ആര്യനന്ദ ചില്ലറക്കാരിയല്ല; ഹിന്ദി അറിയാതെ ഹിന്ദി റിയാലിറ്റി ഷോയില്‍ പാടി ഒന്നാമതെത്തിയ ആര്യയെ കാണാനെത്തി വിനോദ് കോവൂര്‍

Malayalilife
ആര്യനന്ദ ചില്ലറക്കാരിയല്ല; ഹിന്ദി അറിയാതെ ഹിന്ദി റിയാലിറ്റി ഷോയില്‍ പാടി ഒന്നാമതെത്തിയ ആര്യയെ കാണാനെത്തി വിനോദ് കോവൂര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ഹാസ്യപരിപാടിയാണ് മറിമായം. മറിമായത്തിലെ മൊയ്തു ആയെത്തി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറി മാറിയ നടനാണ് വിനോദ് കോവൂര്‍. കോഴിക്കോടന്‍ ഭാഷയിലുളള അവതരണമാണ് താരത്തെ ശ്രദ്ധേയനാക്കിയത്. ബിഗ്‌സ്‌ക്രീനിലും കോമഡി ഷോകളിലും ഷോകളിലും സജീവമാണ് താരം. മീഡിയ വണില്‍ എം80 മൂസ എന്ന ഹാസ്യപരമ്പരയിലും മൂസയായി വിനോദ് എത്തിയ ശ്രദ്ധനേടിയിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ മറ്റൊരു കുഞ്ഞുതാരത്തിന്റെ വീട്ടില്‍ പോയ വിശേഷം പങ്കുവച്ച് എത്തിയിരിക്കയാണ്

ഇന്ത്യയിലെ തന്നെ ജനപ്രിയ സംഗീത റിയാലിറ്റി ഷോ സരിഗമപ ഹിന്ദി ലിറ്റില്‍ ചാംപ്സിന്റെ കിരീടം നേടിയ ആര്യ നന്ദയുടെ വീട്ടിലേക്കാണ് വിനോദ് പോയത്.
തനിക്കു വശമില്ലാത്ത ഹിന്ദി ഭാഷയില്‍ തനിമയൊട്ടും ചോരാതെ ഗാനങ്ങള്‍ ആലപിച്ച് വിധികര്‍ത്താക്കളെയും പ്രേക്ഷകരെയും അമ്പരപ്പിച്ചുകൊണ്ടാണ് ഈ ഏഴാം ക്ലാസുകാരി ജേതാവായത്. അഞ്ചുലക്ഷം രൂപയും ട്രോഫിയുമാണ് സമ്മാനം. ഒപ്പം ചലചിത്രങ്ങളില്‍ പാടാനുള്ള അവസരവും ലഭിച്ചു. ആര്യനന്ദയെ കാണാന്‍ പോയ ചിത്രങ്ങളും വിനോദ് കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

സീ ടിവിയിലെ സരിഗമപ റിയാലിറ്റി ഷോയില്‍ വിജയിയായ കോഴിക്കോടിന്റെ അഭിമാനമായ് മാറിയ ആര്യ നന്ദയുടെ വീട്ടില്‍ ഇന്നലെ പോയി.മോളേയും സംഗീത അദ്ധ്യാപകരായ മാതാപിതാക്കളേയും അഭിനന്ദിച്ചു.
ആ റിയാലിറ്റി ഷോ കണ്ടവര്‍ക്കറിയാം ആര്യനന്ദയുടെ വിജയത്തിന്റെ തിളക്കം .
ഹിന്ദി നന്നായി സംസാരിക്കാന്‍ പോലും അറിയാത്ത ആര്യ നന്ദ ഹിന്ദി പാട്ടുകള്‍ മാത്രം പാടിയാണ് പ്രഗല്ഭരായ വിധി കര്‍ത്താക്കളുടെ കണ്ണിലുണ്ണിയായി മാറിയത്. അതൊരു വലിയ നേട്ടമായി കാണണം.

ഒരു ഹിന്ദി ചാനലില്‍ വന്ന റിയാലിറ്റി ഷോ ആയത് കൊണ്ട് തന്നെ മലയാളികള്‍ക്ക് പലര്‍ക്കും ഈ ഷോ കാണാന്‍ സാധിച്ചിട്ടില്ല. ലോക് ഡൗണ്‍ കാലമായത് കൊണ്ട് ഒരു നല്ല അഭിനന്ദന ചടങ്ങ് പോലും ഈ മോള്‍ക്ക് വേണ്ടി സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

എന്തായാലും ഈ ഏഴാം ക്ലാസുകാരി ചില്ലറ കാരിയല്ല അവളുടെ സമയം വരുന്നേയുള്ളു. ദൈവത്തിന്റെ കൈയ്യൊപ്പ് ലഭിച്ച മോളാണ്. ആര്യ നന്ദയുടെ മാതാപിതാക്കള്‍ ഭാഗ്യമുള്ളവരാണ്, മനസില്‍ ഒരുപാട് നന്മയും ലാളിത്യവും ഉള്ളവരാണ് ആ നിഷ്‌കളങ്കതയും എളിമയും മകള്‍ക്കും കിട്ടിയിട്ടുണ്ട്. ശ്രേയ മോള്‍ക്കും കീര്‍ത്തനക്കും ഒപ്പം ഇനി കോഴിക്കോടിന്റെ ഒരു കൊച്ചു വാനമ്പാടി കൂടി പറന്നുയരാന്‍ തുടങ്ങുകയാണ്.
മനസ് നിറഞ്ഞ പ്രാര്‍ത്ഥനയോടെ എല്ലാ ആശംസകളും നേരുന്നു.

 

ZEE TV യിലെ സരിഗമപ റിയാലിറ്റി ഷോയിൽ വിജയിയായ കോഴിക്കോടിന്റെ അഭിമാനമായ് മാറിയ ആര്യ നന്ദയുടെ വീട്ടിൽ ഇന്നലെ പോയി. മോളേയും...

Posted by Vinod Kovoor on Wednesday, October 14, 2020

 

Vinod Kovoor visits aryanandas house

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES