Latest News

35 വയസ്സായിട്ടും അവിവാഹിത; നീണ്ട മുടിയുമായി മനം കവര്‍ന്ന നാടന്‍ സുന്ദരി; സ്ലീവ് ലെസ്സ് ടോപ്പിലും ജീന്‍സിലും പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് അനു ജോസഫ്

Malayalilife
35 വയസ്സായിട്ടും അവിവാഹിത; നീണ്ട മുടിയുമായി മനം കവര്‍ന്ന നാടന്‍ സുന്ദരി; സ്ലീവ് ലെസ്സ് ടോപ്പിലും ജീന്‍സിലും പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് അനു ജോസഫ്

15 വര്‍ഷത്തിലധികമായി മലയാള സിനിമ സീരിയല്‍ രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന നടിയാണ് അനു ജോസഫ്. സിനിമയിലും സീരിയലിലും ഒരുപിടി നല്ല വേഷങ്ങളില്‍ തിളങ്ങിയ താരം മിനിസ്‌ക്രീന്‍ സജീവയാണ്. കൈരളി ടിവിയിലെ പുട്ടും കട്ടനും എന്ന പരിപാടിയിലാ് ഇപ്പോള്‍ താരം എത്തുന്നത്. കാര്യം നിസ്സാരം എന്ന രസകരമായ പരമ്പരയിലെ അഡ്വ സത്യഭാമയായിട്ടാണ് താരം ശ്രദ്ധിക്കപ്പെട്ടത്. 2004 മുതല്‍ മിനിസ്‌ക്രീനില്‍ സജീവയായ താരം നിരവധി സീരിയലുകളിലാണ് ഇതിനോടകം അഭിനയിച്ചിട്ടുളളത്. ഒപ്പം പല ചാനലുകളിലേയ ും പരിപാടികളില്‍ മത്സരാര്‍തിഥിയായും അവതാരകയായുമൊക്കെ താരം എത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങുന്ന നടി വിവാഹിതയല്ല. താരം എന്തു കൊണ്ടാണ് ഇതുവരെ വിവാഹം ചെയ്യാത്തതെന്ന് പലപ്പോഴും ആരാധകര്‍ ചോദിക്കാറുണ്ട്. എന്നാല്‍ പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യമാണ് താരത്തിന്.

കാസര്‍കോഡ് ചിറ്റാരിക്കല്‍ സ്വദേശിനിയാണ് അനു ജോസഫ്. 30ല്‍ അധികം സീരിയലുകളിലും 14ല്‍ അധികം സീരിയലുകളിലും നടി അഭിനയിച്ചുകഴിഞ്ഞു. ശാലീന സൗന്ദര്യവും ഇടതൂര്‍ന്ന മുടിയുമാണ് അനുജോസഫിന്. ഈ ഒറ്റ കാരണത്താല്‍ നടിയെ ആരാധിക്കുന്നവരും കുറവല്ല. ഏഴാം ക്ലാസില്‍ ഒരു ആല്‍ബത്തിലൂടെയാണ് അഭിനയരംഗത്ത് അനു എത്തുന്നത്. ആദ്യ സീരിയല്‍ 'സ്നേഹചന്ദ്രിക'യാണെങ്കിലും ആദ്യം പുറത്തുവന്നത് 'ചിത്രലേഖ'യാണ്. 2000 മുതല്‍ അഭിനയരംഗത്ത് താരം സജീവയാണ്. 198പ5-ല്‍ ജനിച്ച് താരത്തിന് 35 വയസ്സാണ് പ്രായം. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

സോഷ്യല്‍ മീഡിയയില്‍ അധികം സജീവമല്ലാത്ത താരംനാടന്‍ ലുക്കിലെയും മോഡേണ്‍ ലുക്കിലെയും ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. നാടന്‍ ലുക്കില്‍ സെറ്റു സാരി ഉടുത്ത് നീണ്ട് ഇടതൂര്‍ന്ന മുടി അഴിച്ചിട്ട് വട്ടപ്പൊട്ടും തൊട്ടുളള ചിത്രങ്ങളാണ് ആദ്യത്തേത്. മറ്റൊന്ന് ബൈക്കിനടുത്ത് മോഡേണ്‍ ലുക്കില്‍ ഇരിക്കുന്ന ചിത്രങ്ങളാണ്. സ്ലീവ് ലെസ്സ് ബനിയനംു ജീന്‍സുമാണ് വേഷം. ചിലര്‍ ഇതിനെ സാഹസികമെന്ന് വിളിക്കുന്നു, ഞാന്‍ അതിനെ ജീവിതം എന്ന് വിളിക്കുന്നു. താരം ബൈക്ക് ഓടിക്കുമെന്നാണ് ചിത്രത്തില്‍ നിന്നും വ്യക്തമാകുന്നത്. നിരവധി പേരാണ് താരത്തിന്റെ ലുക്കിനെ പ്രശംസിച്ച് എത്തിയിരിക്കുന്നത്. പ്രായം ഇത്ര കടന്നിട്ടും ഇത്രയും സുന്ദരിയായി ഇരിക്കുന്നതിന്റെ രഹസ്യവും ആരാധകര്‍ ചോദിക്കുന്നുണ്ട്.


 

actress anu joseph shares her modern pictures

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക