Latest News

അഞ്ചിന്റെ പൈസ ഇല്ല; ആകെ ഉളളത് ചീപ്പും ലിപസ്റ്റിക്കും മാസ്‌കും; ഡിംപിള്‍ റോസിന്റെ വാട്സ് ഇന്‍ മൈ ബാഗ്

Malayalilife
 അഞ്ചിന്റെ പൈസ ഇല്ല; ആകെ ഉളളത് ചീപ്പും ലിപസ്റ്റിക്കും മാസ്‌കും; ഡിംപിള്‍ റോസിന്റെ വാട്സ് ഇന്‍ മൈ ബാഗ്

ബാലതാരമായി സ്‌ക്രീനിലേക്കെത്തി മിനിസക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ മനസ്സില്‍  ഇടം നേടിയ താരമാണ് ഡിംപിള്‍ റോസ്. സ്‌ക്രീനില്‍ സജീവമല്ലെങ്കിലും ഇപ്പോഴും താരത്തിന്റെ കുട്ടിത്തം നിറഞ്ഞ മുഖം മലയാളിപ്രേക്ഷകരുടെ മനസ്സിലുണ്ട. 2017ലായിരുന്നു താരത്തിന്റെ വിവാഹം. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന ഡിംപിള്‍ കുടുംബ ജീവിതവുമായി തിരക്കിലാവുകയായിരുന്നു. എന്നാല്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ഡിംപിള്‍ ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനലുമായി സജീവമാണ്. പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് ആന്‍സണും താരത്തിനൊപ്പമുണ്ട്. ബിസിനസ്സ്മാനാണ് ആന്‍സണ്‍.

ലോക്ഡൗണില്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയതോടെ ഇപ്പോള്‍ തിരക്കിലാണ്. പുതിയ പാചക പരീക്ഷണങ്ങളും മേക്കപ്പും യാത്രകള്‍ക്കിടയിലെ വിശേഷങ്ങളെല്ലാം ഡിംപിള്‍ ആരാധകരോട് പങ്കുവെക്കുന്നത് യൂട്യൂബിലൂടെയാണ്. അടുത്തിടെ ക്രിസ്തുമസിന് നാത്തൂന്‍ ഡിവൈന് വേണ്ടി കേക്ക് ഉണ്ടാക്കിയ വീഡിയോ വൈറലായിരുന്നു. ഇപ്പോഴും മേഘ്‌നയെ ഡിംപിള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പിന്തുടരുന്നുണ്ടെന്നാണ് അറിയുന്നത്. ഏറ്റവും പുതിയതായി തന്റെ ബാഗില്‍ എന്തൊക്കെ സാധനങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയ വീഡിയോയുമായിട്ടാണ് ഡിംപിള്‍ എത്തിയത്.

താഴെ രസകരമായ പല ചോദ്യങ്ങളുമാണ് ഉയര്‍ന്ന് വന്നത്. പുറത്ത് പോവാന്‍ ഒരുങ്ങി നിന്നിട്ടും ബാഗില്‍ മേക്കപ്പ് സാധനങ്ങളും മാസ്‌കും മാത്രമേ ഉണ്ടായിരുന്നു. സാനിറ്റൈസര്‍ മാസ് മോയിച്യറൈസര്‍ തുടങ്ങി ചെറിയ സാധനങ്ങള്‍ മാത്രമാണ് ബാഗില്‍ ഉണ്ടായിരുന്നത്. പണമോ, എടിഎം കാര്‍ഡോ ഇല്ലെന്നുള്ളത് ആരാധകര്‍ കണ്ടെത്തി. ഒരു രൂപ പോലും ബാഗില്‍ ഇല്ലേ എന്ന ചോദ്യത്തിന് ഇതുവരെ ഒറ്റയ്ക്ക് എങ്ങോട്ടും പോകേണ്ടി വന്നിട്ടില്ല. അതുകൊണ്ട് കൈയില്‍ പൈസയൊന്നും സൂക്ഷിക്കാറില്ല എന്നായിരുന്നു ഡിംപിളിന്റെ മറുപടി. പുതിയ വീഡിയോയില്‍ അമ്മ ഡെയ്‌സിയെ കാണാത്തതിലുള്ള പരിഭവവും ആരാധകര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അടുത്ത തവണ എന്തായാലും അമ്മയെ കൂടി ഉള്‍പ്പെടുത്താമെന്നാണ് നടി പറയുന്നത്.


 

Read more topics: # dimple rose,# whatsinmybag
dimple rose whatsinmybag

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക