Latest News

വിനയിനെ ജീവിതത്തില്‍ കാണാത്ത നീരജ എങ്ങനെ അയാളുടെ കുഞ്ഞിന്റെ അമ്മയായി എന്നറിയണ്ടേ? നീരജയുടെ ജീവിതത്തില്‍ സംഭവിച്ചത് ഇതാണ്; പ്രമോ ചര്‍ച്ചയാക്കി ആരാധകര്‍

Malayalilife
വിനയിനെ ജീവിതത്തില്‍ കാണാത്ത നീരജ എങ്ങനെ അയാളുടെ കുഞ്ഞിന്റെ അമ്മയായി എന്നറിയണ്ടേ? നീരജയുടെ ജീവിതത്തില്‍ സംഭവിച്ചത് ഇതാണ്; പ്രമോ ചര്‍ച്ചയാക്കി ആരാധകര്‍

പുതുമയാര്‍ന്ന നിരവധി കഥകളും കഥാപാത്രങ്ങളുമായി വ്യത്യസ്തമായ പ്രമേയമുളള സീരിയലുകളുമായി എത്തുന്ന  ചാനലാണ് ഏഷ്യാനെറ്റ്. നിരവധി ഹിറ്റ് സീരിയലുകളാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിട്ടുളളത്. ഇരു കയ്യും നീട്ടിയാണ് മിനിസ്‌ക്രീന്‍ ആരാധകര്‍ സീരിയലുകളെ ഏറ്റെടുക്കാറുമുണ്ട്. ഏഷ്യാനെറ്റില്‍ ആരംഭിച്ച അമ്മയറിയാതെ എന്ന സീരിയലും ഹിറ്റായി മാറിക്കൊക്കൊണ്ടിരിക്കയാണ്. തന്നെ ജനിച്ചപ്പോഴെ ഉപേക്ഷിച്ച അമ്മയെ തേടിയെത്തുന്ന അലീനയുടെ കഥയാണ് സീരിയല്‍ പറയുന്നത്. തന്റെ ജന്‍മരഹസ്യം അറിയാനും തന്നെ തെരുവിലേക്ക് വലിച്ചെറിഞ്ഞവരോട് പ്രതികാരവും ചെയ്യാനാണ് അലീന അമ്മ നീരജയെ തേടിയെത്തുന്നത്. അമ്മയ്ക്കറിയാത്ത, മകള്‍ക്ക് മാത്രം അറിയുന്ന ആ കഥയാണ് അമ്മയറിയാതെ പറയുന്നത്. അലീനയാണ് മികച്ച അഭിനയം കാഴ്ചവയ്ക്കുന്നത് നടി ശ്രീതു കൃഷ്ണനാണ്.

ഇപ്പോള്‍ ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് സീരിയല്‍ കടന്നുപോകുന്നത്. ഇതുവരെ ഉള്ള എപിസോഡുകളില്‍ നിന്നും പ്രേക്ഷകര്‍ക്ക് മനസിലായത് അലീന എന്നൊരു മകള്‍ തനിക്കുണ്ടെന്ന് നീരജയ്ക്ക് അറിയില്ല എന്നതാണ്. അലീനയെ പ്രസവിച്ച ഉടനെ ഉപേക്ഷിക്കുന്നത് അവളുടെ മുത്തശ്ശിയാണ്. ഇപ്പോള്‍ ഇതിന്റെ രഹസ്യം ചുരുളഴിയുന്നുവെന്ന് കാട്ടി ഏഷ്യാനെറ്റ് പ്രമോ പുറത്തുവിട്ടിരിക്കുന്നതിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. സാധാരണ സീരിയലുകളില്‍ രഹസ്യങ്ങള്‍ വലിച്ചുനീട്ടി ഒന്നും രണ്ടും വര്‍ഷങ്ങള്‍ എത്തിക്കാറാണ് പതിവ്. എന്നാല്‍ തങ്ങള്‍ ആ പതിവ് തെറ്റിക്കുകയാണ് എന്നാണ് സീരിയലിന്റെ അണിറയപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. വരുന്ന ദിവസങ്ങളില്‍ നീരജയുടെ ജീവിതത്തില്‍ സംഭവിച്ചത് എന്തെന്ന് ചോദ്യത്തിനുള്ള ഉത്തരമാണ് സംക്ഷ്രേണം ചെയ്യുന്നത്. എന്നാലിപ്പോള്‍ സീരിയലില്‍ ഒളിപ്പിച്ച സസ്‌പെന്‍സുകളാണ് വൈറലാകുന്നത്. വരുന്ന ദിവസങ്ങളിലെ എപിസോഡുകളും നീരജയ്ക്ക് സംഭവിച്ചതുമാണ് പ്രേക്ഷകര്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്.

കാറില്‍ വരികയായിരുന്നു നീരജയും, അച്ഛനും എന്നാല്‍ റോഡ് തടഞ്ഞു ഗുണ്ടകള്‍ നീരജയുടെ അച്ഛനെ വെട്ടിക്കൊന്നു. നീരജയേയും അവര്‍ വെറുതെ വിട്ടില്ല അവര്‍ അവളെ കൂട്ടമാനഭംഗത്തിന് ഇരയാക്കി. ആ സമയത്താണ് അതുവഴി വന്ന വിനയ് മേനോനെ കണ്ട് ഗുണ്ടകര്‍ നീരജയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.പാതി നഗ്‌നയായി ബോധ മറ്റ് കിടക്കുന്ന നീരജയെ വിനയ് കുലുക്കി വിളിച്ചിട്ടും പ്രതികരണമില്ലായിരുന്നു. ആ സമയത്തണ് മകളെ അന്വേഷിച്ച് വരുന്ന മേയര്‍ വിനയ് മേനോനെയും നീരജയേയും കാണുന്നത്. തന്റെ മകളെ പീഡിപ്പിച്ചത്  വിനയ് മേനോന്‍ ആണെന്ന് മേയര്‍ കരുതി. നീരജയെ ഹോസ്പിറ്റലില്‍ കൊണ്ട് പോയെങ്കിലും അവളുടെ നില ഗുരുതരമായിരുന്നു. നീരജ കോമയിലായെങ്കിലും അവള്‍ ഗര്‍ഭിണിയായത് മേയര്‍ അറിഞ്ഞത് വൈകിയാണ്. തുടര്‍ന്ന് അവള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മേയര്‍ അതിനെ ഉപേക്ഷിക്കാന്‍ ഒരു കള്ള് കുടിയന് കൈമാറി. നീരജയ്ക്ക് കോമ വിട്ടുണരാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു.അതിനാല്‍ മേയര്‍ മകളുടെ നല്ല ഭാവി ഓര്‍ത്ത് അവളുടെ ഭൂതകാലം മറച്ച് വന്ന് മഹാദേവനുമായുള്ള അവളുടെ വിവാഹം നടത്തി. ഇതാണ് മേയര്‍ അലീനയോട് പറയാന്‍ പോകുന്ന കഥയെന്നാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. വിനയ് മേനോനെ ജീവിതത്തില്‍ ആദ്യമായി കാണുന്ന നീരജയ്ക്ക് അവള്‍ പ്രസവിച്ചതേ ഓര്‍മ്മയില്ലെന്നും നീരജ നിരപരാധിയാണെന്നും സത്യം അലീന തിരിച്ചറിയുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു.

ammayariyathe serial latest promo goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES