Latest News

എല്ലാവരും ചെയ്യുന്നത് കണ്ടപ്പോള്‍ എനിക്കും ഒരു പൂതിയെന്ന് ജെസ്ല മാടശ്ശേരി; പുതിയ വീഡിയോയുമായി ജെസ്ല; വീഡിയോ കണ്ടത് 20 ലക്ഷത്തിലധികം ആളുകള്‍..!!

Malayalilife
എല്ലാവരും ചെയ്യുന്നത് കണ്ടപ്പോള്‍ എനിക്കും ഒരു പൂതിയെന്ന് ജെസ്ല മാടശ്ശേരി; പുതിയ വീഡിയോയുമായി ജെസ്ല; വീഡിയോ കണ്ടത് 20 ലക്ഷത്തിലധികം ആളുകള്‍..!!


ബിഗ്‌ബോസിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു ജസ്ല മാടശ്ശേരിയുടെ എന്‍ട്രി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരത്തിന് എന്നാല്‍ ചുരുക്കം കുറച്ച് ദിവസങ്ങളെ ഹൗസില്‍ നില്‍ക്കാന്‍ കഴിഞ്ഞുള്ളു. ഹൗസിനുള്ളില്‍ ആയിരുന്നപ്പോഴും ഹൗസില്‍ നിന്ന് പുറത്തായപ്പോഴും ജസ്ലയ്ക്ക് എപ്പോഴും രജിത് കുമാറിനെ വാക്കുകളാല്‍ തളര്‍ത്താനെ സമയമുണ്ടായിരുന്നുളളു. രജിത് കുമാറിനോട് ഉണ്ടായിരുന്ന കടുത്ത വിധ്വേഷം തന്നെയാണ് ജസ്ലയെ ശ്രദ്ധേയയാക്കിയതും. സോഷ്യല്‍ മീഡിയയില്‍ വിവാദ പോസ്റ്റുകളിടുന്ന ജസ്ലയുടെ പുതിയ പരീക്ഷണമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്..

വലിയ പ്രതീക്ഷകളോടെയാണ് ജസ്ല മാടശ്ശേരിയെ ബിഗബോസ് ഹൗസിലേക്ക് എത്തിച്ചത്. എന്നാല്‍ ഹൗസിലെത്തിയ ജസ്ല രജിത് കുമാര്‍ എന്ന വ്യക്തിയെ മാത്രം ഫോക്കസ് ചെയ്യുകയായിരുന്നു. ബിഗ്‌ബോസിന്റെ പ്രതീക്ഷ നിലനിര്‍ത്തിയില്ലെന്ന് ചുരുക്കം. അതായത് ജസ്ലയും രജിത്തും തമ്മിലാണ് ബിഗ് ബോസ് വീട്ടില്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുള്ളത്. മാത്രമല്ല വീണ നായരുമായും തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതേസമയം ബിഗ് ബോസ് വീട്ടിലെ രസകരമായ നിമിഷങ്ങള്‍ ബിഗ് ബോസ് പ്രേമികളെക്കാളും കൂടുതല്‍ സന്തോഷിപ്പിച്ചിട്ടുണ്ടാവുക ട്രോളേഴ്സിനെയാകും . അത് കൊണ്ട് തന്നെ അവര്‍ അത് ആഘോഷമാക്കുകയും ചെയ്തു.

ബിഗ് ബോസ് താരങ്ങളായ ഫുക്രു, ജസ്ല, സൂരജ്, മഞ്ജു പത്രോസ്,ആര്യ, തുടങ്ങിയവര്‍ക്കായിരുന്നു ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഉണ്ടായിട്ടുള്ളത്. ട്രോളുകള്‍ മാത്രം അല്ല, പ്രേക്ഷകര്‍ക്ക് ചിരിയുടെ മാലപ്പടക്കം സമ്മാനിച്ച ടിക് ടോക് വീഡിയോകളും വൈറല്‍ ആയിരുന്നു. എന്നാല്‍ ഫുക്രു, സൂരജ്, മഞ്ജു പത്രോസ്,ആര്യ, എന്നിവരെക്കാള്‍ കൂടുതല്‍ ടിക് ടോക്കില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ അനുകരിച്ചത് ജസ്ല മാടശ്ശേരിയെയാണ്. ഇപ്പോള്‍ ടിക് ടോക്കില്‍ സജീവമായ ജസ്ല സെല്ഫ് ട്രോള്‍ വീഡിയോയുമായി ടിക് ടോക്കില്‍ എത്തിയതാണ് വൈറല്‍ ആയിരിക്കുന്നത്.

ഏത് കളി ; എല്ലാവരും ചെയ്യുന്നത് കണ്ടപ്പോ, എനിക്കും ഒരു പൂതി, സെല്‍ഫ് ട്രോള്‍' എന്നു പറഞ്ഞാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകംതന്നെ വീഡിയോ രണ്ട് മില്ല്യണിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. @jazlamadasseri7 ഏത് കളി.. :ഉ എല്ലാരും ചെയ്യണ കണ്ടപ്പോ..എനക്കും ഒരു പൂതി.. Self troll

♬ original sound - devilshaiju  എന്നാണ് താരം വീഡിയോയില്‍ എഴുതിയിരിക്കുന്നത്. മറ്റൊരു ടിക് ടോക് വീഡിയോയിലൂടെ എന്ത് കൊണ്ടാണ് താന്‍ സോഷ്യല്‍ മീഡിയയില്‍ കമന്റ് ബോക്‌സ് ഓഫ് ചെയ്തിരിക്കുന്നത് എന്നും താരം പറയുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ എനിക്ക് താത്പര്യം ഇല്ലെന്നും, എനിക്ക് കമന്റ് ചെയ്യാന്‍ പറ്റാത്തപ്പോള്‍ നിങ്ങള്‍ക്ക് കുരുപൊട്ടുന്നത് കാണുമ്പൊള്‍ എനിക്ക് സന്തോഷം ഉണ്ടെന്നും ടിക് ടോക് വീഡിയോയിലൂടെ ജസ്ല പറയുന്നു.

Read more topics: # jazla madassery,# tiktok
jazla madasserys new tiktok video goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക