യുവനടന്‍ ധ്രുവനും ചേര്‍ന്ന് സോങ്ങിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. രജത് രവീന്ദ്രന്‍ രചനയും സംഗീതവും നിര്‍വ്വഹിച്ച ഗാനം  ശ്രദ്ധേയ ഗായകന്‍ കെ.എസ് ഹരിശങ്കറാണ്  പാടിയിട്ടുള്ളത്. മറഡോണ എന്ന ടൊവിനോ തോമസ് ചിത്രത്തിലെ നായികയായ ശരണ്യയാണ് സിനിമയുടെ എല്ലാ സാങ്കേതിക വിദ്യയും ഉപയോഗിച്ച് ചിത്രീകരിച്ച കണ്ണില്‍കാണും സോങ്ങിലെ നായിക.

നവീന്‍ ശ്രീറാമാണ് മനോഹരമായ ഈ ഗാനം ചിത്രീകരിച്ചിട്ടുള്ളത്. കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ്, പയ്യന്നൂര്‍, തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലാണ് കലാമൂല്യത്തോടെ 'കണ്ണില്‍കാണും' സോങ്ങിന്റെ ചിത്രീകരണം നടന്നത്. കലയ്ക്ക് ഒട്ടേറെ പ്രാധാന്യം നല്‍കി ചിത്രീകരിച്ചിട്ടുള്ള ഈ ഗാനം സമീപകാലത്ത് ഇറങ്ങിയിട്ടുള്ള വീഡിയോ സോങ്ങുകളില്‍ നിന്നും വേറിട്ട്‌നില്‍ക്കുന്നു. വളരെയേറെ ചിലവേറിയ തരത്തിലാണ് സോങ്ങിനുവേണ്ടിയുള്ള കലാസംവിധാനം ഒരുക്കിയിട്ടുള്ളത്. അങ്ങനെ പുതുമകളേറെയാണ് 'കണ്ണില്‍കാണും' വീഡിയോ സോങ്ങിന് . ഈ മാസം അവസാനവാരം ടീസറും 2020 ജനുവരിയില്‍ വീഡിയോ സോങ്ങും റിലീസ് ചെയ്യും. പ്രൊഡക്ഷന്‍- സീറോ വണ്‍, സംവിധാനം- അക്ഷയ് സത്യന്‍, നിര്‍മ്മാണം - ബിനീഷ് ബാലന്‍, ക്യാമറ-നവീന്‍ശ്രീറാം, ഗാനരചന, സംഗീതം - രജിത് രവീന്ദ്രന്‍, ഗായകന്‍-കെ എസ് ഹരിശങ്കര്‍, കല- സഹി കനാട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ അശോക്, പി ആര്‍ ഒ - പി ആര്‍.സുമേരന്‍.

Read more topics: # kannil kaanum video album,# saranya
kannil kaanum video song shoot completed

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക