Latest News

ഈ സ്‌കൂള്‍ അവിടെ ഉണ്ടായാല്‍ ഭാഗ്യം..! മകന്റെ ആദ്യ സ്‌കൂള്‍ ദിന വീഡിയോ പങ്കുവച്ച് നടി ശരണ്യ മോഹനും ഭര്‍ത്താവും..!! നടി ശരണ്യമോഹന്റെ മകന്‍ പ്രീ കെജിയില്‍ എത്തിയപ്പോള്‍..!

Malayalilife
ഈ സ്‌കൂള്‍ അവിടെ ഉണ്ടായാല്‍ ഭാഗ്യം..! മകന്റെ ആദ്യ സ്‌കൂള്‍ ദിന വീഡിയോ പങ്കുവച്ച് നടി ശരണ്യ മോഹനും ഭര്‍ത്താവും..!!  നടി ശരണ്യമോഹന്റെ മകന്‍ പ്രീ കെജിയില്‍ എത്തിയപ്പോള്‍..!


രുകാലത്ത് തമിഴിലും മലയാളത്തിലും തിളങ്ങി നിന്ന നായികയാണ് ശരണ്യ മോഹന്‍. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഇക്കഴിഞ്ഞ ജനുവരിയില്‍ ഒരു പെണ്‍കുഞ്ഞിനു കൂടി ജന്മം നല്‍കിയിരുന്നു. തന്റെ രണ്ടുമക്കളുടെയും ഭര്‍ത്താവിന്റെയും വിശേഷങ്ങളും ശരണ്യ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ശരണ്യയുടെ ഭര്‍ത്താവ് അരവിന്ദും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോള്‍ മകന്റെ ആദ്യ സ്‌കൂള്‍ ദിന വീഡിയോ പങ്കുവച്ചിരിക്കയാണ് താരം.

ഫാസില്‍ ചിത്രം അനിയത്തിപ്രാവിലൂടെയാണ് ശരണ്യമോഹന്‍ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് തമിഴ്, തെലുങ്, കന്നട,ഹിന്ദി തുടങ്ങി പല ഭാഷകളിലും നടി തന്റെ സാനിധ്യമറിയിച്ചു. തമിഴില്‍ യാരടീ നീ മോഹിനി, ഈറം, വേലായുധം മലയാളത്തില്‍ കെമിസ്ട്രി തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടി. തുടര്‍ന്ന് കൈനിറയെ അവസരങ്ങള്‍ ഉണ്ടായിരുന്നപ്പോഴാണ് താരം 2015ല്‍ വിവാഹിതയായത്. വിവാഹ ശേഷം സിനിമാരംഗത്ത് നിന്ന് വിട്ടുനിന്ന ശരണ്യ നൃത്തരംഗത്ത് സജീവമായിരുന്നു. 2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. ഡെന്റിസ്റ്റായ അരവിന്ദ് കൃഷ്ണന്‍ ഇപ്പോള്‍ സ്വന്തമായി ഡന്റല്‍ ക്ലീനിക്ക് ആരംഭിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇരുവര്‍ക്കും 2016 ഓഗസ്റ്റിലാണ് ഒരു ആണ്‍ കുഞ്ഞ് ജനിച്ചത്. അനന്തപത്മനാഭന്‍ അരവിന്ദ് എന്നാണ് മകന്റെ പേര്.

അനന്തപത്മനാഭന് രണ്ടുവയസായപ്പോഴാണ് ശരണ്യയ്ക്ക് രണ്ടാമത്തെ മകളായ അന്നപൂര്‍ണ ജനിക്കുന്നത്. പഡ്ഡു എന്ന് വിളിക്കുന്ന അനന്തപത്മനാഭന് ഇപ്പോള്‍ മൂന്ന് വയസ്സ് കഴിഞ്ഞിരിക്കയാണ്. ശരണ്യയും ഭര്‍ത്താവും ടിക്ടോക്കിലും സോഷ്യല്‍ മീഡിയയിലും സജീവമാണ്. മക്കള്‍ക്കൊപ്പമുളള ടിക്ടോക്കുകളും ചിത്രങ്ങളുമൊക്കെ ഇരുവരും പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ശരണ്യയുടെ മകന്‍  അനന്തപത്മനാഭന്‍ പ്രീ കെജിയില്‍ ചേര്‍ന്നതിന്റെ ആദ്യ ദിനത്തെ ദ്യശ്യങ്ങളുടെ വീഡിയോ അരവിന്ദ് പങ്കുവച്ചിരിക്കയാണ്. യൂണിഫോമൊക്കെ ഇട്ട് ബാഗും തൂക്കി ക്ലാസ്സിലേക്ക് പോകുന്ന അനന്തപത്മനാഭന്റെ വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. ക്ലാസ്സില്‍ എത്തിയ ഉടനെ കളിക്കാനുളള സ്ലൈഡറിലേക്ക് കയറുകയാണ് അനന്തപത്നാഭന്‍. ആ സ്‌കൂള്‍ അവിടെ തന്നെ ഉണ്ടായിരുന്നാല്‍ ഭാഗ്യം എന്ന തലക്കെട്ടോടെയാണ് അരവിന്ദ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് പഞ്ചാബി ഹൗസിലെ ഒരു സീന്‍ ശരണ്യയും അരവിന്ദും  ടിക്ടോക് ചെയ്തത് വൈറലായിരുന്നു. വീഡിയോകള്‍ കാണാം.

 
 
 
 
 
 
 
 
 
 
 
 
 
 

Pre kg first day scene

Read more topics: # saranya,# anantha padmanabhan
saranya anantha padmanabhan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES