ഞാന്‍ ഇപ്പോഴും നിങ്ങളോട് വളരെയധികം സ്‌നേഹത്തിലാണ്; പതിനൊന്നാം വിവാഹ വാർഷികം ആഘോഷിച്ചു ബഷീർ ബഷി

Malayalilife
ഞാന്‍ ഇപ്പോഴും നിങ്ങളോട് വളരെയധികം സ്‌നേഹത്തിലാണ്; പതിനൊന്നാം വിവാഹ വാർഷികം ആഘോഷിച്ചു ബഷീർ ബഷി

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏവർക്കും സുപരിചിതനായ താരമാണ് ബഷീർ ബഷി. ഷോയിലൂടെ തന്നെ ബഷീറിന്റെ കുടുംബത്തെയും പ്രേക്ഷകർക്ക് സുപരിചിതമായ കഴിഞ്ഞിരിക്കുന്നു. കുടുംബ സമേതമുള്ള ചിത്രങ്ങളുമായി മത്സരത്തിൽ നിന്നും പുറത്തെത്തിയ ശേഷം  സോഷ്യൽ മീഡിയകളിൽ ബഷീർ നിറഞ്ഞ് നിന്നിരുന്നു. എന്നാൽ  ബഷീറിന് നേരെ  രണ്ട് വിവാഹം ചെയ്തതും രണ്ട് ഭാര്യമാരുള്ളതും പറഞ്ഞ് ചില വിമർശനങ്ങളും ഉയർന്നിരുന്നു. ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയാണ്. ഇരുവരുടെയും  പ്രണയ വിവാഹമായിരുന്നു. സുഹാന ബഷീറിന് മികച്ച പിന്തുണയാണ്  നൽകുന്നത്.  സുഹാന സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും വീഡിയോ കളിലൂടെയും സജീവമാണ്. ഒരു യുട്യൂബ് ബ്ലോഗർകൂടിയാണ് സുഹാന.

 ബഷീറും സുഹാനയും ഇപ്പോൾ ആദ്യ വിവാഹത്തിന്റെ പതിനൊന്നാം വാർഷികം ആഘോഷിക്കുകയാണ്.  2009 ഡിസംബര്‍ 21 നായിരുന്നു ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ബഷീറും സുഹാനയും വിവാഹിതരാവുന്നത്. ഇരുവര്‍ക്കും ഒരു മകനും മകളുമാണ് ഉള്ളത്.  ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ക്ക് താഴെ ബഷീര്‍ പല ആളുകളും അവരുടെ വാര്‍ഷികത്തില്‍ ഭാര്യമാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നു. പക്ഷേ ഞാനിത് വളരെ ലളിതമായി സൂക്ഷിക്കുകയും എന്റെ ജീവിതം മുഴുവനും നിങ്ങള്‍ക്ക് നല്‍കിയിരിക്കുകയാണ്. ഐ ലവ് യൂ. ഹാപ്പി ആനിവേഴ്‌സറി സോനു എന്നുമാണ് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്.

ഞാന്‍ ഇപ്പോഴും നിങ്ങളോട് വളരെയധികം സ്‌നേഹത്തിലാണ്. നമുക്കൊരുമിച്ച് പ്രായമാകാം. ഹാപ്പി ആനിവേഴ്‌സറി ബഷീ 11 വര്‍ഷത്തെ സ്‌നേഹം എന്നാണ് ഭര്‍ത്താവിനൊപ്പമുള്ള ചിത്രത്തിന് സുഹാന ബഷീര്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. സുഹാനയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ചിലർ  ഭര്‍ത്താവിന്റെ സ്‌നേഹം അറിഞ്ഞ് ജീവിക്കുന്ന സുഹാനയെ പോലെയുള്ളവര്‍ അപൂര്‍വ്വമെന്നാണ് കമന്റ് ചെയ്തിരിക്കുന്നത്.

basheer bashi celebrate eleventh wedding anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES