നാത്തൂന്റെ പിറന്നാള്‍ ആഘോഷമാക്കി ഡിംപിള്‍ റോസ്; വിവാഹശേഷമുളള ആദ്യ പിറന്നാള്‍ ഡോണിനൊപ്പം ആഘോഷിച്ച് ഡിവൈനും

Malayalilife
topbanner
 നാത്തൂന്റെ പിറന്നാള്‍ ആഘോഷമാക്കി ഡിംപിള്‍ റോസ്; വിവാഹശേഷമുളള ആദ്യ പിറന്നാള്‍ ഡോണിനൊപ്പം ആഘോഷിച്ച് ഡിവൈനും

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ചന്ദനമഴ സീരിയലിലെ അമൃതയായി ആരാധകമനസ് കീഴടക്കിയ നടിയായിരുന്നു മേഘ്‌ന. നടി ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയില്‍ നിന്നും താരം വിവാഹമോചനം നേടിയെന്ന വാര്‍ത്തയും ആരാധകരെ അമ്പരപ്പിക്കുകയായിരുന്നു. പിരിഞ്ഞിട്ട് മാസങ്ങളായെങ്കിലും ഡോണ്‍ പുനര്‍വിവാഹിതനാകുന്നു എന്ന വാര്‍ത്തയ്‌ക്കൊപ്പമാണ് മേഘ്‌നയുടെ വിവാഹമോചനം നേടിയത് ആരാധകരിലേക്ക് എത്തിയത്. പിന്നാലെ തന്റെ യൂട്യൂബ് ചാനലുമായി മേഘ്ന സജീവമാകുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹമോചന വാര്‍ത്തകള്‍ക്ക് പിന്നാല തന്നെ  ഡോണ്‍ വീണ്ടും വിവാഹിതനാകുന്നു എന്ന വാര്‍ത്തയും എത്തി.

ഡിവൈന്‍ ക്ലാര ചാക്കോയെ താരം വിവാഹം ചെയ്യുകയും ചെയ്തു. തൃശൂരില്‍ വച്ചുനടന്ന ലളിതമായ വിവാഹ ചടങ്ങില്‍ വച്ചാണ് ഡോണ്‍ പുനര്‍ വിവാഹിതനായത്. കോട്ടയം സ്വദേശിനിയാണ് ഡിവൈന്‍ ക്ലാര. ലോക് ഡൌണ്‍ നിയമങ്ങള്‍ പാലിച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. അതിനാല്‍ തന്നെ വിവാഹം അധികം ആരും അറിഞ്ഞിരുന്നില്ല. വിവാഹമോചനത്തെക്കുറിച്ചോ അതിനു പിന്നാലെ കാരണങ്ങളെക്കുറിച്ചോ മേഘ്ന എവിടെയും പ്രതികരിച്ച് എത്തിയില്ല. എന്നാല്‍ യൂട്യൂബിലെ പല വീഡിയോകള്‍ക്ക് താഴെയും മേഘ്നയുടെ കുടുംബത്തിന്റെ തെറ്റുകള്‍ നിരത്തിയുളള ഡിംപിളിന്റെ കമന്റുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാം വിവാഹശേഷം സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് ഡോണ്‍. ഇപ്പോള്‍ ഇവരുടെ വിവാഹശേഷമുളള ഡിവൈനിന്റെ ആദ്യ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചിരിക്കയാണ് കുടുംബം.

ഡിംപിളിന്റെ കുടുംബം ഒന്നടങ്കമാണ് നാത്തൂന്റെ പിറന്നാള്‍ ആഘോഷമാക്കി മാറ്റിയത്. വിവാഹശേഷമുള്ള ഡിവൈനിന്റെ ആദ്യ പിറന്നാള്‍ കൂടിയായതിനാല്‍ അടുത്ത കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത് കൊണ്ടാണ് പാര്‍ട്ടി നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി നടന്ന പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും ഡിംപിള്‍ സോഷ്യല്‍ മീഡിയ വഴി പങ്ക് വച്ചിട്ടുണ്ട്. ഈ വര്‍ഷം മേയ് മാസത്തിലായിരുന്നു ഡോണ്‍ ടോണിയുടെയും ഡിവൈനിന്റെയും വിവാഹം നടന്നത്.നാത്തൂന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കൊപ്പം ഡിംപിള്‍ പുതിയൊരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ലോക്ഡൗണ്‍ കാലത്ത് മലയാളികളെല്ലാം യൂട്യൂബ് ചാനലുകള്‍ തുടങ്ങി പുതിയൊരു ബിസിനസിന് തുടക്കം കുറിച്ചിരുന്നു. അതുപോലെ ഡിംപിളും സ്വന്തം വിശേഷങ്ങളും മറ്റും പറയാനായി ചാനലുമായി ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്.


 

Read more topics: # dimple rose,# celebrates,# divines birthday
dimple rose celebrates divines birthday

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES