Latest News

ആരുടെ തലയാണ് പൊട്ടിയത്! രണ്ട് പേരുടെയും തല നന്നായിട്ടുണ്ട്; ആര്‍ക്കും ഇവിടെ കുഴപ്പമില്ല; ഷൂട്ടിങ് നല്ല രീതിയില്‍ പോകുന്നു; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്; ചന്ദ്രകാന്തം റേറ്റിങ് കൂട്ടിയതിന് നന്ദി; വീഡിയോയിലൂടെ ഒരുമിച്ചെത്തി രഞ്ജിനിയും സജിതാ ബേട്ടിയും പങ്ക് വച്ചത്

Malayalilife
ആരുടെ തലയാണ് പൊട്ടിയത്! രണ്ട് പേരുടെയും തല നന്നായിട്ടുണ്ട്; ആര്‍ക്കും ഇവിടെ കുഴപ്പമില്ല; ഷൂട്ടിങ് നല്ല രീതിയില്‍ പോകുന്നു; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്; ചന്ദ്രകാന്തം റേറ്റിങ് കൂട്ടിയതിന് നന്ദി; വീഡിയോയിലൂടെ ഒരുമിച്ചെത്തി രഞ്ജിനിയും സജിതാ ബേട്ടിയും പങ്ക് വച്ചത്

ണ്ടുദിവസമായി സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ വീഡിയോ ആയിരുന്നു ചന്ദ്രകാന്തം സീരിയല്‍ ലൊക്കേഷനിലെ കൂട്ടത്തല്ല്. ചിത്രം ഫെയിം രഞ്ജിനിയും സിനിമാ സീരിയല്‍ താരം സജിത ബേട്ടിയും തമ്മില്‍ ലൊക്കേഷനില്‍ ഏറ്റുമുട്ടിയെന്നായിരുന്നു വാര്‍ത്ത.പിന്നാലെ ഷൂട്ടിംഗ് നിര്‍ത്തിവെക്കുകയും ചെയ്തു എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാലിപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പറഞ്ഞ് വീഡിയോയിലൂടെ എത്തിയിരിക്കുകയാണ് രഞ്ജിനിയും സജിതാ ബേട്ടിയും.

പ്രചരിക്കുന്നതെല്ലാം ഫേക്ക് ന്യൂസാണെന്നും അങ്ങനൊരു സംഭവമേ നടന്നിട്ടില്ലെന്നും സജിത ബേട്ടിയും രഞ്ജിനിയും പറഞ്ഞു. സജിതാ ബേട്ടിയുടെ യുട്യൂബ് ചാനലില്‍ വന്ന വീഡിയോയിലാണ് ഇരുവരും സത്യം വെളിപ്പെടുത്തിയത്.രണ്ടു ദിവസം മുന്നേയാണ് സജിതാ ബേട്ടിയേയും രഞ്ജിനിയേയും സംബന്ധിച്ചുള്ള അടിപിടി വാര്‍ത്ത പുറത്തു വന്നത്.

ചാനല്‍ അധികൃതരുടെ ഭാഗത്തു നിന്നും സമ്മര്‍ദ്ദം ഉണ്ടായതോടെ സംവിധായകനും നിര്‍മ്മാതാവും അനുരഞ്ജന ശ്രമങ്ങളുമായി എത്തുകയും വഴക്ക് ഒരു സൗന്ദര്യപ്പിണക്കം മാത്രമായി കണ്ട് പ്രശ്നം പരിഹരിച്ച് മുന്നോട്ടു പോവുകയും ആയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്തായാലും പ്രശ്‌നം പരിഹരിച്ചതോടെ ഇന്നലെ പരമ്പരയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചു.

വീഡിയോയിലും പ്രതികരിച്ച താരങ്ങള്‍ ഇരുവരും വാര്‍ത്ത വന്നതോടെ ഇടിഞ്ഞുപോയ പരമ്പരയുടെ റേറ്റിംഗ് കുത്തനെ ഉയര്‍ന്നുവെന്ന സന്തോഷമാണ് പങ്കുവച്ചത്.ഇവിടെ ആര്‍ക്കാണിപ്പോള്‍ തലപൊട്ടിയത്. എനിക്കാണോ സജിത ബേട്ടിക്കാണോ?. രണ്ടുപേര്‍ക്കും അല്ല... രണ്ടുപേരുടെയും തല നന്നായി തന്നെ ഇരിക്കുന്നല്ലോ. എന്തൊക്കെ ന്യൂസാണ് വരുന്നതെന്ന് അറിയില്ല. പക്ഷെ ഇവിടെ ആര്‍ക്കും തലപൊട്ടിയിട്ടില്ല. നല്ല രീതിയിലാണ് പോകുന്നത്.

എല്ലാവരും ഹാപ്പിയാണ്. എന്താണ് സംഭവിച്ചതെന്ന് നമുക്ക് തന്നെ അറിയില്ല. ഇങ്ങനെ പുറത്ത് ചിലതൊക്കെ വൈറലാകുന്നുണ്ടെന്ന് നമ്മള്‍ ഇപ്പോഴാണ് അറിയുന്നത്. സീരിയല്‍ കാണുന്നവരും പ്രേക്ഷകരുമെല്ലാം അറിയാന്‍ പറയുകയാണ് ഇന്നലെ വന്ന ന്യൂസ് ഫേക്കാണ്. എന്തായാലും അങ്ങനൊരു ന്യൂസ് വന്നത് നന്നായി. കാരണം ചന്ദ്രകാന്തം സീരിയലിന്റെ റേറ്റിങ് കൂടി. അത് വളരെ നന്നായി. തുടര്‍ന്നും ഇങ്ങനെയൊക്കെ ചെയ്ത് റേറ്റിങ് കൂട്ടാന്‍ സഹായിക്കുക.

ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സൈബര്‍ ക്രൈമാണ്. മാത്രമല്ല ഞാന്‍ ഒരു ലോയറുമാണ്. എന്ത് ചെയ്യണമെന്ന് എനിക്ക് അറിയാം. ഞാന്‍ നിങ്ങളെ എല്ലാം ശ്രദ്ധിക്കുന്നുണ്ട്. ചന്ദ്രകാന്തം ഫെയ്മസാക്കി തന്നതിന് നന്ദിയുണ്ട്. ഞങ്ങള്‍ ഹാപ്പിയാണ് എന്നാണ് സജിതയും രഞ്ജിനിയും വീഡിയോയിലൂടെ പറഞ്ഞത്. 

കുടുംബബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന ഒരു പരമ്പരയാണ് ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം.അളകനന്ദയെ ഒരു ഐപിഎസ് ഓഫീസറാക്കുകയെന്നതാണ് സീരിയലില്‍ നായികയുടെ പിതാവിന്റെ സ്വപ്‌നം. ഒരു ഡോക്ടറാകാനുള്ള നായികാ കഥാപാത്രത്തിന്റെ ആഗ്രഹവും ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം എന്ന സീരിയലില്‍ പ്രമേയമാകുന്നു.
നിലവില്‍ മന്‍സി നായികയായി എത്തുന്ന സീരിയലില്‍ രഞ്ജിനിക്കും സജിതക്കും പുറമെ നിരവധി താരങ്ങള്‍ ആണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

ബാലതാരമായി അഭിനയരംഗത്തേക്ക് എത്തി പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ സീരിയലുകളിലും സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെയായി സജീവ സാന്നിധ്യമായിരുന്നു നടി സജിത ബേട്ടി. നിരവധി ജനപ്രീയ പരമ്പരകളുടെ ഭാഗമായിരുന്ന സജിത കൂടുതലും ശ്രദ്ധിക്കപ്പെട്ടത് വില്ലത്തി വേഷങ്ങളിലൂടെ ആയിരുന്നു. 

വിവാഹശേഷം സജിത അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരുന്നു എങ്കിലും ശക്തമായ തിരിച്ചു വരവ് നടത്തി. രഞ്ജിനിയും  1980 കളില്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കിയ ഒന്നാം നിര നായികാതാരമായിരുന്നു രഞ്ജിനി. തമിഴ് സിനിമയിലാണ് തന്റെ സിനിമാജീവിതം ആരംഭിച്ചതെങ്കിലും മലയാളത്തിലാണ് ഏറെ പ്രശോഭിച്ചത്.

സജിതാ ബേട്ടി മുന്‍പും ലൊക്കേഷനുകളില്‍ പ്രശ്നമുണ്ടായിക്കിയിട്ടുണ്ട്. കാവ്യാഞ്ജലി എന്ന പരമ്പരയില്‍ അഭിനയിക്കവേ നടി പ്രിയാ രാമന് കിട്ടിയ സ്വീകാര്യത സഹിക്കാനാകാതെ നടിയ്ക്കായി കരുതിവച്ച ഭക്ഷണമടക്കം പുറത്തേക്ക് വലിച്ചെറിയുകയും പ്രിയാ രാമന് വേദനയോടെ സീരിയല്‍ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയ സംഭവവും ഇന്നും സഹതാരങ്ങള്‍ മറന്നിട്ടില്ല. അതിനു പിന്നാലെ, കൈരളിയിലെ കിച്ചണ്‍ മാജികില്‍ നടന്ന സംഭവത്തിന്റെ വീഡിയോകള്‍ ഇപ്പോഴും യൂട്യൂബിലുണ്ട്.

chandrakantham serial sajitha betti and ranjini

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES