Latest News

സോഷ്യല്‍മീഡിയയിലൂടെ പരിചയം; പിന്നീട് നടിയാണെന്ന് അറിയാതെ പ്രണയം; 53-ാം വയസിലും ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പില്‍; നടി രഞ്ജിനിയുടെയും ഭര്‍ത്താവിന്റെയും അവസ്ഥ

Malayalilife
സോഷ്യല്‍മീഡിയയിലൂടെ പരിചയം; പിന്നീട് നടിയാണെന്ന് അറിയാതെ പ്രണയം; 53-ാം വയസിലും ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പില്‍; നടി രഞ്ജിനിയുടെയും ഭര്‍ത്താവിന്റെയും അവസ്ഥ

ടി രഞ്ജിനി എന്ന പേരിനേക്കാള്‍ മലയാളികളുടെ സ്വന്തം കല്യാണിക്കുട്ടിയാണ് രഞ്ജിനി. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന രഞ്ജിനിയെ മലയാളി പ്രേക്ഷകര്‍ ഓര്‍ക്കുന്നത് ചിത്രത്തിലെ ആ ഒരൊറ്റ കഥാപാത്രത്തിലൂടെയാണ്. പിന്നീട് ബിസിനസുകാരനായ പിയറിനെ പ്രണയിച്ചു വിവാഹം കഴിച്ച രഞ്ജിനി വര്‍ഷങ്ങളായി ഒരു കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ദാമ്പത്യത്തിന്റെ മധുരം നുകരാനുള്ള തിരക്കിനിടെ ഒരു കുഞ്ഞെന്ന സ്വപ്നം തല്‍ക്കാലത്തേക്ക് മാറ്റിവച്ചവരായിരുന്നു രഞ്ജിനിയും പിയറും. എന്നാല്‍ പിന്നീട് അവര്‍ക്ക് മുന്നിലേക്ക് വന്ന പ്രതിസന്ധികളും പ്രശ്നങ്ങളും ഒരു കുഞ്ഞുക്കാലെന്ന സ്വപ്നത്തിലേക്കുള്ള ദൂരം കൂട്ടുകയായിരുന്നു.

സിംഗപ്പൂരില്‍ ജനിച്ച് വളര്‍ന്ന രഞ്ജിനി മുതല്‍ മര്യാദൈ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. നടന്‍ ഭാഗ്യരാജുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരായിരുന്നു രഞ്ജിനിയുടെ കുടുംബം. ആ ബന്ധമാണ് നടിയെ സിനിമയിലെത്തിച്ചത്. തമിഴില്‍ അരങ്ങേറി ഒരുപിടി സിനിമകള്‍ ചെയ്ത ശേഷമാണ് രഞ്ജിനി മലയാളത്തിലേക്ക് എത്തുന്നത്. സ്വാതി തിരുന്നാള്‍ ആയിരുന്നു ആദ്യ ചിത്രം. പിന്നീടാണ് മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ ചിത്രം സിനിമയില്‍ നായികയാകുന്നത്. ചിത്രം രഞ്ജിനിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറി. തുടര്‍ന്ന് മലയാളത്തില്‍ നിന്ന് നിരവധി അവസരങ്ങളാണ് നടിയെ തേടി എത്തിയത്.

എന്നാല്‍ പിന്നീട് താരം സിനിമയില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു. വിവാഹത്തോടെയാണ് രഞ്ജിനി സിനിമയില്‍ നിന്ന് വിട്ടു നിന്നത്. കൊച്ചി സ്വദേശിയായ ബിസിനസുകാരനായ പിയറിനെയാണ് നടി വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഓണ്‍ലൈന്‍ വഴിയാണ് പിയറുമായുള്ള സൗഹൃദം തുടങ്ങിയത്. തുടര്‍ന്ന് പിയര്‍ പ്രൊപ്പോസ് ചെയ്യുകയും ചെയ്തു. ഐ ലവ് യു എന്ന് ലെറ്റര്‍ വഴി അറിയിക്കുകയായിരുന്നു. അപ്പോഴൊന്നും രഞ്ജിനി ഒരു സിനിമ നടി ആണെന്ന് പിയറിന് അറിയില്ലായിരുന്നു. നടിയാണെന്ന് അറിഞ്ഞപ്പോഴും പിയറിന് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല.

കുടുംബത്തില്‍ നിന്നും എതിര്‍പ്പും ഉണ്ടായിരുന്നില്ല. അങ്ങനെ ആദ്യം വിവാഹം രജിസ്റ്റര്‍ചെയ്തു. പിന്നീട് ക്രിസ്ത്യന്‍ ആചാര പ്രകാരം വിവാഹം നടത്തുകയായിരുന്നു. കൊച്ചിയില്‍ വച്ചായിരുന്നു വിവാഹം നടന്നത്. തുടര്‍ന്ന് ജോലിയും മറ്റുമായി മുന്‍പോട്ടു പോയി. അതിനിടയിലാണ് അമ്മയ്ക്ക് കാന്‍സര്‍ ബാധിയ്ക്കും മരണം സംഭവിക്കുന്നതും എല്ലാം. ജോലിയും തിരക്കും അമ്മയുടെ മരണവും എല്ലാം ഒരു കുഞ്ഞെന്ന സ്വപ്നത്തിലേക്കുള്ള ദൂരം കൂട്ടുകയായിരുന്നു. ജീവിതമെല്ലാം ഒന്നു സെറ്റില്‍ ആയതിനു ശേഷം കുഞ്ഞ് മതിയെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ എല്ലാം സെറ്റ് ആയപ്പോഴേക്കും പ്രായം 53 കടന്നു.  ആരോഗ്യപ്രശ്നങ്ങളും ഉണ്ട്. അതിനിടെ ഒരു കുഞ്ഞ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമോ എന്നറിയില്ല. എങ്കിലും പിയറും രഞ്ജിനിയും ഒരു കുഞ്ഞിനായുള്ള ചികിത്സയിലാണ്.

Read more topics: # രഞ്ജിനി
actress ranjini about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES