Latest News

ആദ്യമായാണ് സോഷ്യല്‍ മീഡിയയിലൂടെ അമ്മയുടെ ബര്‍ത്ത് ഡേ വിഷ് ചെയ്യുന്നത്; അമ്മയുടെ പിറന്നാള്‍ ആഘോഷമാക്കി സാന്ത്വനത്തിലെ സേതു

Malayalilife
  ആദ്യമായാണ് സോഷ്യല്‍ മീഡിയയിലൂടെ അമ്മയുടെ ബര്‍ത്ത് ഡേ വിഷ് ചെയ്യുന്നത്; അമ്മയുടെ പിറന്നാള്‍ ആഘോഷമാക്കി സാന്ത്വനത്തിലെ സേതു

മിനിസ്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുളള സീരിയലുകളിലൊന്നായി സാന്ത്വനം മാറിക്കഴിഞ്ഞു. സീരിയലിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ക്ക് വലിയ ഇഷ്ടമാണ്. സാന്ത്വനത്തില്‍ സേതു എന്ന കഥാപാത്രമായി എത്തുന്നത് നടന്‍ ബിജേഷ് അവനൂര്‍ ആണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബിജേഷ് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

അമ്മയുടെ പിറന്നാള്‍ ആഘോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഇതാദ്യമായാണ് അമ്മയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ആശംസ നേരുന്നത്. അമ്മക്ക് വേണ്ടി ഞാന്‍ വരച്ച അമ്മയുടെ ചിത്രം. ഞാന്‍ ആദ്യമായാണ് സോഷ്യല്‍ മീഡിയയിലൂടെ അമ്മയുടെ ബര്‍ത്ത് ഡേ വിഷ് ചെയ്യുന്നത്. ഒത്തിരി സ്‌നേഹം ഉള്ളിലുണ്ടെങ്കിലും പലപ്പോളും പ്രകടിപ്പിക്കാന്‍ മറന്നു പോകാറുണ്ട്.

എന്റെ അമ്മക്ക് സന്തോഷം നിറഞ്ഞ വര്‍ഷങ്ങള്‍ ആശംസിക്കുന്നു. അമ്മയുടെ ബര്‍ത്ത് ഡേ അങ്ങനെ ഞങ്ങള്‍ കേക്ക് മുറിച്ചു ആഘോഷിച്ചുവെന്നുമായിരുന്നു ബിജേഷ് കുറിച്ചത്. താരങ്ങളും ആരാധകരുമെല്ലാം ബിജേഷിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുണ്ട്.

Read more topics: # bijesh avanoor,# santhwanam serial
bijesh avanoor santhwanam serial

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക