ബിഗ്ബോസ് തമിഴ് സീസണ്‍ 4 വിജയിയായി ആരി അര്‍ജജുനന്‍; ആശംസകളുമായി ആരാധകര്‍

Malayalilife
ബിഗ്ബോസ് തമിഴ് സീസണ്‍ 4 വിജയിയായി ആരി അര്‍ജജുനന്‍; ആശംസകളുമായി ആരാധകര്‍

ലയാളത്തില്‍ ബിഗ്‌ബോസ് മൂന്നാം സീസണ്‍ ആരംഭിക്കാനുളള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കമല്‍ഹാസന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് തമിഴിന്റെ നാലാം പതിപ്പ് ഗ്രാന്‍ഡ് ഫിനാലെയില്‍ ആരി അര്‍ജുന്‍, രമ്യ പാണ്ഡ്യന്‍, സോം ശേഖര്‍, ബാലാജി മുരുഗദോസ്, റിയോ രാജ് എന്നിവരാണ് അവസാന അഞ്ച് ഫൈനലിസ്റ്റുകളായി എത്തിയത്.

തമിഴകത്ത് ഏറെ ചര്‍ച്ചയായി മാറിയ ബിഗ്ബോസ് സീസണ്‍ 4ന്റെ വിജയകിരീടം നടന്‍ ആരി അര്‍ജ്ജുനന്‍ കരസ്ഥമാക്കി. കമല്‍ഹാസന്‍ അവതരിപ്പിച്ച ഫൈനല്‍ എപ്പിസോഡ് സംഭവബഹുലമായിരുന്നു. വിജയിക്ക് കമല്‍ ഹാസന്‍ തന്നെയാണ് ട്രോഫിയും അന്‍പത് ലക്ഷം രൂപാ ക്യാഷ് അവാര്‍ഡും കൈമാറിയത്. നൂറ്റിയഞ്ച് ദിവസത്തോളം നീണ്ടു നിന്ന ബിഗ്ബോസ് തമിഴ് സീസണ്‍ 4ല്‍ ആരി അര്‍ജ്ജുന, ബാലാജി മുരുഗദോസ്, രമ്യ പാണ്ഡ്യന്‍, സോം ശേഖര്‍, റിയോ രാജ് എന്നിവരായിരുന്നു ഫൈനല്‍ മത്സരാര്‍ത്ഥികളായി എത്തിയത്.

ഇടൈംസ് ടിവി അടുത്തിടെ നടത്തിയ ഓണ്‍ലൈന്‍ പോളിലും ആരി അര്‍ജ്ജുന കിരീടം സ്വന്തമാക്കുമെന്നായിരുന്നു പ്രേക്ഷകര്‍ പ്രതികരിച്ചിരുന്നത്. ഈ സീസണില്‍ ഏറെ പ്രിയം പിടിച്ചുപറ്റിയ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു ആരി അര്‍ജ്ജുന. ആരിയുടെ നിഷ്‌കളങ്കതയും ഗ്രൂപ്പിസത്തിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയതും ഫൈറ്റിംഗ് സ്പിരിറ്റും ചൊവ്വായ നീക്കങ്ങളുമൊക്കെയാണ് പ്രേക്ഷകരില്‍ ആരി അര്‍ജ്ജുനയോട് ഇഷ്ടമുണ്ടാക്കിയത്.ബിഗ്ബോസ് വീട്ടില്‍ ഏറ്റവും കൂടുതല്‍ തവണ എവിക്ഷനിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടതും ആരിയായിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. 2005 മുതല്‍ സിനിമയില്‍ അഭിനയിക്കുന്ന താരത്തിന്റെ ബിഗ് ബോസിലെ പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.
 

Read more topics: # aari arjuna,# wins bigboss,# tamil season 4
aari arjuna wins bigboss tamil season 4

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES