Latest News

സീരിയല്‍ നായകന്മാര്‍ക്ക് നായികമാരുടെ വക കിടിലന്‍ ചലഞ്ച്; അലീനയുടെ ബൈക്ക് വെല്ലുവിളി ഏറ്റെടുത്ത് സീതാ കല്യാണം നായകന്‍ അനൂപ് കൃഷ്ണന്‍

Malayalilife
  സീരിയല്‍ നായകന്മാര്‍ക്ക് നായികമാരുടെ വക കിടിലന്‍ ചലഞ്ച്; അലീനയുടെ ബൈക്ക് വെല്ലുവിളി ഏറ്റെടുത്ത് സീതാ കല്യാണം നായകന്‍ അനൂപ് കൃഷ്ണന്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടപരിപാടിയാണ് സീരിയലുകള്‍. ഏഷ്യാനെറ്റിലെ സീരിയലുകള്‍ക്ക് ആരാധകരേറെയാണ്. സീരിയലില്‍ മാത്രമല്ല കോമഡി പരിപാടികളിലും ചാറ്റ് ഷോകളിലുമെല്ലാം സീരിയല്‍ താരങ്ങള്‍ സജീവമായി പങ്കെടുക്കാറുണ്ട്. ഏറെ ജനപ്രിയമായ സീരിയലുകളാണ് ഏഷ്യാനെറ്റിലെ സീത കല്യാണം, ഭാര്യ തുടങ്ങിയവ. സീരിയല്‍ കഥാപാത്രങ്ങളെ സ്വന്തം വീട്ടിലെ ആള്‍ക്കാരെ പോലെയാണ് ജനങ്ങള്‍ കാണാറുളളത്. ഷൂട്ടിങ് സെറ്റിലെ തമാശകളും ഡബ്സ്മാഷും ഒക്കെ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ഭാര്യ സീരിയല്‍ സെറ്റില്‍ നിന്നും സീരിയലിലെ നായിക അലീന പടിക്കലും നായകനായി അഭിനയിക്കുന്ന റോണ്‍സണും ഒരു ചാലഞ്ച് വീഡിയോയുമായി എത്തിയിരുന്നു. സീരിയലിലെ നായികമാര്‍ നായകന് കൊടുക്കുന്ന ചലഞ്ചാണ് എന്നു പറഞ്ഞാണ് അലീന വീഡിയോ ആരംഭിച്ചിട്ടുളളത്. ഭാര്യ സീരിയലിലെ നായികയായ താന്‍ നായകനായ റോണ്‍സണിനു കൊടുക്കുന്ന ചലഞ്ചാണിതെന്നും അത് ഏഷ്യാനെറ്റിലെ ഏതെങ്കിലും ഒരു സീരിയലിലെ നായകന്‍ ചെയ്തു കാണിക്കണമെന്നുമാണ് ചലഞ്ച്. ബൈക്ക് പൊക്കുന്നതാണ് ചലഞ്ച്. തുടര്‍ന്ന് റോണ്‍സണ്‍ അഞ്ച് തവണ ബൈക്ക് എടുത്ത് പൊക്കുന്നുണ്ട്. 

ഏഷ്യാനെറ്റിലെ മറ്റു സീരിയലിലെ നായകന്മാര്‍ ഈ വെല്ലുവിളി ഏറ്റെടുക്കണമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ ഇറങ്ങിയിട്ട് മാസങ്ങളായെങ്കിലും ഏഷ്യാനെറ്റിലെ തന്നെ മറ്റൊരു സീരിയല്‍ നായകന്‍ ഇപ്പോള്‍ വെല്ലുവിളി ഏറ്റെടുത്ത് എത്തിയിരിക്കയാണ്.  വളരെ കുറച്ചു നാള്‍ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ സീതകല്യാണം സീരിയലിലെ നായകന്‍ കല്യാണായി അഭിനയിക്കുന്ന അനൂപ് കൃഷ്ണനാണ് ഇപ്പോള്‍ വെല്ലുവിളി ഏറ്റെടുത്ത് എത്തിയിരിക്കുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഭാര്യ എന്ന സീരിയലിലെ നായിക എലീന പടിക്കല്‍ എന്ന നമ്മുടെ സഹോദരി ഒരു വ്യത്യസ്തമായ ചലഞ്ചുമായി എത്തിയിരുന്നു. ആ ചലഞ്ച് നമ്മള്‍ ധൈര്യപൂര്‍വ്വം ഏറ്റെടുത്തിരിക്കുകയാണെ്. ഏഷ്യാനെറ്റില്‍ തന്നെ സംപ്രേക്ഷണ ചെയ്യുന്ന സീതാ കല്യാണം എന്ന സീരിയലിലെ നായകനെ അവതരിപ്പിക്കുന്ന അനൂപ് കൃഷ്ണന്‍ ആ വെല്ലുവിളി ധൈര്യ പൂര്‍വ്വം ഏറ്റെടുത്തിരിക്കയാണെന്നും ആമുഖമായി വീഡിയോയില്‍ പറയുന്നുണ്ട്. മാത്രമല്ല കുറച്ചു കൂടി വ്യത്യസ്തമായ രീതിയില്‍ അത് അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. എലീന ഇതൊരു ചലഞ്ചായി എടുക്കരുതെന്നും ഫ്രണ്ട്ഷിപ്പിന്റെ ഭാഗമായി ചെയ്യുന്നതായി കരുതണമെന്നും പറഞ്ഞുകൊണ്ടാണ് അനൂപ് ചലഞ്ച് ചെയ്യുന്നത്. റോണ്‍സണ്‍ ബൈക്ക് അഞ്ചു തവണ എടുത്ത് പൊക്കുകയാണ് ചെയ്തതെങ്കില്‍ അനൂപ് ബൈക്ക് പൊക്കിയെടുത്ത് കറക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയ്ക്ക് അലീന കമന്റു ചെയ്തിട്ടുണ്ട്. ഷൂട്ടിങ് സെറ്റിലെ ടിക് ടോക് വീഡിയോകള്‍ക്കും ഡബ്സ്മാഷിനുമൊപ്പം  മിനിസ്‌ക്രീനലെ തങ്ങളുടെ പ്രിയ നായകന്മാരുടെ പുതിയ ചലഞ്ചും ആരാധകര്‍ ഏറ്റെടുത്തിരിക്കയാണ്. സംഭവം വൈറലായതോടെ മറ്റു സീരിയലിലെ നായകന്മാര്‍ ചലഞ്ച് ഏറ്റെടുക്കുന്നത് കാണാന്‍ കാത്തിരിക്കയാണ് സീരിയല്‍ ആരാധകര്‍. 

Aleena Bike Challenge Seetha kalyanam Actor Anoop

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES